- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ ഗ്രൂപ്പ് അംഗങ്ങളെ കൂടുതൽ ഉൾപ്പെടുത്തിയുള്ള പട്ടിക; പരാതി തീർക്കാൻ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ; ഡൽഹി ചർച്ചയിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല
ന്യൂഡൽഹി/തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി അംഗങ്ങളെ നിശ്ചയിച്ചതിലുള്ള പരാതി തീർക്കാൻ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. എ കെ ആന്റണിയും പിജെ കുര്യനും ചേർന്ന് തയ്യാറാക്കിയ പട്ടികയിൽ കൂടുതലും എ ഗ്രൂപ്പ് അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ പട്ടികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ തുടങ്ങിയ നേതാക്കളെ ഡൽഹിയിലേക്ക് ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. എന്നാൽ, വേങ്ങര ഉപതിരഞ്ഞെടുപ്പും യുഡിഎഫിന്റെ രാപകൽ സമരവും കാരണം ഡൽഹിയിലെത്തിച്ചേരാനുള്ള അസൗകര്യം നേതാക്കൾ അറിയിച്ചു. പരാതി ഉന്നയിച്ച മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും എംപിമാരും ഡൽഹി ചർച്ചകളിൽ പങ്കെടുക്കും. എന്നാൽ ഉമ്മൻ ചാണ്ടി ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. തന്റെ അതൃപ്തി ഇന്നലെ കെ.മുരളീധരൻ തുറന്നു പ്രകടിപ്പിച്ചു. ചില പേരുകൾ കാണുമ്പോൾ മാനദണ്ഡങ്ങൾ പാലിച്ചതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഡൽഹിക്കു പോകുന്നില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയ
ന്യൂഡൽഹി/തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി അംഗങ്ങളെ നിശ്ചയിച്ചതിലുള്ള പരാതി തീർക്കാൻ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. എ കെ ആന്റണിയും പിജെ കുര്യനും ചേർന്ന് തയ്യാറാക്കിയ പട്ടികയിൽ കൂടുതലും എ ഗ്രൂപ്പ് അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ പട്ടികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ തുടങ്ങിയ നേതാക്കളെ ഡൽഹിയിലേക്ക് ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.
എന്നാൽ, വേങ്ങര ഉപതിരഞ്ഞെടുപ്പും യുഡിഎഫിന്റെ രാപകൽ സമരവും കാരണം ഡൽഹിയിലെത്തിച്ചേരാനുള്ള അസൗകര്യം നേതാക്കൾ അറിയിച്ചു. പരാതി ഉന്നയിച്ച മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും എംപിമാരും ഡൽഹി ചർച്ചകളിൽ പങ്കെടുക്കും. എന്നാൽ ഉമ്മൻ ചാണ്ടി ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി.
തന്റെ അതൃപ്തി ഇന്നലെ കെ.മുരളീധരൻ തുറന്നു പ്രകടിപ്പിച്ചു. ചില പേരുകൾ കാണുമ്പോൾ മാനദണ്ഡങ്ങൾ പാലിച്ചതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഡൽഹിക്കു പോകുന്നില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവരോടു ഡൽഹിയിലെത്താനാണു കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. ഹസൻ കഴിഞ്ഞ ദിവസമാണു ഡൽഹിയിലെത്തി മടങ്ങിയത്.
ശനിയാഴ്ച വരെ താൻ ഡൽഹിയിലുണ്ടെന്നും കേരള നേതാക്കൾക്കു ചർച്ച നടത്താൻ അതുവരെ അവസരമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.വി.തോമസ്, പി.സി.ചാക്കോ എന്നിവരുമായി ഇന്നു ചർച്ച നടത്തും. ശനിയാഴ്ച വരെ ആർക്കും വരാം, ചർച്ച നടത്താം. മറ്റെല്ലാ സംസ്ഥാനങ്ങളും പ്രക്രിയ പൂർത്തിയാക്കി. കേരളത്തിനു വേണ്ടി തിരഞ്ഞെടുപ്പു വൈകിക്കാനാവില്ല. അഖിലേന്ത്യാ സമയക്രമം പാലിക്കാൻ കേരളത്തിനു മാത്രം കഴിയാത്തതെന്തുകൊണ്ടെന്ന ചോദ്യം എഐസിസി നേതൃത്വത്തിനു മുന്നിലുണ്ട്. തർക്കം തുടർന്നാൽ കേരളത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കുകയാണു മാർഗം. പ്രക്രിയ പൂർത്തിയാക്കാൻ കേരളത്തിൽ തിരഞ്ഞെടുപ്പു നടത്തണമെന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.