മിത് ഷായുടെ സന്ദർശനം പ്രമാണിച്ച് പയ്യന്നൂർ ടൗണിലെ പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളും അർദ്ധരാത്രിക്ക് മുമ്പ് നന്നാക്കാൻ സർക്കാർ ഉത്തരവിട്ടെന്ന വാർത്ത ഷെയർ ചെയ്ത് വി ടി ബൽറാം. വഴി മുട്ടിയ അമിത് ഷാ, വഴി കാട്ടാൻ പിണറായി എന്ന തലക്കെട്ടോടെയാണ് ഈ വാർത്ത വി ടി ബൽറാം ഷെയർ ചെയ്തിരിക്കുന്നത്.

അമിത് ഷായുടെ വരവ് പയ്യന്നൂർ ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന് ശാപമോക്ഷമാകും. റോഡിലെ കുഴിയടയ്ക്കാൻ മരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ തന്നെ പണി പൂർത്തീകരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ന് രാത്രിയോടെ കുഴികൾ പൂർണ്ണമായും അടയ്ക്കും എന്ന വാർത്തയാണ് ബെൽറാം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.