- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ നിന്നിറങ്ങാൻ സ്വർണ്ണത്തിൽ തീർത്ത എസ്കലേറ്റർ; നടക്കാൻ ഒപ്പം കൊണ്ടു വന്നത് പ്രത്യേക കാർപ്പറ്റ്; സൗദിയിൽ നിന്നെത്തിച്ച പ്രത്യേക ഭക്ഷണ വിഭാഗങ്ങൾ; പരിചരിക്കാൻ 1500 ജീവനക്കാർ; ചെല്ലുന്നിടത്തെല്ലാം രണ്ട് സെവൻ സ്റ്റാർ ഹോട്ടലുകൾ മുഴുവൻ; സൗദി രാജാവിന്റെ റഷൻ സന്ദർശനം ചർച്ചയാക്കുന്നത് ആഡംബരത്തിന്റെ അവസാന വാക്കെന്ന നിലയിൽ
മോസ്‌കോ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ റഷ്യൻ സന്ദർശനം ചർച്ചയാകുന്നത് അത്യാഡംബരത്തിന്റെ പേരിൽ കൂടിയാണ്. ചരിത്രപരം എന്നുവിശേഷിപ്പിക്കാവുന്ന ഈ സന്ദർശനത്തിനായി മോസ്‌കോയിൽ സൽമാൻ രാജാവ് വിമാനമിറങ്ങിയതു മുതൽ അൽഭുത കാഴ്ചകളാണ്. വിമാനത്തിൽ നിന്ന് രാജാവ് ഇറങ്ങിയത് സ്വർണ്ണത്തിൽ തീർത്ത എ്‌സ്‌കലേറ്റളിലാണ്. ഒപ്പം പ്രത്യേക കാർപ്പറ്റും കൊണ്ടു വന്നു. ഇതിലൂടെയാണ് രാജാവിന്റെ നടത്തം. ആദ്യമായാണ് റഷ്യൻ സന്ദർശനത്തിന് സൗദി രാജാവെത്തുന്നത്. റഷ്യയുമായി ഉഭയകക്ഷി സൗഹൃദത്തിന്റെ പുതിയ തലമാണ് ഇതോടെ തുടങ്ങുന്നത്. രണ്ട് സെവൻ സ്റ്റാർ ഹോട്ടലിന് വേണ്ടതെല്ലാം രാജാവിനൊപ്പം റഷ്യയിലെത്തി. പ്രത്യേക ഭക്ഷണ വിഭാഗവും ഉണ്ട്. 1500 ജീവനക്കാരാണ് രാജാവിനൊപ്പമുള്ളത്. ഇങ്ങനെ ആഡംബരത്തിന്റെ പുതിയ തലമാണ് സൗദി രാജാവിന്റെ റഷ്യൻ സന്ദർശനം. ഫർണ്ണിച്ചറുകൾ പോലും കൊണ്ടു വന്നു. ഒപ്പം വന്നവർക്ക് താമസിക്കാൻ രണ്ട് ആഡംബര ഹോട്ടലും ബുക്ക് ചെയ്തു. ഇവർക്കായി ഇവിടെയുണ്ടായിരുന്ന താമസക്കാരെ എല്ലാം ഒഴുപ്പിക്കുകയും ചെയ്തു. അതീവ സുരക്ഷയാണ് രാജാവിന് റഷ്യ ഒരുക്കിയ
മോസ്‌കോ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ റഷ്യൻ സന്ദർശനം ചർച്ചയാകുന്നത് അത്യാഡംബരത്തിന്റെ പേരിൽ കൂടിയാണ്. ചരിത്രപരം എന്നുവിശേഷിപ്പിക്കാവുന്ന ഈ സന്ദർശനത്തിനായി മോസ്‌കോയിൽ സൽമാൻ രാജാവ് വിമാനമിറങ്ങിയതു മുതൽ അൽഭുത കാഴ്ചകളാണ്. വിമാനത്തിൽ നിന്ന് രാജാവ് ഇറങ്ങിയത് സ്വർണ്ണത്തിൽ തീർത്ത എ്‌സ്‌കലേറ്റളിലാണ്. ഒപ്പം പ്രത്യേക കാർപ്പറ്റും കൊണ്ടു വന്നു. ഇതിലൂടെയാണ് രാജാവിന്റെ നടത്തം. ആദ്യമായാണ് റഷ്യൻ സന്ദർശനത്തിന് സൗദി രാജാവെത്തുന്നത്. റഷ്യയുമായി ഉഭയകക്ഷി സൗഹൃദത്തിന്റെ പുതിയ തലമാണ് ഇതോടെ തുടങ്ങുന്നത്.
