- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേഷ്യൻ രാജകുമാരിയെ പ്രണയിച്ച ഡച്ചുകാരൻ ഇസ്ലാമിലേക്ക് മതം മാറി വിവാഹം കഴിച്ചു; അപൂർവമായ ഒരു പ്രണയകഥ ലോകം കീഴടക്കുമ്പോൾ
ആരും കണ്ടാൽ കൊതിച്ച് പോകുന്ന സമാനതകളില്ലാത്ത അഴകുള്ള സുന്ദരിയാണ് 31കാരിയായ മലേഷ്യൻ രാജകുമാരി ടുൻകു ടുൻ അമിനാ സുൽത്താൻ ഇബ്രാഹിം. ഇത് തന്നെയാണ് ഡച്ചുകാരനായ ഡെന്നീസ് വെർബാസ് എന്ന 28 കാരനെ പ്രണയക്കുരുക്കിലാക്കിയത്. തുടർന്ന് അദ്ദേഹം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും മുഹമ്മദ് അബ്ദുള്ള എന്ന പേര് സ്വീകരിച്ച് ഇപ്പോൾ രാജകുമാരിയെ വിവാഹം ചെയ്യുകയും ചെയ്തു. ഒരു കഫെയിൽ വച്ച് തീർത്തും യാദൃശ്ചികമായി കണ്ടുമുട്ടിയ രാജകുമാരിയുമായി ഡെന്നീസ് കടുത്ത പ്രണയത്തിലാവുകയായിരുന്നു. നെതർലാൻഡ്സിലെ ലിസെയിലെ ഒരു മുൻ സെമി-പ്രഫഷണൽ ഫുട്ബോളർ കൂടിയാണ് ഡെന്നീസ്. മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്‌കന്റിന്റെ ഏക മകളാണ് ടുൻകു. ഒരു സിംഗപ്പൂർ ഫുട്ബോൾ ടീമിന് വേണ്ടി മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുമ്പോഴായിരുന്നു ഡെന്നീസ് രാജകുമാരിയെ ആദ്യമായി കണ്ടു മുട്ടിയിരുന്നത്. പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങിൽ വച്ചാണ് ഡെന്നീസ് , ടുൻകുവിനെ ജീവിതസഖിയാക്കിയിരിക്കുന്നത്.മലേഷ്യയിലെ തെക്കൻ നഗരമായ ജൊഹൊർ ബഹ്റുവിലെ സെറിനെ ഹിൽ പാലസിൽ
ആരും കണ്ടാൽ കൊതിച്ച് പോകുന്ന സമാനതകളില്ലാത്ത അഴകുള്ള സുന്ദരിയാണ് 31കാരിയായ മലേഷ്യൻ രാജകുമാരി ടുൻകു ടുൻ അമിനാ സുൽത്താൻ ഇബ്രാഹിം. ഇത് തന്നെയാണ് ഡച്ചുകാരനായ ഡെന്നീസ് വെർബാസ് എന്ന 28 കാരനെ പ്രണയക്കുരുക്കിലാക്കിയത്.
തുടർന്ന് അദ്ദേഹം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും മുഹമ്മദ് അബ്ദുള്ള എന്ന പേര് സ്വീകരിച്ച് ഇപ്പോൾ രാജകുമാരിയെ വിവാഹം ചെയ്യുകയും ചെയ്തു. ഒരു കഫെയിൽ വച്ച് തീർത്തും യാദൃശ്ചികമായി കണ്ടുമുട്ടിയ രാജകുമാരിയുമായി ഡെന്നീസ് കടുത്ത പ്രണയത്തിലാവുകയായിരുന്നു. നെതർലാൻഡ്സിലെ ലിസെയിലെ ഒരു മുൻ സെമി-പ്രഫഷണൽ ഫുട്ബോളർ കൂടിയാണ് ഡെന്നീസ്. മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്‌കന്റിന്റെ ഏക മകളാണ് ടുൻകു.
ഒരു സിംഗപ്പൂർ ഫുട്ബോൾ ടീമിന് വേണ്ടി മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുമ്പോഴായിരുന്നു ഡെന്നീസ് രാജകുമാരിയെ ആദ്യമായി കണ്ടു മുട്ടിയിരുന്നത്. പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങിൽ വച്ചാണ് ഡെന്നീസ് , ടുൻകുവിനെ ജീവിതസഖിയാക്കിയിരിക്കുന്നത്.മലേഷ്യയിലെ തെക്കൻ നഗരമായ ജൊഹൊർ ബഹ്റുവിലെ സെറിനെ ഹിൽ പാലസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. തികച്ചും സ്വകാര്യമായ ഈ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ജൊഹൊറിലെ ഒരു പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഡെന്നീസ് പരമ്പരാഗതമായതും വെളുത്ത നിറത്തിലുള്ളതുമായ മലേഷ്യൻ വിവാഹം വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
ടുൻകു തിളങ്ങിയതും പരമ്പരാഗതമായ വെളുത്തവസ്ത്രത്തിലായിരുന്നു. കൊട്ടാരത്തിലെ പ്രത്യേക മുറിയിൽ വച്ചായിരുന്നു ഡെന്നീസ് ടുൻകുവിന്റെ വിരലിൽ വിവാഹമോതിരം അണിയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടുത്തെ സവിശേഷമായ വിവാഹരീതികൾ പിന്തുടർന്നാണ് ഡെന്നീസും ടുൻകുവും ഒന്നായിരിക്കുന്നത്. തുടർന്ന് ദമ്പതികൾ തങ്ങളുടെ മാതാപിതാക്കളുടെയും അമ്മായിമാരുടെയും അമ്മാവന്മാരുടെയും കൈകളിൽ ബഹുമാനപുരസ്‌കരം ചുംബിക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈകുന്നേരം പ്രൗഢഗംഭീരമായ റിസപ്ഷനും നടന്നു.
ഇതിൽ പങ്കെടുക്കാനെത്തിയ സമൂഹത്തിലെ ഉന്നതർ ഇവർക്ക് ബൊക്കെകൾ കൈമാറിയിരുന്നു. തുടർന്ന് അതിഥികളായെത്തിയ 1200 പേരെ കാണാൻ നവ ദമ്പതികൾ കൊട്ടാരത്തിന്റെ പടിക്കെട്ടുകളിൽ എത്തുകയും ചെയ്തിരുന്നു. ജൊഹൊറിലെ രാജകുടുംബം അതിധനികരും ശക്തരരും സ്വന്തമായി സൈന്യമുള്ളവരുമാണ്. ഇവിടുത്തെ സുൽ്ത്താൻ ഒരു ആർമി ഓഫീസറാണ്.
അദ്ദേഹം മസാച്ചുസെറ്റ്സിലെ ബോസ്റ്റണിലുള്ള ഫ്ലെച്ചെർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ പഠിക്കുകയും ചെയ്തിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻസ് ഉൾപ്പെടെ നിരവധി ബിസിനസുകളും അദ്ദേഹത്തിനുണ്ട്.