- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജാ ഭരണാധികാരിയെ സ്വാധീനിച്ച കേരളാ മുഖ്യമന്ത്രിക്ക് പിന്നാലെ കുവൈറ്റിലെ ഇന്ത്യക്കാർക്ക് തണലായി സുഷമാ സ്വരാജും; 16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈറ്റ് റദ്ദാക്കി; വധശിക്ഷയ്ക്ക് വിധിച്ച ഒരാളെ വെറുതേ വിട്ടും കുവൈറ്റ് അമീറിന്റെ ഉത്തരവ്
ന്യൂഡൽഹി: ഷാർജാ ഭരണാധികാരിയെ സ്വാധീനിച്ച് 149 ഇന്ത്യക്കാരെ ജയിലിൽ നിന്നും മോചിപ്പിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ താരമായി സുഷമാ സ്വരാജും. കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിൽ ഒരാളെ വെറുതെ വിട്ടുകൊണ്ടും 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ടും കുവൈത്ത് അമീർ ഉത്തരവിട്ട വാർത്തയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പുറമേ വിവിധ കുറ്റങ്ങൾക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് അറിയിച്ചത്. ശിക്ഷ ഇളവ് ലഭിച്ചവരിൽ നിരവധി മലയാളികളും ഉൾപ്പെടുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ മയക്കു മരുന്ന് കേസിലും ക്രിമിനൽ കേസിലും ഉൾപ്പെട്ട ഏതാനും മലയാളികളും ഉൾപ്പെടുന്നുണ്ട്. അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലിൽ നിന്ന് മോചിതരാകുന്നവർക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നൽകുമെന്നും അറിയിച്ചു. വിവിധ കുറ
ന്യൂഡൽഹി: ഷാർജാ ഭരണാധികാരിയെ സ്വാധീനിച്ച് 149 ഇന്ത്യക്കാരെ ജയിലിൽ നിന്നും മോചിപ്പിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ താരമായി സുഷമാ സ്വരാജും. കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിൽ ഒരാളെ വെറുതെ വിട്ടുകൊണ്ടും 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ടും കുവൈത്ത് അമീർ ഉത്തരവിട്ട വാർത്തയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പുറമേ വിവിധ കുറ്റങ്ങൾക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് അറിയിച്ചത്.
ശിക്ഷ ഇളവ് ലഭിച്ചവരിൽ നിരവധി മലയാളികളും ഉൾപ്പെടുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ മയക്കു മരുന്ന് കേസിലും ക്രിമിനൽ കേസിലും ഉൾപ്പെട്ട ഏതാനും മലയാളികളും ഉൾപ്പെടുന്നുണ്ട്. അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലിൽ നിന്ന് മോചിതരാകുന്നവർക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നൽകുമെന്നും അറിയിച്ചു.
വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാർ കുവൈത്തിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യകുവൈത്ത് തടവുകാരുടെ കൈമാറ്റക്കരാർ കുവൈത്ത് പാർലമെന്റ് 2015ൽ അംഗീകരിച്ചിരുന്നു. ഇന്ത്യൻ തടവുകാർക്ക് സ്വന്തം രാജ്യത്ത് ജയിലിൽ ശേഷിക്കുന്ന ശിക്ഷാ കാലയളവ് പൂർത്തിയാക്കാമെന്നതാണ് കരാർ.
കുവൈത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായതിനാൽ തിങ്കളാഴ്ച മാത്രമെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ; ലഭ്യമാകുകയുള്ളു. തടവിൽ കഴിയുന്ന 145 ഇന്ത്യക്കാരെ വിട്ടയക്കാൻ കഴിഞ്ഞ ദിവസം ഷാർജയും തീരുമാനിച്ചിരുന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം