- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധുവിന്റെ രണ്ട് മൈൽ നീളമുള്ള സാരി പിടിക്കാൻ നിരത്തിയത് 250 കുട്ടികളെ; വിവാഹ വേദിയിൽ പൂക്കൾ പിടിച്ചത് 100 കുട്ടികൾ: വിവാഹ ദിനത്തിലെ പുതുമക്കായി രണ്ട് മൈൽ നീളമുള്ള സാരിയുടുത്ത് അതിന്റെ അറ്റം കുട്ടികളെ കൊണ്ടു പിടിപ്പിച്ച വധുവിന് പത്ത് വർഷം ജയിലിൽ കിടക്കേണ്ടി വരും
കൊളമ്പോ: വിവാഹ ദിനത്തിൽ പുതുമകൾ കൊണ്ടു വരാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ പുതുമയ്ക്ക് വേണ്ടി അറ്റ കൈ പ്രയോഗം നടത്തിയ ഈ ദമ്പതികൾക്ക് ചിലപ്പോൾ വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നേക്കാം. ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന പുതുമ നിറഞ്ഞ വിവാഹമാണ് ഒടുവിൽ പുലിവാല് പിടിച്ചിരിക്കുന്നത്. സർ്കകാർ നടത്തുന്ന അന്വേഷണം പൂർത്തിയായാൽ ചിലപ്പോൾ ജയിലിൽ കിടക്കേണ്ടിയും വന്നേക്കാം. രണ്ട് മൈൽ നീളമുള്ള സാരിയുടുത്തതാണ് വധുവിന് പുലിവാലായിരിക്കുന്നത്. നീണ്ടു കിടക്കുന്ന സാരിയുടെ അറ്റം പിടിക്കാൻ 250 സ്‌കൂൾ കുട്ടികളെയാണ് വധുവിന്റെ പിന്നിലായി നിർത്തിയത്. വരിവരിയായി നിന്ന് കുട്ടികൾ സാരിയുടെ തുമ്പും പിടിച്ച് വധുവിനും വരനും പിന്നാലെ നടക്കുക ആയിരുന്നു. ഒരേ യൂണിഫോം അണിഞ്ഞ കുട്ടികൾ പ്രവൃത്തി ദിവസമാണ് സ്‌കൂളിൽ പോകാതെ വിവാഹത്തിന് സാരി തുമ്പ് പിടിക്കാൻ എത്തിയത്. നിയമ വിരുദ്ധമായാണ് കുട്ടികളെ ഇതിന് നിർത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അഥോറിറ്റി കേസ് എടുത്തു. ഇത് പത്ത് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമ
കൊളമ്പോ: വിവാഹ ദിനത്തിൽ പുതുമകൾ കൊണ്ടു വരാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ പുതുമയ്ക്ക് വേണ്ടി അറ്റ കൈ പ്രയോഗം നടത്തിയ ഈ ദമ്പതികൾക്ക് ചിലപ്പോൾ വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നേക്കാം. ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന പുതുമ നിറഞ്ഞ വിവാഹമാണ് ഒടുവിൽ പുലിവാല് പിടിച്ചിരിക്കുന്നത്. സർ്കകാർ നടത്തുന്ന അന്വേഷണം പൂർത്തിയായാൽ ചിലപ്പോൾ ജയിലിൽ കിടക്കേണ്ടിയും വന്നേക്കാം.
രണ്ട് മൈൽ നീളമുള്ള സാരിയുടുത്തതാണ് വധുവിന് പുലിവാലായിരിക്കുന്നത്. നീണ്ടു കിടക്കുന്ന സാരിയുടെ അറ്റം പിടിക്കാൻ 250 സ്‌കൂൾ കുട്ടികളെയാണ് വധുവിന്റെ പിന്നിലായി നിർത്തിയത്. വരിവരിയായി നിന്ന് കുട്ടികൾ സാരിയുടെ തുമ്പും പിടിച്ച് വധുവിനും വരനും പിന്നാലെ നടക്കുക ആയിരുന്നു. ഒരേ യൂണിഫോം അണിഞ്ഞ കുട്ടികൾ പ്രവൃത്തി ദിവസമാണ് സ്‌കൂളിൽ പോകാതെ വിവാഹത്തിന് സാരി തുമ്പ് പിടിക്കാൻ എത്തിയത്.
നിയമ വിരുദ്ധമായാണ് കുട്ടികളെ ഇതിന് നിർത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അഥോറിറ്റി കേസ് എടുത്തു. ഇത് പത്ത് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ശ്രീലങ്കയിൽ ഉപയോഗിക്കുന്ന ഏറ്റവും നീളം കുടിയ കല്ല്യാണ സാരിയാണിത്. സാരി പിടിക്കാൻ 250 കുട്ടികളെ ഉപയോഗിച്ചതിന് പുറമേ പൂക്കൾ പിടിപ്പിച്ച് സർക്കാർ സ്‌കൂളിലെ 100 കുട്ടികളെയും വിവാഹ വേദയിൽ നിർത്തിയിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.