- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഴികയ്ക്ക് നാൽപ്പത് വട്ടം ഇന്ത്യൻ പൊലീസിനെ തെറിപറയുന്ന പാശ്ചാത്യ മാധ്യമങ്ങൾ അറിയുന്നുണ്ടോ? മയക്കു മരുന്ന് കൈവശം വെച്ചുവെന്ന് ആരോപിച്ച് കൈവിലങ്ങ് വെച്ച് കൊണ്ടു പോയ 18കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് ന്യൂയോർക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ പണി തെറിച്ചു
ന്യൂയോർക്ക്: ഇന്ത്യയിൽ നടക്കുന്ന ഓരോ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും വാർത്തയാക്കി ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഇതൊന്നും കാണാതെ പോവുന്നത്. അമേരിക്കയിൽ മയക്കു മരുന്ന് കൈവശം വെച്ചു എന്നാരോപിച്ച് 18കാരിയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ അവളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ പ്രതിചേർക്കപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചു വിട്ടു. തന്നെ വളരെ മാരകമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. താനും രണ്ട് സുഹൃത്തുക്കളുമായി ന്യൂയോർക്കിലെ കോണി ഐലൻഡിലേക്ക് കാറിൽ വരികയായാരിന്നു. അവിടെ വെച്ച് പൊലീസ് മയക്കു മരുന്ന് ഉപയോഗിച്ചു എന്ന് ആരോപിക്കുകയും പിടിച്ചു കൊണ്ടു പോകുകയുമായിരുന്നെന്ന് യുവതി പറയുന്നു. വിലങ്ങ് വെച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തുള്ള അജ്ഞാത കേന്ദ്രത്തിലേക്
ന്യൂയോർക്ക്: ഇന്ത്യയിൽ നടക്കുന്ന ഓരോ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും വാർത്തയാക്കി ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഇതൊന്നും കാണാതെ പോവുന്നത്. അമേരിക്കയിൽ മയക്കു മരുന്ന് കൈവശം വെച്ചു എന്നാരോപിച്ച് 18കാരിയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ അവളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ പ്രതിചേർക്കപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചു വിട്ടു. തന്നെ വളരെ മാരകമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. താനും രണ്ട് സുഹൃത്തുക്കളുമായി ന്യൂയോർക്കിലെ കോണി ഐലൻഡിലേക്ക് കാറിൽ വരികയായാരിന്നു. അവിടെ വെച്ച് പൊലീസ് മയക്കു മരുന്ന് ഉപയോഗിച്ചു എന്ന് ആരോപിക്കുകയും പിടിച്ചു കൊണ്ടു പോകുകയുമായിരുന്നെന്ന് യുവതി പറയുന്നു.
വിലങ്ങ് വെച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ആയിരുന്നു. വഴങ്ങാതെ വന്നപ്പോൾ തന്നെ ക്രൂരമായി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.