- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയേയും മറ്റ് ചില ഗൾഫ് രാഷ്ട്രങ്ങളേയും ആക്രമിക്കാൻ ഇന്ത്യൻ മുസ്ലിം മത പണ്ഡിതന്റെ ആഹ്വാനം; നാടുകടത്തപ്പെട്ടത് ഒമാനിലെ കോളേജ് വിദ്യാർത്ഥികളൊട് സൗദിക്കെതിരെ വാൾ എടുക്കാൻ പറഞ്ഞ സൽമാൻ നദ് വി എന്ന ഇന്ത്യക്കാരൻ: ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയായ നദ് വി
ന്യൂഡൽഹി: ഇന്ത്യൻ ഇസ്ലാമിക് പണ്ഡിതനെ ഒമാൻ പുറത്താക്കി. സൽമാൻ നദ് വി എന്നയാളെയാണ് ഒമാൻ നാടുകടത്തിയത്. ഒമാനിലെ ഒരു ലോക്കൽ കോളേജ് ആയ ഷരിയാ സയൻസിൽ കഴിഞ്ഞ ആഴ്ച ഇദ്ദേഹം തീവ്രവാദം ജനിപ്പിക്കുന്ന രീതിയിൽ കുട്ടികൾക്കായി എടുത്ത ക്ലാസ് ആണ് പുറത്താക്കലിന് കാരണം. ഖത്തറിനെതിരെ തിരിഞ്ഞ സൗദി അറേബ്യയെയും മറ്റ് ചില ഗൾഫ് രാഷ്ട്രങ്ങളേയും ആക്രമിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റിൻ എന്നീ രാജ്യങ്ങളിൽ ഖത്തറുമായുള്ള നയതന്ത്രപരവും വ്യവസായ പരവുമായ എല്ലാ ബന്ധവും ഇക്കഴിഞ്ഞ ജൂണിൽ വിച്ഛേദിച്ചത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി തീർത്തിരുന്നു. ഇതിന് പിന്നാലെയാണ് നദ് വിയുടെ വിവാദ പ്രസംഗം. അതേസമയം ഇയാളെ ഈ ആഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വെച്ച് ഒരു ഈജിപ്ഷൻ മത പണ്ഡിതനായ യൂസഫ് ക്വാർഡ് വി എന്നയാൾക്കൊപ്പം കണ്ട വരുണ്ട്. ഇയാൾക്ക് ഐഎസ് തീവ്രവാദി ബന്ധമുണ്ടെന്നതും ആശങ്ക പടർത്തിയിട്ടുണ്ട്. നദ് വിയുടെ പ്രവർത്തനങ്ങൾ 2014 മുതൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഐഎസ് തീ
ന്യൂഡൽഹി: ഇന്ത്യൻ ഇസ്ലാമിക് പണ്ഡിതനെ ഒമാൻ പുറത്താക്കി. സൽമാൻ നദ് വി എന്നയാളെയാണ് ഒമാൻ നാടുകടത്തിയത്. ഒമാനിലെ ഒരു ലോക്കൽ കോളേജ് ആയ ഷരിയാ സയൻസിൽ കഴിഞ്ഞ ആഴ്ച ഇദ്ദേഹം തീവ്രവാദം ജനിപ്പിക്കുന്ന രീതിയിൽ കുട്ടികൾക്കായി എടുത്ത ക്ലാസ് ആണ് പുറത്താക്കലിന് കാരണം. ഖത്തറിനെതിരെ തിരിഞ്ഞ സൗദി അറേബ്യയെയും മറ്റ് ചില ഗൾഫ് രാഷ്ട്രങ്ങളേയും ആക്രമിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.
സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റിൻ എന്നീ രാജ്യങ്ങളിൽ ഖത്തറുമായുള്ള നയതന്ത്രപരവും വ്യവസായ പരവുമായ എല്ലാ ബന്ധവും ഇക്കഴിഞ്ഞ ജൂണിൽ വിച്ഛേദിച്ചത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി തീർത്തിരുന്നു. ഇതിന് പിന്നാലെയാണ് നദ് വിയുടെ വിവാദ പ്രസംഗം. അതേസമയം ഇയാളെ ഈ ആഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വെച്ച് ഒരു ഈജിപ്ഷൻ മത പണ്ഡിതനായ യൂസഫ് ക്വാർഡ് വി എന്നയാൾക്കൊപ്പം കണ്ട വരുണ്ട്. ഇയാൾക്ക് ഐഎസ് തീവ്രവാദി ബന്ധമുണ്ടെന്നതും ആശങ്ക പടർത്തിയിട്ടുണ്ട്.
നദ് വിയുടെ പ്രവർത്തനങ്ങൾ 2014 മുതൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഐഎസ് തീവ്രവാദത്തെ പിന്തുണച്ച് ഇയാൾ അബുബക്കർ അൽ ബാഗ്ദാദിക്ക് കത്തെഴുതിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലക്‌നൗവിലെ ദാരുൽ ഉലൂം നദ്വാത്തുൽ ഉലാമയിലെ സുന്നി ഇസ്ലാം മത പണ്ഡിതനാണ് നദ് വി.
തങ്ങളുടെ രാജ്യത്തിന്റെ നയങ്ങൾക്ക് എതിരായിരുന്നു നദ് വിയുടെ പ്രസംഗമെന്ന് ഒമാൻ ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനാലാണ് പുറത്താക്കിയതെന്ന് വ്യക്തമാക്കി. ഇപ്പോൾ നദ് വി ദോഹയിൽ ഈജിപ്ഷൻ മതപണ്ഡിതനായ ഖർദാവിക്കൊപ്പം ഉള്ളതായി തന്നെയാണ് റിപ്പോർട്ട് ഉള്ളത്.