സിങ്കപ്പൂർ: കല്ല്യാണ പാർട്ടിക്കിടെ വിവാഹ മൊണ്ടാഷ് പ്രദർശനം തുടങ്ങുന്നു. വിരുന്നുകാരെല്ലാം അത് അഹ്ലാദത്തോടെ കാണുന്നു. ഇതിനിടെ അവരുടെ മുഖം കറുത്തു. പുഞ്ചിരിച്ച് വരനും. വധുവും ഞെട്ടിപോയി. അങ്ങനെ തന്നെ വഞ്ചിച്ച വധുവിനോട് വരൻ പ്രതികാരം വീട്ടി.

വിവാഹത്തിന് മുമ്പ് വധുവിന്റെ അവിഹിതം തുറന്നു കാട്ടുകയായിരുന്നു വരൻ ചെയ്ത്. വിവാഹ മൊണ്ടാഷ് തുടങ്ങി അൽപ്പസമയത്തിനകം ഒരു ഹോട്ടൽ സീനിലേക്ക് കഥമാറി. വധുവും മറ്റൊരു പുരുഷനുമായുള്ള ഇടപെടൽ രംഗങ്ങളായിരുന്നു ഇത്. ഇതോടെ കല്ല്യാണം അലങ്കേലമായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഡോയോ പ്രദർശനത്തിന് മുമ്പ് കല്ല്യാണം നടന്നോ എന്നും സൂചനയുണ്ട്. പ്രൈവറ്റ് ഡിക്ടറ്റീവിന്റെ സഹായത്തോടെയാണ് വധുവിന്റെ രഹസ്യ ബന്ധം വരൻ കണ്ടെത്തിയതെന്നാണ് സൂചന.

ചതി മനസ്സിലാക്കിയതോടെ പ്രതികാരം തീർക്കാൻ തീരുമാനിച്ചു. അതിന് വിവാഹ ദിവസം തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു.