- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയുയർത്തി അഭിവാദ്യം ചെയ്യും; കണ്ണിമവെട്ടിച്ച് നോക്കും; ആവശ്യമെങ്കിൽ നന്നായൊന്ന് ചിരിക്കും; മനുഷ്യനുമായി സമ്പൂർണ സാദൃശ്യമുള്ള റോബോട്ട് ജപ്പാനിൽ സൂപ്പർ ഹിറ്റ്
ഒറ്റനോട്ടത്തിൽ ഗൗരവക്കാരിയായ ഒരു സുന്ദരി. ആവശ്യമെങ്കിൽ നമ്മെ ഒന്നുനോക്കും. കൈയുയർത്തി അഭിവാദ്യം ചെയ്യും. ഒത്താലൊരു ചിരിയും കിട്ടും. ജപ്പാനിലെ ടോക്യോ ഗെയിം ഷോയിൽ ഇക്കുറി പ്രദർശിപ്പിച്ച ഈ റോബോട്ടിനെ, റോബോട്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ സമയമേറെയെടുക്കും. ഗെയിം ഷോയിൽനിന്ന് പകർത്തിയ റോബോട്ടിന്റെ വീഡിയോ ദൃശ്യം ഇതിനകം 30 ലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. എന്നാൽ, ആർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലെന്നതാണ് യാഥാർഥ്യം. മനുഷ്യനോട് ഇത്രയേറെ സാദൃശ്യമുള്ള റോബോട്ടുകളെ സൃഷ്ടിക്കാമോ എന്ന തരത്തിൽ പുതിയൊരു ചർച്ചയ്ക്കും ഇത് വഴിതെളിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ. പലർക്കും അവളോട് പ്രേമം തോന്നിയതായും സോഷ്യൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിലെ സാങ്കേതിക വിദഗ്ദ്ധർ കണ്ടുപിടിക്കുന്ന ഗെയിമുകളുടെ പ്രദർശനമാണ് ടോക്യോയിൽ ഒരുക്കിയിരുന്നത്. 21 വർഷമായി തുടരുന്ന പ്രദർശനം കാണാൻ ലോകമെങ്ങുനിന്നും ആളുകളെത്താറുണ്ട്. ഫ്രഞ്ച് കമ്പനിയായ ക്വാന്റിക് ഡ്രീം അവരുടെ പു
ഒറ്റനോട്ടത്തിൽ ഗൗരവക്കാരിയായ ഒരു സുന്ദരി. ആവശ്യമെങ്കിൽ നമ്മെ ഒന്നുനോക്കും. കൈയുയർത്തി അഭിവാദ്യം ചെയ്യും. ഒത്താലൊരു ചിരിയും കിട്ടും. ജപ്പാനിലെ ടോക്യോ ഗെയിം ഷോയിൽ ഇക്കുറി പ്രദർശിപ്പിച്ച ഈ റോബോട്ടിനെ, റോബോട്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ സമയമേറെയെടുക്കും.
ഗെയിം ഷോയിൽനിന്ന് പകർത്തിയ റോബോട്ടിന്റെ വീഡിയോ ദൃശ്യം ഇതിനകം 30 ലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. എന്നാൽ, ആർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലെന്നതാണ് യാഥാർഥ്യം. മനുഷ്യനോട് ഇത്രയേറെ സാദൃശ്യമുള്ള റോബോട്ടുകളെ സൃഷ്ടിക്കാമോ എന്ന തരത്തിൽ പുതിയൊരു ചർച്ചയ്ക്കും ഇത് വഴിതെളിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ. പലർക്കും അവളോട് പ്രേമം തോന്നിയതായും സോഷ്യൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിലെ സാങ്കേതിക വിദഗ്ദ്ധർ കണ്ടുപിടിക്കുന്ന ഗെയിമുകളുടെ പ്രദർശനമാണ് ടോക്യോയിൽ ഒരുക്കിയിരുന്നത്. 21 വർഷമായി തുടരുന്ന പ്രദർശനം കാണാൻ ലോകമെങ്ങുനിന്നും ആളുകളെത്താറുണ്ട്.
ഫ്രഞ്ച് കമ്പനിയായ ക്വാന്റിക് ഡ്രീം അവരുടെ പുതിയ ഗെയിമായ ഡിട്രോയ് ബിക്കം ഹ്യൂമന്റെ പ്രചരണാർഥം തയ്യാറാക്കിയ സ്റ്റാളിലാണ് ഈ മനുഷ്യ റോബോട്ട് ഉണ്ടായിരുന്നത്. അത് യഥാർഥത്തിലുള്ള യുവതിയാണെന്ന് കരുതിയവരേറെയാണ്. ചലനങ്ങളിലും ഭാവങ്ങളിലും ഒരു യുവതിയോട് അങ്ങേയറ്റത്തെ സാദൃശ്യത്തോടെയാണ് റോബോട്ടിനെ ഉണ്ടാക്കിയിരിക്കുന്നത്.