- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധപ്രിയനായ ട്രംപ് പ്യോങ്യാങ്ങിനെ ആക്രമിക്കാൻ കോപ്പുകൂട്ടുന്നു; തിരിച്ചടിയായാൽ കിം ജോങ് ഉൻ സോളിനെ ആക്രമിക്കും; ന്യൂയോർക്കിനെ രക്ഷിക്കാൻ സോളിനെ ബലി കൊടുക്കാൻ തീരുമാനം; മൂന്നാം ലോകമഹായുദ്ധം ഏതുനിമിഷവും എന്ന് സൂചിപ്പിച്ച് ബ്രിട്ടീഷ് സർക്കാരിന്റെ റിപ്പോർട്ട്
ഉത്തരകൊറിയയും അമേരിക്കയുമായുള്ള സംഘർഷം മൂർഛിക്കുന്നതിനിടെ, മൂന്നാം ലോകമഹായുദ്ധം ആസന്നമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാരിന്റെ റിപ്പോർട്ട്. മൂന്നാം ലോകമഹായുദ്ധം എന്നത് എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നും ബ്രിട്ടന് തയ്യാറെടുക്കാൻ മണിക്കൂറുകൾ മാത്രമേ ലഭിക്കൂവെന്നും റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണം സർജിക്കൽ അറ്റാക്കോ ചെറിയ തോതിലുള്ളതോ ആയിരിക്കില്ലെന്നും മു്ന്നറിയിപ്പുണ്ട്. മൂന്നാം ലോകയുദ്ധത്തിന് ഉത്തരകൊറിയോ അമേരിക്കയോ തുടക്കമിടാമെന്നാണ് റിപ്പോർട്ടിലുള്ളത്. യുദ്ധമെന്നത് ചെറിയ തോതിലാകില്ലെന്നും ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടാൻ ഇടയുണ്ടെന്നും റ്ിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയ അവരുടെ ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നിർബാധം തുടരുന്നത് സംഘർഷം ശക്തമാക്കിയിട്ടുണ്ട്. കിം ജോങ് ഉൻ അധികകാലം അവിടെയുണ്ടാകില്ലെന്ന ട്രംപിന്റെ പ്രസ്താവന, യുദ്ധം ആസന്നമാണെന്ന് സൂചിപ്പിക്കുന്നു. റോയൻ യുണൈറ്റഡ് സർവീസസിന്റെ ഡപ്യുട്ടി ഡയറക്ടർ മാൽക്കം ചാമേഴ്‌സാണ് റിപ്പോർട
ഉത്തരകൊറിയയും അമേരിക്കയുമായുള്ള സംഘർഷം മൂർഛിക്കുന്നതിനിടെ, മൂന്നാം ലോകമഹായുദ്ധം ആസന്നമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാരിന്റെ റിപ്പോർട്ട്. മൂന്നാം ലോകമഹായുദ്ധം എന്നത് എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നും ബ്രിട്ടന് തയ്യാറെടുക്കാൻ മണിക്കൂറുകൾ മാത്രമേ ലഭിക്കൂവെന്നും റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണം സർജിക്കൽ അറ്റാക്കോ ചെറിയ തോതിലുള്ളതോ ആയിരിക്കില്ലെന്നും മു്ന്നറിയിപ്പുണ്ട്.
മൂന്നാം ലോകയുദ്ധത്തിന് ഉത്തരകൊറിയോ അമേരിക്കയോ തുടക്കമിടാമെന്നാണ് റിപ്പോർട്ടിലുള്ളത്. യുദ്ധമെന്നത് ചെറിയ തോതിലാകില്ലെന്നും ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടാൻ ഇടയുണ്ടെന്നും റ്ിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയ അവരുടെ ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നിർബാധം തുടരുന്നത് സംഘർഷം ശക്തമാക്കിയിട്ടുണ്ട്. കിം ജോങ് ഉൻ അധികകാലം അവിടെയുണ്ടാകില്ലെന്ന ട്രംപിന്റെ പ്രസ്താവന, യുദ്ധം ആസന്നമാണെന്ന് സൂചിപ്പിക്കുന്നു.
റോയൻ യുണൈറ്റഡ് സർവീസസിന്റെ ഡപ്യുട്ടി ഡയറക്ടർ മാൽക്കം ചാമേഴ്‌സാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അമേരിക്കയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഗുവാവിനുനേർക്കോ കാലിഫോർണിയ ലക്ഷ്യമിട്ടോ മിസൈൽ പരീക്ഷണം നടത്തിയാൽ അത് യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ചാമേഴ്‌സ് പറയുന്നു. വൻതോതിലുള്ള സന്നാഹവുമായാകും ട്രംപ് ഉത്തരകൊറിയയയെ ആക്രമിക്കുക. തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിനുനേർക്കുള്ള ഈ ആക്രമണം ഒരു മിന്നലാക്രമണത്തിന്റെ സ്വഭാവത്തിലുള്ളതാകും.
തിരിച്ചടി മറച്ചുവെക്കാൻ, കിം ജോങ് ഉൻ ആക്രമണം സോളിന് നേർക്കാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണകൊറിയൻ തലസ്ഥാനത്തെയാകും ഉത്തരകൊറിയ ആദ്യം ലക്ഷ്യമിടുക. കൂടാതെ മേഖലയിലുള്ള അമേരിക്കൻ സൈനിക ക്യാമ്പുകൾക്കുനേരെയും ആക്രമണമുണ്ടാകാം. ആണവായുധങ്ങളോ രാസായുധങ്ങളോ മിസൈലുകളോ പ്രയോഗിച്ചേക്കാം. ഇത് ലോകത്തെ ഏറെനാൾ നീണ്ടുനിൽക്കുന്ന മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം.
ആണവായുധം ഉപയോഗിച്ചില്ലെങ്കിൽത്തന്നെ, യുദ്ധം വൻതോതിൽ ആൾനാശത്തിനും ആഗോള സാമ്പത്തിക വ്യവസ്ഥ തകരുന്നതിനും ഇടയാക്കും. ഒട്ടേറെ ആഗോള സ്ഥാപനങ്ങളുടെ കേന്ദ്രമായ സോൾ, വൻതോതിൽ വിദേശ പൗരന്മാരുടെ സാന്നിധ്യമുള്ള ഇടം കൂടിയാണ്. സോളിനുനേർക്ക് ആക്രമണമുണ്ടായാൽ, ബ്രി്ട്ടനടക്കമുള്ള രാജ്യങ്ങൾ ഉത്തരകൊറിയക്കെതിരെ തിരിയും. ആക്രമണം ന്യുയോർക്കിനുനേർക്ക് തിരിയാതിരിക്കാൻ, സോളിലേക്ക് ചുരുക്കുകയെന്നതാവും യു.എസ്. പദ്ധതി. സോളിനെ ബലികൊടുത്ത് സ്വന്തം നഗരങ്ഹൾ സംരക്ഷിക്കാൻ ട്രംപ് തയ്യാറാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.