- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ അമ്മ തയ്യാറായില്ല; കുട്ടിയുടെ അച്ഛനായ മുൻ ഭർത്താവിന്റെ പരാതിയിൽ യുവതിയ ജയിലിലായി
മിഷിഗൺ: മകന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ മടികാണിച്ച അമേരിക്കൻ യുവതിയെ ജയിലിൽ അടച്ചു. ജഡ്ജിയുടെ ഉത്തരവ് നിരസിച്ച് ഒമ്പതു വയസുകാരനായ മകന് പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാതിരുന്ന റെബേക്ക ബ്രീഡോ എന്ന സ്ത്രീയെയാണ് കോടതി അലക്ഷ്യത്തിന് ജയിലിൽ അടച്ചത്. ഏഴ് ദിവസത്തേക്കാണ് ഇവരെ ജയിലിൽ അടച്ചത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അമ്മ ജയിലിലായത്. കുട്ടിയുടെ അച്ഛനും റബേക്കയുടെ മുൻ ഭർത്താവുമായ യുവാവ് കുട്ടിക്ക് റബേക്ക പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കുന്നില്ലെന്നു കാണിച്ച് കോടതിയിൽ പരാതി നൽകുക ആയിരുന്നു. ഇതേ തുടർന്ന് കോടതിയിൽ ഹാജരായ ഇവർ കുട്ടിക്ക് വാക്‌സിനേഷൻ എടുക്കാമെന്ന് സമ്മതിച്ചെങ്കിലും നൽകാൻ തയ്യാറായില്ല. ഇഥിനെ തുറന്ന് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇവരെ ജയിലിൽ അടച്ചു. കുട്ടിയെ കോടതി അച്ഛനൊപ്പം വിട്ടയക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരിൽ മിഷിഗൺ ദമ്പതികൾക്ക് വാക്‌സിനേഷൻ കൊടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയോ കുത്തിവെയ്‌പ്പ് എടുക്കുന്നതിൽ താമസം വരുത്തുകയോ ചെയ്യാം. കുട്ടി ജനിച്ച സമയത്ത് ഇരുവരും ചേർ
മിഷിഗൺ: മകന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ മടികാണിച്ച അമേരിക്കൻ യുവതിയെ ജയിലിൽ അടച്ചു. ജഡ്ജിയുടെ ഉത്തരവ് നിരസിച്ച് ഒമ്പതു വയസുകാരനായ മകന് പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കാതിരുന്ന റെബേക്ക ബ്രീഡോ എന്ന സ്ത്രീയെയാണ് കോടതി അലക്ഷ്യത്തിന് ജയിലിൽ അടച്ചത്. ഏഴ് ദിവസത്തേക്കാണ് ഇവരെ ജയിലിൽ അടച്ചത്.
കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അമ്മ ജയിലിലായത്. കുട്ടിയുടെ അച്ഛനും റബേക്കയുടെ മുൻ ഭർത്താവുമായ യുവാവ് കുട്ടിക്ക് റബേക്ക പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കുന്നില്ലെന്നു കാണിച്ച് കോടതിയിൽ പരാതി നൽകുക ആയിരുന്നു. ഇതേ തുടർന്ന് കോടതിയിൽ ഹാജരായ ഇവർ കുട്ടിക്ക് വാക്‌സിനേഷൻ എടുക്കാമെന്ന് സമ്മതിച്ചെങ്കിലും നൽകാൻ തയ്യാറായില്ല. ഇഥിനെ തുറന്ന് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇവരെ ജയിലിൽ അടച്ചു.
കുട്ടിയെ കോടതി അച്ഛനൊപ്പം വിട്ടയക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരിൽ മിഷിഗൺ ദമ്പതികൾക്ക് വാക്‌സിനേഷൻ കൊടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയോ കുത്തിവെയ്‌പ്പ് എടുക്കുന്നതിൽ താമസം വരുത്തുകയോ ചെയ്യാം. കുട്ടി ജനിച്ച സമയത്ത് ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു കുട്ടിക്ക് വാക്‌സിനേഷൻ നൽകേണ്ട എന്നത്.
എന്നാൽ 2008ൽ ഇരുവരും വേർ പിരിഞ്ഞു. എന്നിരുന്നാലും ഇരുവരും കുട്ടിയുടെ കാര്യത്തിൽ ഒരു പോലെ ശ്രദ്ധിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അച്ഛന് വാക്‌സിനേഷൻ എടുക്കണം എന്നായി. എന്നാൽ റബേക്ക വിശ്വാസത്തിന്റെ കാര്യം പറഞ്ഞ് ഇത് നിരസിച്ചു. കുട്ടിയുടെ അച്ഛൻ കോടതിയിൽ പോകുക ആയിരുന്നു. കോടതി അനുകൂല വിധി കിട്ടിയെങ്കിലും മകന് വാക്‌സിനേഷൻ എടുക്കാൻ റബേക്ക തയ്യാറായില്ല. ഇതോടെയാണ് ഇവരെ കോടതി അലക്ഷ്യത്തിന് ജയിലിൽ അടച്ചത്.