- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ക്ലിക്ക് മാറിപ്പോയി; ലോകമെമ്പാടുമുള്ള 125 വിമാനക്കമ്പനികളുടെ ചെക്കിങ് സിസ്റ്റം തകരാറിലായി; ബ്രിട്ടനിലെ മിക്ക എയർപ്പോർട്ടുകളിലും യാത്രക്കാർ കുടുങ്ങി
സാങ്കേതിക വിദ്യയാണ് ലോകത്തെ ബന്ധിപ്പിച്ചുനിർത്തുന്നത്. അത്ഭുതപ്പെടുത്തുന്ന മുന്നേറ്റങ്ങൾ സാങ്കേതിക വിദ്യ കൊണ്ടുവന്നപ്പോൾ, അതുപോലെതന്നെ തിരിച്ചടികളും അതിനൊപ്പമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു ആശയക്കുഴപ്പത്തിനാണ് കഴിഞ്ഞദിവസം ലോകത്തെ പല വിമാനത്താവളങ്ങളും വേദിയായത്. ഒരു ക്ലിക്ക് മാറിപ്പോയതിന്റെ പേരിൽ ലോകത്തെ പല വിമാനക്കമ്പനികളിലുമായി 125-ഓളം വിമാനക്കമ്പനികളുടെ പ്രവർത്തനം തകരാറിലായി. ഫലമോ, പലേടത്തും മണിക്കൂറുകൾ നീണ്ട ക്യൂവും തിക്കും തിരക്കും അനുഭവപ്പെട്ടു. യാത്രക്കാർ ഒട്ടേറെ വിമാനത്താവളങ്ങളിൽ കുടുങ്ങി. ബ്രിട്ടീഷ് എയർവേസ്, എയർ ഫ്രാൻസ്, ലുഫ്ത്താൻസ പോലുള്ള വലിയ വിമാനക്കമ്പനികളുടെ കമ്പ്യൂട്ടർ സംവിധാനം കൈകാര്യം ചെയ്യുന്ന അമാഡ്യൂസ് എന്ന കമ്പനിയുടെ പ്രോഗ്രാമിൽ വന്ന തകരാറാണ് പൊല്ലാപ്പുണ്ടാക്കിയത്. ഈ വിമാനക്കമ്പനികളുടെ ചെക്കിങ് സിസ്റ്റം പ്രവർത്തിക്കുന്നത് ഈ പ്രോഗ്രാം അനുസരിച്ചാണ്. കേന്ദ്രീകൃത സംവിധാനത്തിലുണ്ടായ പിഴവ് എല്ലാ വിമാനത്താവളങ്ങളിലും ഈ സിസ്റ്റത്തെ തകരാറിലാക്കി. കമ്പ്യൂട്ടർ തകരാറിലായതോടെ, ലോകമ
സാങ്കേതിക വിദ്യയാണ് ലോകത്തെ ബന്ധിപ്പിച്ചുനിർത്തുന്നത്. അത്ഭുതപ്പെടുത്തുന്ന മുന്നേറ്റങ്ങൾ സാങ്കേതിക വിദ്യ കൊണ്ടുവന്നപ്പോൾ, അതുപോലെതന്നെ തിരിച്ചടികളും അതിനൊപ്പമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു ആശയക്കുഴപ്പത്തിനാണ് കഴിഞ്ഞദിവസം ലോകത്തെ പല വിമാനത്താവളങ്ങളും വേദിയായത്. ഒരു ക്ലിക്ക് മാറിപ്പോയതിന്റെ പേരിൽ ലോകത്തെ പല വിമാനക്കമ്പനികളിലുമായി 125-ഓളം വിമാനക്കമ്പനികളുടെ പ്രവർത്തനം തകരാറിലായി. ഫലമോ, പലേടത്തും മണിക്കൂറുകൾ നീണ്ട ക്യൂവും തിക്കും തിരക്കും അനുഭവപ്പെട്ടു. യാത്രക്കാർ ഒട്ടേറെ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ബ്രിട്ടീഷ് എയർവേസ്, എയർ ഫ്രാൻസ്, ലുഫ്ത്താൻസ പോലുള്ള വലിയ വിമാനക്കമ്പനികളുടെ കമ്പ്യൂട്ടർ സംവിധാനം കൈകാര്യം ചെയ്യുന്ന അമാഡ്യൂസ് എന്ന കമ്പനിയുടെ പ്രോഗ്രാമിൽ വന്ന തകരാറാണ് പൊല്ലാപ്പുണ്ടാക്കിയത്. ഈ വിമാനക്കമ്പനികളുടെ ചെക്കിങ് സിസ്റ്റം പ്രവർത്തിക്കുന്നത് ഈ പ്രോഗ്രാം അനുസരിച്ചാണ്. കേന്ദ്രീകൃത സംവിധാനത്തിലുണ്ടായ പിഴവ് എല്ലാ വിമാനത്താവളങ്ങളിലും ഈ സിസ്റ്റത്തെ തകരാറിലാക്കി. കമ്പ്യൂട്ടർ തകരാറിലായതോടെ, ലോകമെങ്ങുമുമുള്ള വിമാനത്താവളങ്ങളെ അത് സാധിച്ചു.
ലണ്ടനിലെ ഹീത്രൂവിലും ഗാറ്റ്‌വിക്കിലും പ്രശ്‌നങ്ങളുണ്ടായി. ഫ്രാങ്ക്ഫർട്ട്, പാരീസ്, വാഷിങ്ടൺ, ബാൾട്ടിമോർ, മെൽബൺ, സിംഗപ്പുർ, ജോഹന്നാസ്ബർഗ്, സൂറിക്ക് തുടങ്ങിയ വൻകിട വിമാനത്താവളങ്ങളിലും തകരാറുണ്ടായി. തങ്ങളുടെ കേന്ദ്രീകൃത സംവിധാനത്തിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് സ്പാനിഷ് ഐടി കമ്പനിയായ അമാഡ്യൂസിന്റെ വക്താവ് പറഞ്ഞു. പെട്ടെന്ന് തന്നെ തകരാറ് പരിഹരിച്ചെങ്കിലും അതെല്ലായിടത്തും അനുഭവപ്പെടാൻ കുറേ നേരമെടുത്തു.
ചെക്കിങ് സിസ്റ്റത്തിലുണ്ടായ തകരാറ് വിമാനത്താവളങ്ങളിൽ വലിയ തിരക്കിന് കാരണമായി. പലേടത്തും നീണ് ക്യൂ പ്രത്യക്ഷപ്പെട്ടു. പല വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര സർവീസുകൾ പലതും വൈകി. പരിഭ്രാന്തരായ യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ ആശങ്ക അറിയിച്ചുകൊണ്ടിരുന്നു. ഇക്കൊല്ലം ഒന്നിലേറെത്തവണ ഐടി തകരാർമൂലം പ്രവർത്തനം തകരാറിലായ ബ്രിട്ടീഷ് എയർവേസിന്റെ യാത്രക്കാരാണ് കൂടുതൽ വിമർശനവുമായി രംഗത്തുവന്നത്.
ജൂണിൽ ഹീത്രൂ വിമാനത്താവളത്തിലെ ഡാറ്റ സെന്ററിലെ കമ്പ്യൂട്ടർ തകരാറ് ബ്രിട്ടീഷ് എയർവേസിനെ കാര്യമായി ബാധിച്ചിരുന്നു. അന്നും ഒരു എൻജിനീയർക്കുപറ്റിയ പിഴവാണ് മുഴുവൻ സംവിധാനവും തകരാറിലാക്കിയത്.