- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരീബിയൻ ദ്വീപ സമൂഹങ്ങളെ തവിടു പൊടിയാക്കി കൊടുങ്കാറ്റ് മുമ്പോട്ട്; ബാർബൂഡയിലും ബഹമാസിലും ഉണ്ടായത് കണക്കെടുക്കാൻ വയ്യാത്തത്ര നാശം; ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു; ഏതു നിമിഷയവും അമേരിക്കയില്ഡ എത്തുമെന്നുറപ്പോയതോടെ ഭക്ഷണം പോലും ചുരുക്കി ഫ്ളോറിടക്കാർ
ന്യൂയോർക്ക് വ്യാപകനാശം വിതച്ച ഹാർവി ചുഴലിക്കാറ്റിനു പിന്നാലെ ഇർമയും യുഎസ് തീരത്തേക്കു നീങ്ങുന്നു. കരീബിയൻ മേഖലയിൽ നിന്നാണ് കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. വ്യാപക നാശമാണ് കരീബിയൻ മേഖലയിൽ ഇർമയുണ്ടാക്കിയത്. ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. കണക്കാക്കാൻ കഴിയാത്തത്ര നാശമാണ് ഇതുണ്ടാക്കിയത്. അതുകൊണ്ട് തന്നെ അമേരിക്കയും ഭീതിയിലാണ്. കരീബിയയിൽ ഇർമ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ബാർബൂഡ ദ്വീപ് വാസയോഗ്യമല്ലാതായെന്നും സെയ്ന്റ് മാർട്ടിൻ ഏതാണ്ട് പൂർണമായും തകർന്നെന്നും അധികൃതർ പറഞ്ഞു. മരണസംഖ്യ ഉയരാനിടയുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ഇർമ മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. പത്തുവർഷത്തിനിടെ അറ്റ്ലാന്റിക്കിൽനിന്ന് വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. ഏറ്റവും വിനാശകാരിയായ വിഭാഗത്തിലാണ് (കാറ്റഗറി-5) ഇർമയെ പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗം പ്രാപിക്കാൻ സാധ്യതയുള്ള ഇർമ നാളെയോ മറ്റന്നാളോ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെത്തുമെന്നാണു മുന്നറിയിപ്പ്. ഇരട്ടദ
ന്യൂയോർക്ക് വ്യാപകനാശം വിതച്ച ഹാർവി ചുഴലിക്കാറ്റിനു പിന്നാലെ ഇർമയും യുഎസ് തീരത്തേക്കു നീങ്ങുന്നു. കരീബിയൻ മേഖലയിൽ നിന്നാണ് കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. വ്യാപക നാശമാണ് കരീബിയൻ മേഖലയിൽ ഇർമയുണ്ടാക്കിയത്. ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. കണക്കാക്കാൻ കഴിയാത്തത്ര നാശമാണ് ഇതുണ്ടാക്കിയത്. അതുകൊണ്ട് തന്നെ അമേരിക്കയും ഭീതിയിലാണ്. കരീബിയയിൽ ഇർമ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ബാർബൂഡ ദ്വീപ് വാസയോഗ്യമല്ലാതായെന്നും സെയ്ന്റ് മാർട്ടിൻ ഏതാണ്ട് പൂർണമായും തകർന്നെന്നും അധികൃതർ പറഞ്ഞു. മരണസംഖ്യ ഉയരാനിടയുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ഇർമ മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. പത്തുവർഷത്തിനിടെ അറ്റ്ലാന്റിക്കിൽനിന്ന് വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. ഏറ്റവും വിനാശകാരിയായ വിഭാഗത്തിലാണ് (കാറ്റഗറി-5) ഇർമയെ പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗം പ്രാപിക്കാൻ സാധ്യതയുള്ള ഇർമ നാളെയോ മറ്റന്നാളോ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെത്തുമെന്നാണു മുന്നറിയിപ്പ്.
ഇരട്ടദ്വീപ് രാഷ്ട്രങ്ങളായ ആന്റിഗ്വ-ബാർബൂഡ എന്നിവയിലാണ് ആദ്യം കാറ്റുവീശിയത്. ബാർബൂഡയിലെ 95 ശതമാനം വീടുകൾക്കും കേടുപറ്റിയതായി പ്രധാനമന്ത്രി ഗാറ്റ്സൺ ബ്രൗൺ പറഞ്ഞു. 1600 പേരാണ് ഈ ദ്വീപിൽ പാർക്കുന്നത്. ദ്വീപ് മുഴുവൻ വെള്ളത്തിലാണ്. ഇവിടത്തെ 50 ശതമാനംപേരും ഭവനരഹിതരായെന്നും നാശത്തെ അതിജീവിക്കാൻ 1000 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ടറീക്കോയുടെ കിഴക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോർട്ടുകൾ. ബഹമാസും തകർന്നു.
ഫ്രാൻസിന്റെ അധീനതയിലുള്ള സെയ്ന്റ് മാർട്ടിൻ, ഡെന്മാർക്കിന്റെ ഭാഗമായ സിന്റ് മാർട്ടെൻ ദ്വീപുകളിൽ സാരമായ നാശനഷ്ടമുണ്ടായി. കരീബിയനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായ സിന്റ് മാർട്ടെൻ വിമാനത്താവളവും തുറമുഖവും തകർന്നു. ഇക്കാരണത്താൽ ഇവിടേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട് പറഞ്ഞു. അമേരിക്കയിലെ ഫ്ളോറിഡയിലേക്ക് നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് വലിയ നാശമുണ്ടാക്കുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി (ഫെമ) മുന്നറിയിപ്പുനൽകി. 1992-നുശേഷം ഇത്രശക്തമായ കാറ്റ് ആദ്യമായാണ് അമേരിക്കയിലെത്തുന്നത്. തീരമേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാൻ 1.5 ലക്ഷം പേരോട് നിർദേശിച്ചു.
ഫ്ളോറിഡയിൽനിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ജോർജിയ, നോർത്ത് കരോലൈന, സൗത്ത് കരോലൈന എന്നിവിടങ്ങളിലും കാറ്റുവീശുമെന്ന് ഫെമ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്തി, ടർക്ക്സ് ആൻഡ് കൈകോസ്, ക്യൂബ, ബഹാമസ് എന്നിവിടങ്ങളും കാറ്റിന്റെ പാതയിലുണ്ട്. ഇർമക്കുപിന്നാലെ 'ജോസ്' ചുഴലിക്കാറ്റും അറ്റ്ലാന്റിക്കിൽ രൂപംകൊള്ളുകയാണ്. ഡൊമിനിക്കമുതൽ പ്യൂർട്ടൊറീക്കോവരെയുള്ള ദ്വീപുകളിൽ വെള്ളിയാഴ്ചയോടെ കാറ്റുവീശും. ഇർമ കടന്നുപോകുന്ന പാതയിലൂടെയാവും ഈ കാറ്റും വീശുകയെന്ന് അധികൃതർ പറഞ്ഞു. മെക്സിക്കൻ ഉൾക്കടലിൽ 'കാത്യ' എന്ന മറ്റൊരു ചുഴലിക്കാറ്റും രൂപം കൊള്ളുന്നുണ്ട്.