ല്ല നടപ്പുകൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് സിംബാവെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെ. മറ്റു രാജ്യങ്ങളിലെ പ്രഥമ വനിതകൾ ഭരണ കാര്യത്തിൽ ഭർത്താവിനൊപ്പം കൂടിയും വ്യക്തിപരമായി രാഷ്ട്ര സേവനം നടത്തിയും മുന്നേറുമ്പോൾ ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്നതാരമാണ് റോബർട്ട് മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെ.

അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ ഒരു മോഡലിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിനു പിന്നാലെയുണ്ടായ വിവാദങ്ങൾ മാറുന്നതിനു മുമ്പ് തന്നെ മുഗാബെ അടുത്ത പുലിവാലു പിടിച്ചിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്കു ഉപയോഗിച്ച അടിവസ്ത്രം നൽകിയാണ് ഗ്രേസ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

സൗജന്യമായി ഇവർ വിതരണം ചെയ്തത് ഉപയോഗിച്ച അടിവസ്ത്രങ്ങൾ ആയിരുന്നു എന്ന് ഒരു മാധ്യമ പ്രവർത്തകനാണ് റിപ്പോർട്ട് ചെയ്തത്. മുഗാബെയ്ക്കെതിരെ ആരോപണം ഉയർത്തിയ മാധ്യമ പ്രവർത്തകനെ ഉടൻ തന്നെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂസ് ഡേ ദിനപത്രത്തിന്റെ ലേഖകൻ കെന്നത്തിനെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. കെന്നത്തിനെ ആറു മാസത്തെ തടവിനും, വൻതുക പിഴയുമാണ് വിധിച്ചിരിക്കുന്നത്.

ഭരണകക്ഷിയായ സാനു പിഎഫ് പാർട്ടി പ്രവർത്തകർക്കായി നൽകിയ വസ്ത്രങ്ങളാണ് നിലവിൽ ബുഗാബെയുടെ പേരു കേൾപ്പിച്ചിരിക്കുന്നത്്. കെന്നത്തിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്.