കുഞ്ഞുങ്ങളോടുള്ള ക്രൂരമായതും മനുഷ്യരഹിതമായതുമായ പെരുമാറ്റങ്ങൾ വെളിപ്പെടുത്തുന്ന രണ്ട് വീഡിയോകൾ പുറത്ത് വന്നു. ഇതിൽ ഒന്നിൽ ഒരു നാനി കുഞ്ഞിനെ ബെഡിലേക്ക് വലിച്ചെറിയുന്നതാണ്. രണ്ടാമത്തെ വീഡിയോയിൽ മറ്റൊരു കുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് പൂച്ചയെ കറക്കുന്നത് പോലെ വട്ടം കറക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിക്രൂരമായ ഈ വീഡിയോകൾ കണ്ടാൽ ആരും ഇവരെ കണ്ടെത്തിയ കൈയവയ്ക്കുമെന്ന് തീർച്ചയാണ്.

ഇതിൽ ഒന്നാമത്തെ വീഡിയോ പുറത്ത് വന്നിരിക്കുന്നത് നമീബിയയിൽ നിന്നുമാണ്. തന്റെ കുഞ്ഞിനെ നോക്കാൻ വേണ്ടി നിയോഗിച്ച നാനിയെ നിരീക്ഷിക്കാൻ വേണ്ടി സ്ഥാപിച്ച രഹസ്യ ക്യാമറയിലാണ് അവർ കുഞ്ഞിനോട് കാണിക്കുന്ന ക്രൂരകൃത്യം പകർത്തപ്പെട്ടിരിക്കുന്നതെന്നാണ് കുട്ടിയുടെ അമ്മയും സിംബാവേക്കാരിയുമായ അന്നാമേരി തെറോൻ വെളിപ്പെടുത്തുന്നത്. ഒമ്പത് മാസം മാത്രം പ്രായമുള്ളതന്റെ മകൾ ലൈലയോട് നിക്കോളിൻ ഹോയ്സെസ് എന്ന പേരുള്ള ഈ നാനി തീരെ ദയവില്ലാതെയാണ് പെരുമാറിയിരിക്കുന്നതെന്ന് ഈ ക്യാമറാ ഫൂട്ടേജുകളിലൂടെ നിസ്സംശയം തെളിഞ്ഞിരിക്കുന്നുവെന്നും തെറോൻ പറയുന്നു.

കുഞ്ഞിന്റെ പേർ കണ്ടെത്തിയ നിഗൂഢമായ പരുക്കുകളെ തുടർന്നാണ് തെറോനിനും ഭർത്താവ്ജോഹാനും നാനിക്ക് മേൽ സംശയം തോന്നിയത്. കൂടാതെ കുഞ്ഞ് ഈ നാനിയെ കാണുമ്പോൾ കടുത്ത ഭയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നാനിയുടെ പ്രവർത്തികൾ ഈ രഹസ്യ ക്യാമറയിലൂടെ കണ്ടറിഞ്ഞ് താനും ഭർത്താവിന്റെ അമ്മയും ഞെട്ടിപ്പോയെന്നാണ് തെറോൻ വെളിപ്പെടുത്തുന്നത്. കുട്ടിക്ക് നേരെ കാണിച്ച കൊടുംക്രൂരതയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചതോടെ ഈ നാനിയെ കൊലപാതകശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ നാനിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നതിനാൽ ഒക്ടോബർ വരെ കസ്റ്റഡിൽ തന്നെ കഴിയേണ്ടി വരും. ഒരു പാവക്കുട്ടിയെ വലിച്ചെറിയുന്നത് പോലെ കുഞ്ഞിനെ ക്രൂരമായി ബെഡിലേക്ക് നാനി വലിച്ചെറിയുന്ന വീഡിയോ ദൃശ്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അച്ഛൻ സ്വന്തം കുഞ്ഞിനെ പൂച്ചയെ പോലെ കാലിൽ പിടിച്ച് വട്ടം കറക്കുന്ന രണ്ടാമത്തെ വീഡിയോ പുറത്ത് വന്നിരിക്കുന്നത് ഉക്രയിനിൽ നിന്നുമാണ്. മരങ്ങൾ നിറഞ്ഞ പ്രദേശത്ത് നിന്നാണ് ഈ പിതാവ് തന്റെ നാല് മാസം മാത്രം പ്രായമുള്ള മകളെ ഈ ക്രൂരവിനോദത്തിന് വിധേയമാക്കിയിരിക്കുന്നത്. കുഞ്ഞിന്റെ എല്ലുകൾ പൊട്ടുന്നത് തനിക്ക് കേൾക്കാമെന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

തുടർന്ന് ഇയാൾ കുഞ്ഞിനെ തന്റെ തലയ്ക്ക് ചുറ്റിയിടുന്നുമുണ്ട്. കുട്ടിയുടെ ഭയന്ന് വിറച്ചുള്ള കരച്ചിലിനെ അവഗണിച്ചായിരുന്നു ഇയാളുടെ പ്രകടനം. ആസ്ട്രോനെട്ടുകൾ അവരുടെ പരിശീലനത്തിനിടെ ഈ എക്സർസൈസ് ചെയ്യാറുണ്ടെന്ന് അയാൾ ക്യാമറയെ നോക്കി പറയുന്നുമുണ്ട്. തുടർന്ന് കുട്ടിയെ എടുക്കുന്ന ഇയാൾ അതിനെ തന്റെ കൈകളിൽ ബാലൻസ് ചെയ്ത് നിർത്താൻ ശ്രമിക്കുന്നതും കാണാം. അപ്പോൾ പശ്ചാത്തലത്തിൽ ഒരു സംഗീതം ഉയരുന്നതും കേൾക്കാം.