- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിലെ തെണ്ടലിനിടെ കരയാൻ വേണ്ടി തല്ലും; കൂടുതൽ കരഞ്ഞാൽ കൂടുതൽ പണം; മയക്കുമരുന്ന് മാഫിയയുടെ കൈയിൽ നിന്ന് രക്ഷപ്പെടുമ്പോൾ അനബലിന് വയസ് ഏഴ്; ഭിന്നശേഷിക്കാരിയായ ഫിലിപ്പിനോ പെൺകുട്ടിക്ക് രക്ഷകനെത്തിയ കഥ
ഫിലിപ്പൈൻസ്: തെരുവിൽ കരയാനായിരുന്നു അവളുടെ വിധി ഇത്രയും നാൾ. അതും അടി കൊണ്ട് പുളയുമ്പോൾ. മയക്ക് മരുന്ന് സംഘത്തിന്റെ അടിമവേലക്കാരിയായിരുന്നു ഏഴുവയസുകാരിയായ അനബൽ. ക്രൂസോൺ സിൻഡ്രോം രോഗം മൂലം ജന്മനാവൈകല്യമുള്ള കുട്ടിയാണ് അവൾ.അനബലിനെ അമ്മ തന്നെയാണ് മയക്ക് മരുന്ന് സംഘത്തിന് വിറ്റത്. മറ്റ് ആറ് കുട്ടികൾ കൂടിയുള്ള അമ്മയ്ക്ക് അനബലിനെ പോറ്റാൻ ശേഷിയുണ്ടായിരുന്നില്ല. ഏതായാലും ഭിന്നശേഷിക്കാരിയായ അനബലിനെ കിട്ടിയത് മയക്കുമരുന്ന് സംഘത്തിന് കോളായി. കരയുന്ന അനബൽ അവർക്ക് തെരുവിൽ പണം വാരാനുള്ള എളുപ്പ വഴിയായി. വാടകയ്ക്ക് ഒരമ്മയെ കൂടി സംഘടിപ്പിച്ചു. രണ്ടുപേരെയും ക്രൂരമായി മർദ്ദിച്ച് തെരുവിലേക്ക് വിടും. കരയുന്ന അമ്മയും കുഞ്ഞും. പണം കീശയിൽ നിറയ്ക്കാൻ വേറെ ഏത് എളുപ്പമാർഗം? നെഗ്രോസ്് ദ്വീപിലെ ബക്കലോഡ് നഗരത്തിലാണ് വർഷങ്ങളോളം ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഒടുവിൽ ഒരു സന്നദ്ധ സംഘടന അനബലിനെ ഏറ്റെടുക്കും വരെ. ശിശുകടത്തും ചൂഷണവും തടയാൻ പ്രവർത്തിക്കുന്ന കാലിപേ നെഗ്രൻസ് ഫൗണ്ടേഷനിൽ അനബലിന് ഒരു രക്ഷകനെ കിട്ടി. അവളുടെ കദനകഥയറി
ഫിലിപ്പൈൻസ്: തെരുവിൽ കരയാനായിരുന്നു അവളുടെ വിധി ഇത്രയും നാൾ. അതും അടി കൊണ്ട് പുളയുമ്പോൾ. മയക്ക് മരുന്ന് സംഘത്തിന്റെ അടിമവേലക്കാരിയായിരുന്നു ഏഴുവയസുകാരിയായ അനബൽ. ക്രൂസോൺ സിൻഡ്രോം രോഗം മൂലം ജന്മനാവൈകല്യമുള്ള കുട്ടിയാണ് അവൾ.അനബലിനെ അമ്മ തന്നെയാണ് മയക്ക് മരുന്ന് സംഘത്തിന് വിറ്റത്. മറ്റ് ആറ് കുട്ടികൾ കൂടിയുള്ള അമ്മയ്ക്ക് അനബലിനെ പോറ്റാൻ ശേഷിയുണ്ടായിരുന്നില്ല.
ഏതായാലും ഭിന്നശേഷിക്കാരിയായ അനബലിനെ കിട്ടിയത് മയക്കുമരുന്ന് സംഘത്തിന് കോളായി. കരയുന്ന അനബൽ അവർക്ക് തെരുവിൽ പണം വാരാനുള്ള എളുപ്പ വഴിയായി. വാടകയ്ക്ക് ഒരമ്മയെ കൂടി സംഘടിപ്പിച്ചു. രണ്ടുപേരെയും ക്രൂരമായി മർദ്ദിച്ച് തെരുവിലേക്ക് വിടും. കരയുന്ന അമ്മയും കുഞ്ഞും. പണം കീശയിൽ നിറയ്ക്കാൻ വേറെ ഏത് എളുപ്പമാർഗം? നെഗ്രോസ്് ദ്വീപിലെ ബക്കലോഡ് നഗരത്തിലാണ് വർഷങ്ങളോളം ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഒടുവിൽ ഒരു സന്നദ്ധ സംഘടന അനബലിനെ ഏറ്റെടുക്കും വരെ.
ശിശുകടത്തും ചൂഷണവും തടയാൻ പ്രവർത്തിക്കുന്ന കാലിപേ നെഗ്രൻസ് ഫൗണ്ടേഷനിൽ അനബലിന് ഒരു രക്ഷകനെ കിട്ടി. അവളുടെ കദനകഥയറിഞ്ഞ അർജന്റീനക്കാരനായ ഗോൺസാലോ അരിസ് അനബലിനെ രക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്തു.
തന്റെ സമ്പാദ്യവും, സംഭാവനകളും ചേർത്ത് അവളുടെ ശസ്ത്രക്രിയ നടത്താൻ പണം സ്വരുക്കൂട്ടി അരിസ്.പഴയകാല ജീവിതം ഇപ്പോഴും അവൾക്ക് പേടിസ്വപ്‌നമാണ്. രാത്രി ഇടയ്ക്കിടെ ഞെട്ടിയുണരും.അനബിലിന് അവളുടെ കണ്ണുകൾ പൂട്ടാൻ കഴിയാത്തുകൊണ്ടാണ് ശരിക്കും ഉറങ്ങാൻ കഴിയാത്തതെന്നും കണ്ടുപിടിച്ചു.
ശസ്ത്രക്രിയാസമയത്ത ഒപ്പമുണ്ടാവാൻ അരിസ് അർജന്റീനയിൽ നിന്ന് ഫിലിപ്പൈൻസിലെത്തി.വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നുള്ളതാണ് അരിസിന് സന്തോഷകരമായ കാര്യം.ക്രേനിയൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ, അനബലിന്റെ തലച്ചോറിന് ഇനി വളരാൻ കഴിയും. അതെ, പുതിയ ജീവിതത്തിലേക്ക് ചുവട് വയക്കുകയാണ്ഈ ഏഴുവയസുകാരി.