രണ്ട് സെവൻ സ്റ്റാർ ഹോട്ടലിന് വേണ്ടതെല്ലാം രാജാവിനൊപ്പം റഷ്യയിലെത്തി. പ്രത്യേക ഭക്ഷണ വിഭാഗവും ഉണ്ട്. 1500 ജീവനക്കാരാണ് രാജാവിനൊപ്പമുള്ളത്. ഇങ്ങനെ ആഡംബരത്തിന്റെ പുതിയ തലമാണ് സൗദി രാജാവിന്റെ റഷ്യൻ സന്ദർശനം. ഫർണ്ണിച്ചറുകൾ പോലും കൊണ്ടു വന്നു. ഒപ്പം വന്നവർക്ക് താമസിക്കാൻ രണ്ട് ആഡംബര ഹോട്ടലും ബുക്ക് ചെയ്തു. ഇവർക്കായി ഇവിടെയുണ്ടായിരുന്ന താമസക്കാരെ എല്ലാം ഒഴുപ്പിക്കുകയും ചെയ്തു. അതീവ സുരക്ഷയാണ് രാജാവിന് റഷ്യ ഒരുക്കിയിരിക്കുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ റഷ്യൻ പര്യടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ബില്യൻ ഡോളറിന്റെ വിവിധ ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ക്രംലിൻ കൊട്ടാരത്തിൽ വ്യാഴാഴ്ച സൽമാൻ രാജാവ് നടത്തിയ കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്. സാമ്പത്തിക സഹകരണത്തിന് പുറമെ, വിവര സാങ്കേതിക മേഖല, സാമാധാന ആവശ്യത്തിനുള്ള ആണവ പദ്ധതി, പെട്രോൾ, പെട്രോകെമിക്കൽ മേഖലയിലെ സഹകരണം എന്നിവക്കുള്ള ധാരണപത്രങ്ങളാണ് മുഖ്യമായും ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചത്. സൗദി അരാംകോയും റഷ്യയിലെ ഭീമൻ എണ്ണക്കമ്പനികളും തമ്മിലുള്ള സഹകരണത്തിൽ ഏതാനും റിഫൈനറികൾ സ്ഥാപിക്കാനും ആണവകരാറിന്റെ ഭാഗമായി രണ്ട് ആണവ നിലയങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങൾക്കും പദ്ധതിയുണ്ട്.
കൂടാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ നിക്ഷേപവും വാണിജ്യ സഹകരണവും ശക്തമാക്കാൻ സൗദി- റഷ്യൻ നിക്ഷേപ ഫോറം ആരംഭിച്ചിട്ടുണ്ട്. ഫോറത്തിന്റെ ആദ്യ സമ്മേളനം വ്യാഴാഴ്ച നടന്നതായി സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളിൽനിന്നുമായി 200ലധികം പ്രതിനിധികളും വർത്തക പ്രമുഖരും നിക്ഷേപ ഫോറത്തിൽ സംബന്ധിച്ചു. നിക്ഷേപം കാര്യക്ഷമമാക്കുന്നതിനായി സൗദി-റഷ്യൻ നിക്ഷേപ ഫണ്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.