- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോരിത്തരിച്ച് കൊച്ചി; കാൽപ്പന്തിൽ വിസ്മയം തീർക്കാൻ ലോകത്തെ യുവതാരങ്ങൾ കൊച്ചിയുടെ മണ്ണിൽ പറന്നിറങ്ങി: ഏഴിന് നടക്കുന്ന മത്സരത്തിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടും
കൊച്ചി: ഇന്ത്യ ആദ്യമായി സാക്ഷിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുമ്പോൾ കൊച്ചിയുടെ മണ്ണിലേക്ക് പന്തുരുട്ടാൻ ലോകോത്തര യുവതാരങ്ങൾ പറന്നിറങ്ങി. ഇന്നലെ നാലു രാജ്യങ്ങളിലെ താരങ്ങളാണ് പോരാട്ട വീര്യം കാഴ്‌ച്ചവെക്കാൻ കൊച്ചിയിലെത്തിയത്. ഗ്രൂപ്പ് ഡിയിലെ ബ്രസീൽ, സ്പെയിൻ, വടക്കൻ കൊറിയ, നൈജർ എന്നീ ടീമുകളാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലോക ഫുട്ബോളിലെ കരുത്തന്മാരായ ബ്രസീലും സ്പെയിനും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിനാണ് ഇരു ടീമുകളും കൊമ്പുകോർക്കുക. സ്പാനിഷ് പടയായിരുന്നു കൊച്ചിയുടെ മണ്ണിൽ ആദ്യം വിമാനമിറങ്ങിയത്. ഇന്നലെ പുലർച്ചെ 3:30നാണ് സ്പാനിഷ് യുവതാരങ്ങളെ വഹിച്ചുള്ള വിമാനം നെടുമ്പാശേരിയിൽ എത്തിയത്. ടീം വൈകിട്ട് 5.30ന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങുകയും ചെയ്തു. നിലവിലെ യൂറോ അണ്ടർ 17 ചാമ്പ്യന്മാരായ സ്പെയ്ൻ ഇതുവരെ ലോകകപ്പിന്റെ കൗമാര മേളയിൽ കിരീടം ചൂടിയിട്ടില്ല. ഇന്നലെ ഉച്ചക്ക് 1.
കൊച്ചി: ഇന്ത്യ ആദ്യമായി സാക്ഷിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുമ്പോൾ കൊച്ചിയുടെ മണ്ണിലേക്ക് പന്തുരുട്ടാൻ ലോകോത്തര യുവതാരങ്ങൾ പറന്നിറങ്ങി. ഇന്നലെ നാലു രാജ്യങ്ങളിലെ താരങ്ങളാണ് പോരാട്ട വീര്യം കാഴ്‌ച്ചവെക്കാൻ കൊച്ചിയിലെത്തിയത്.
ഗ്രൂപ്പ് ഡിയിലെ ബ്രസീൽ, സ്പെയിൻ, വടക്കൻ കൊറിയ, നൈജർ എന്നീ ടീമുകളാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലോക ഫുട്ബോളിലെ കരുത്തന്മാരായ ബ്രസീലും സ്പെയിനും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിനാണ് ഇരു ടീമുകളും കൊമ്പുകോർക്കുക.
സ്പാനിഷ് പടയായിരുന്നു കൊച്ചിയുടെ മണ്ണിൽ ആദ്യം വിമാനമിറങ്ങിയത്. ഇന്നലെ പുലർച്ചെ 3:30നാണ് സ്പാനിഷ് യുവതാരങ്ങളെ വഹിച്ചുള്ള വിമാനം നെടുമ്പാശേരിയിൽ എത്തിയത്. ടീം വൈകിട്ട് 5.30ന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങുകയും ചെയ്തു.
നിലവിലെ യൂറോ അണ്ടർ 17 ചാമ്പ്യന്മാരായ സ്പെയ്ൻ ഇതുവരെ ലോകകപ്പിന്റെ കൗമാര മേളയിൽ കിരീടം ചൂടിയിട്ടില്ല. ഇന്നലെ ഉച്ചക്ക് 1.45ഓടെ മുംബൈയിൽ നിന്നാണ് ബ്രസീൽ എത്തിയത്. കഴിഞ്ഞയാഴ്ച മുംബൈയിലെത്തിയ ബ്രസീൽ മുംബൈയിലെ പരിശീലനത്തിനും ന്യൂസിലാൻഡിനെതിരായ സൗഹൃദമത്സരത്തിനും ശേഷമാണ് ഇന്നലെ കൊച്ചിയിൽ എത്തിയത്.
നാലാം കിരീടം തേടി കൊച്ചിയുടെ മണ്ണിൽ എത്തിയ ലോക ഫുട്‌ബോളിലെ ഇതിഹാസമായ ബ്രസീലിന്റെ താരങ്ങൾ ആരവങ്ങളില്ലാതെയാണ് എത്തിയത്. നേരെ താമസ സ്ഥലമായ ഹോട്ടൽ ക്രൗൺ പ്ലാസയിലേക്ക് പോയ ടീം വൈകിട്ട് ആറു മണിയോടെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കാനറികൾ പരിശീലനത്തിനിറങ്ങി. രണ്ട് മണിക്കൂറോളം പരിശീലനം നടത്തി. പരിശീലനത്തിന്റെ ആദ്യ മിനിട്ടുകളിൽ വ്യായമത്തിന് സമയം കണ്ടെത്തിയ ബ്രസീൽ പിന്നീട് ടീമുകളായി തിരിഞ്ഞ് പരസ്പരം മൽസരിച്ചു.
അബുദാബിയിൽ പരിശീലനത്തിലായിരുന്നു കൊറിയൻ ടീം ഇന്നലെ ഉച്ചക്ക് 2.40ഓടെയാണ് എത്തിയത്. വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെയാണ് കൊറിയൻ ടീം കൊച്ചിയിലെത്തിയിട്ടുള്ളത്. കന്നിലോകകപ്പ് കളിക്കാനെത്തുന്ന നൈജർ വൈകിട്ട് നാലിനാണ് എത്തിയത്. അണ്ടർ 17 ആഫ്രിക്കൻ നേഷൻസ് കപ്പിലെ മികച്ച പ്രകടനമാണ് നൈജറിന്റെ ആത്മവിശ്വാസം.
ഒഫീഷ്യൽസിന് പുറമേ എംഎൽഎ അൻവർ സാദത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ടീമുകളെ സ്വീകരിക്കുവാൻ വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. ബ്രസീലും സ്പെയിനും വൈകിട്ട് പരിശീലനത്തിന് ഇറങ്ങിയപ്പോൾ കൊറിയയും നൈജറും പരിശീലനം റദ്ദാക്കി ഹോട്ടലിൽ തന്നെ തങ്ങി. ഇന്ന് നാല് ടീമുകളും പരിശീലനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ടീമുകൾക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.