- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്റണിയും പിജെ കുര്യനും ചേർന്നൊരുക്കിയ ലിസ്റ്റിനെതിരെ വ്യാപക പരാതി; ഭൂരിപക്ഷം ആണുങ്ങളും എ ഗ്രൂപ്പുകാർ; കെപിസിസി ഭാരവാഹികളുടെ ലിസ്റ്റ് തടഞ്ഞ് ഹൈക്കമാൻഡ്: പാർട്ടി ഭരണഘടന പാലിക്കപ്പെടുന്നില്ലെന്ന പരാതിയിൽ ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം: എ ഗ്രൂപ്പിന് മുൻതൂക്കമുള്ള കെപിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയതിനെതിരെ പാർട്ടി അംഗങ്ങൾക്കിടയിൽ വ്യാപക പരാതിയും ഭിന്നതയും. 40 ശതമാനം യുവാക്കൾക്ക് മുൻതൂക്കം നൽകിയ പട്ടികയിൽ ഭൂരിഭാഗവും എ ഗ്രൂപ്പുകാർ ഇടംപിടിച്ചതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെടുന്ന സമയത്ത് നൽകാവുന്ന തരത്തിൽ 282 അംഗ പട്ടികയ്ക്കാണ് ആന്റണിയും പിജെ കുര്യനും ചേർന്ന് രൂപം നൽകിയത്. പട്ടികയ്‌ക്കെതിരെ പരാതി വ്യാപകമായതിനാൽ കേരളത്തിൽ നിന്നുള്ള കെപിസിസി അംഗങ്ങളുടെ പട്ടിക കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി തടഞ്ഞു. അപൂർണമായതുകൊണ്ടും എഐസിസി നിബന്ധനകൾ പൂർണമായി പാലിക്കാത്തതുകൊണ്ടുമാണു നടപടിയെന്ന് അഥോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അതേസമയം പരാതി വ്യാപകമായതോടെ കോൺഗ്രസിന്റെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന അനുശാസിക്കുന്ന പ്രകാരം ജനാധിപത്യ മാർഗത്തിലൂടെ നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയും ഡിസിസി വൈസ് പ്രസിഡന്റുമ
തിരുവനന്തപുരം: എ ഗ്രൂപ്പിന് മുൻതൂക്കമുള്ള കെപിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയതിനെതിരെ പാർട്ടി അംഗങ്ങൾക്കിടയിൽ വ്യാപക പരാതിയും ഭിന്നതയും. 40 ശതമാനം യുവാക്കൾക്ക് മുൻതൂക്കം നൽകിയ പട്ടികയിൽ ഭൂരിഭാഗവും എ ഗ്രൂപ്പുകാർ ഇടംപിടിച്ചതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെടുന്ന സമയത്ത് നൽകാവുന്ന തരത്തിൽ 282 അംഗ പട്ടികയ്ക്കാണ് ആന്റണിയും പിജെ കുര്യനും ചേർന്ന് രൂപം നൽകിയത്.
പട്ടികയ്‌ക്കെതിരെ പരാതി വ്യാപകമായതിനാൽ കേരളത്തിൽ നിന്നുള്ള കെപിസിസി അംഗങ്ങളുടെ പട്ടിക കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി തടഞ്ഞു. അപൂർണമായതുകൊണ്ടും എഐസിസി നിബന്ധനകൾ പൂർണമായി പാലിക്കാത്തതുകൊണ്ടുമാണു നടപടിയെന്ന് അഥോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
അതേസമയം പരാതി വ്യാപകമായതോടെ കോൺഗ്രസിന്റെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന അനുശാസിക്കുന്ന പ്രകാരം ജനാധിപത്യ മാർഗത്തിലൂടെ നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയും ഡിസിസി വൈസ് പ്രസിഡന്റുമായ അനിൽ തോമസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇതോടെ എല്ലാ എതിർകക്ഷികൾക്കും നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ചർച്ചകൾക്കായി നാളെ ഡൽഹിയിലെത്താൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കെ. മുരളീധരൻ എംഎൽഎ എന്നിവരോടും എംപിമാരോടും അഥോറിറ്റി നിർദേശിച്ചു. നാളെ രണ്ടു ഘട്ടമായി ചർച്ചകൾ പൂർത്തിയാക്കി അന്തിമ പട്ടികയ്ക്കു രൂപംനൽകാനാണു ശ്രമം. മറ്റെല്ലാ സംസ്ഥാനങ്ങളിൽനിന്നും പൂർണപട്ടികയെത്തിയിട്ടുണ്ട്. വരണാധികാരി സുദർശൻ നച്ചിയപ്പൻ കേരള നേതാക്കളുമായി ദിവസങ്ങളോളം ചർച്ച നടത്തിയശേഷമാണു പട്ടിക തയാറാക്കിയത്.
വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസം എല്ലാ സംസ്ഥാനത്തും പിസിസി പൊതുയോഗങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കേരളത്തിനു കൂടുതൽ ഇളവു നൽകാൻ അഥോറിറ്റി തയാറല്ല. കേരളം മാത്രമാണു തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കാത്തത്. അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിൽ 282 കെപിസിസി അംഗങ്ങളെയാണു നിശ്ചയിക്കേണ്ടത്.
തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത്, കർണാടക, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണു സംഘടനാ തിരഞ്ഞെടുപ്പു മാറ്റിവച്ചിട്ടുള്ളത്. 10നു പിസിസി പൊതുയോഗങ്ങൾ പൂർത്തിയായാൽ അടുത്ത ഘട്ടം എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. 30ന് അകം അതു പൂർത്തിയാകുന്നതോടെ അഖിലേന്ത്യാ കോൺഗ്രസിനു പുതിയ മുഖമാകും.
കോൺഗ്രസ് ബ്ലോക്ക് പ്രതിനിധികളിൽ നിന്നാണ് കെപിസിസി. അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഒരു ബ്ലോക്കിന് ഒരംഗം എന്ന നിലയിലാണ് 282 പേർ വരുന്നത്. ഡി.സി.സി. പ്രസിഡന്റുമാർ സ്വാഭാവികമായി ഉൾപ്പെടുമെന്നതിനാൽ അവരെ പ്രത്യേകം പരിഗണിച്ചിട്ടില്ല. ഇനി നിയമസഭാകക്ഷിയിൽ നിന്നു 15 പേരെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
365 ദിവസം കെപിസിസി. പ്രസിഡന്റായി പ്രവർത്തിച്ചവർ സമിതിയിലുണ്ടാകും. അതിനാൽ, രമേശ് ചെന്നിത്തലയും കെ. മുരളീധരനും വി എം. സുധീരനും പട്ടികയിലുണ്ടാകും. എംഎൽഎയായ ഐ.സി. ബാലകൃഷ്ണൻ വയനാട് ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിലും സമിതിയിൽ വരും. ബാക്കിയുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
സമവായത്തിലൂടെ സംഘടനാതെരഞ്ഞെടുപ്പ് നടത്താൻ നേരത്തേ തന്നെ സംസ്ഥാന കോൺഗ്രസിൽ ധാരണയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സമവായം സുധീരൻ ഉൾപ്പെടെയുള്ളവർ അംഗീകരിച്ചിരുന്നെങ്കിലും അത് ഗ്രൂപ്പ് വീതംവയ്ക്കലാകാൻ പാടില്ലെന്ന് അവർ നിർദേശിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഗ്രൂപ്പു വീതംവയ്പിന് സമാനമായാണ് പട്ടികയുണ്ടാക്കിയതെന്നാണ് അറിയുന്നത്. ഈ പട്ടികയിൽ നിന്നാണ് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എ.ഐ.സി.സി. അംഗങ്ങളെ തീരുമാനിക്കുന്നത്. ഈ മാസം 27 ഓടെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. അതിനുശേഷം സംസ്ഥാനതല പുനഃസംഘടനയ്ക്ക് തുടക്കമാകും. ഇക്കുറി അംഗങ്ങളുടെ പട്ടികയുണ്ടാക്കുമ്പോൾ 50% പുതുമുഖങ്ങളായിരിക്കണമെന്ന് ദേശീയ നേതൃത്വത്തിൽനിന്നു നിർദേശമുണ്ടായിരുന്നു.