- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ബോർഡിങ് പാസിൽ എസ്എസ്എസ്എസ് കോഡ് ഉണ്ടോ...? വിമാനത്തിൽ കയറും മുമ്പും ഇറങ്ങും മുമ്പും നിങ്ങളെ പലതവണ പരിശോധിച്ചേക്കാം; നിങ്ങൾ അറിയാത്ത ചില ബോർഡിങ് പാസ് രഹസ്യങ്ങൾ
ചില യാത്രക്കാരുടെ ബോർഡിങ് പാസുകളിൽ അവരറിയാതെ തന്നെ എസ്എസ്എസ്എസ് കോഡ് ഉണ്ടാവാറുണ്ട്. സെക്കൻഡറി സെക്യൂരിറ്റി സ്‌ക്രീനിങ് സെലക്ഷൻ എന്നതിന്റെ ചുരുക്ക രൂപമാണിത്. ഇത്തരം ബോർഡിങ് പാസുള്ളവരെ അധികമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരക്കാരെ വിമാനത്തിൽ കയറും മുമ്പും ഇറങ്ങും മുമ്പും പലതവണ പരിശോധിക്കാൻ സാധ്യതയുണ്ട്. ഈ വിധത്തിൽ നിങ്ങൾ അറിയാത്ത ചില ബോർഡിങ്പാസ് രഹസ്യങ്ങളുണ്ടെന്നറിയുക. എസ്എസ്എസ്എസ് കോഡ് ബോർഡിങ് പാസിന് മേലുള്ളവരെ ചെക്ക്-ഇൻ ഡെസ്‌കിൽ വച്ച് കൂടുതലായി പരിശോധിച്ചെന്ന് വരാം. ഇല്ലങ്കിൽ അവരുടെ ഐഡി രണ്ടു പ്രാവശ്യം പരിശോധിക്കാനും സാധ്യതയുണ്ട്. പലകാരണങ്ങളാൽ ഒരു ബോർഡിങ് പാസിന് മേൽ ഇത്തരം കോഡ് പതിപ്പിച്ചെന്ന് വരാം. എന്തുകൊണ്ടാണ് ഈ കോഡ് പതിപ്പിക്കുന്നതെന്ന് സ്ഥിരീകരിച്ച് പറയാൻ ഹാക്ക് വെബ്സൈറ്റായ ലൈഫ് ഹാക്കറിന് സാധിക്കുന്നില്ല. അവസാനിമിഷം വിമാനത്തിൽ കയറുന്നവർ, ഇന്റർനാഷണൽ വൺവേ ഫെയർ നൽകുന്നവർ, ഉയർന്ന തീവ്രവാദ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന വിമ
ചില യാത്രക്കാരുടെ ബോർഡിങ് പാസുകളിൽ അവരറിയാതെ തന്നെ എസ്എസ്എസ്എസ് കോഡ് ഉണ്ടാവാറുണ്ട്. സെക്കൻഡറി സെക്യൂരിറ്റി സ്‌ക്രീനിങ് സെലക്ഷൻ എന്നതിന്റെ ചുരുക്ക രൂപമാണിത്. ഇത്തരം ബോർഡിങ് പാസുള്ളവരെ അധികമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരക്കാരെ വിമാനത്തിൽ കയറും മുമ്പും ഇറങ്ങും മുമ്പും പലതവണ പരിശോധിക്കാൻ സാധ്യതയുണ്ട്. ഈ വിധത്തിൽ നിങ്ങൾ അറിയാത്ത ചില ബോർഡിങ്പാസ് രഹസ്യങ്ങളുണ്ടെന്നറിയുക.
എസ്എസ്എസ്എസ് കോഡ് ബോർഡിങ് പാസിന് മേലുള്ളവരെ ചെക്ക്-ഇൻ ഡെസ്‌കിൽ വച്ച് കൂടുതലായി പരിശോധിച്ചെന്ന് വരാം. ഇല്ലങ്കിൽ അവരുടെ ഐഡി രണ്ടു പ്രാവശ്യം പരിശോധിക്കാനും സാധ്യതയുണ്ട്. പലകാരണങ്ങളാൽ ഒരു ബോർഡിങ് പാസിന് മേൽ ഇത്തരം കോഡ് പതിപ്പിച്ചെന്ന് വരാം. എന്തുകൊണ്ടാണ് ഈ കോഡ് പതിപ്പിക്കുന്നതെന്ന് സ്ഥിരീകരിച്ച് പറയാൻ ഹാക്ക് വെബ്സൈറ്റായ ലൈഫ് ഹാക്കറിന് സാധിക്കുന്നില്ല. അവസാനിമിഷം വിമാനത്തിൽ കയറുന്നവർ, ഇന്റർനാഷണൽ വൺവേ ഫെയർ നൽകുന്നവർ, ഉയർന്ന തീവ്രവാദ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളിൽ കയറുന്നവർ തുടങ്ങിയവരുടെ ബോർഡിങ് പാസുകളിൽ എസ്എസ്എസ് എസ് കോഡ് പതിപ്പിക്കാറുണ്ടെന്ന് ഈ വെബ്സൈറ്റ് എടുത്ത് കാട്ടുന്നു.
എന്തായാലും ഇത്തരം കോഡുകൾ പതിപ്പിക്കുന്ന യാത്രക്കാർ കടുത്ത പരിശോധനയെന്ന കഷ്ടപ്പാടിന് വിധേയരാകേണ്ടി വരുമെന്നുറപ്പാണ്. ഇവർ പരിശോധനക്കായി കൂടുതൽ സമയം കാത്ത് കെട്ടിക്കിടക്കേണ്ടി വരും. ഇവരുടെ കൈയിലുള്ള എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരിശോധിക്കും. കൂടാതെ ഫുൾ ബോഡി സ്‌കാനിനും വിധേയരാകേണ്ടി വരും. തുടർന്ന് ഇത്തരം പരിശോധനകൾക്ക് വിധേയമായെന്ന് സ്ഥിരീകരിക്കുന്ന സ്റ്റാമ്പും പാസിന് മേൽ പതിപ്പിക്കും.തുടർന്ന് ഇത് ബോർഡിങ് ഗേറ്റിൽ വച്ച് ഡബിൾ ചെക്കിംഗിനും വിധേയമാക്കും.
ഇവയ്ക്കെല്ലാം കൂടി സാധാരണ പരിശോധനസമയത്തേക്കാൾ ഏറെ സമയം വേണ്ടി വരുമെന്നുറപ്പാണ്. ഇത്തരം കോഡ് പതിപ്പിക്കുമെന്ന് യാത്രക്കാർക്ക് ഒരിക്കലും മുൻകൂട്ടി മനസിലാക്കാൻ സാധിക്കില്ല. കാരണം ഇത് എയർപോർട്ടിലെ ചെക്ക്-ഇൻ ഡെസ്‌കിൽ വച്ചാണ് പതിക്കുന്നത്.