ന്യൂയോർക്ക്: ബുർഖ നിരോധനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ തുടങ്ങിവെച്ച ബുർഖ നിരോധനം ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലേക്കാണ് വ്യാപിക്കുന്നത്. ഇപ്പോൾ കനേഡിയൻ പ്രൊവിൻസായ ക്യൂബിക്കാണ് ഒടുവിൽ പരോക്ഷമായി ബുർഖ നിരോദിച്ചത്. പൊതു സ്ഥലങ്ങളിൽ മുഖം മറച്ച് നടക്കുന്നതിനാണ് ക്യുബിക്കിൽ നിരോധനം ഏർപ്പെടുത്തിയത്. ആംബുലൻസ്, ബസുകൾ, ലൈബ്രറികൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് മുഖം മറക്കാൻ നിരോധനമുള്ളത്. വടക്കേ അമേരിക്കയിലാണ് കനേഡിയൻ പ്രൊവിൻസായ ക്യുബിക്ക് സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് അമേരിക്കൻ ഐക്യനാടുകളിൽ ബുർഖ നിരോധിക്കുന്നത്.

ക്യുബിക്ക് നാഷണൽ അസംബ്ലി ഇതോടനുബന്ധിച്ചുള്ള ബില്ലുകൾ മുന്നോട്ട് നീക്കിയിരിക്കുകയാണ്. പൊതു സ്ഥലങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്. 66 വോട്ടുകളിൽ 55 വോട്ടുകളും നേടിയാണ് നിരോധനം പ്രാവർത്തികമാക്കിയത്. മോൺട്രിയൽസ് മേയറായ ഡെനിസ് കോൺട്രി ഇതിനെതിരെ ശക്തമായി അപലപിച്ചു. ഇത് വലിയൊരു വിഭാഗത്തിനോടുള്ള നീതി നിഷേധമാണെന്ന് അദ്ധേഹം പറഞ്ഞു. ഇത് മൂലം പലർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രദേശത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം ജന വിഭാഗത്തിനെ ഇത് പ്രതികൂലമായി ബാധിക്കും.

എന്നാൽ ഇത് നല്ലൊരു തുടക്കമാണ് എന്നാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്ന ക്യുബിക്കിന്റെ പ്രീമിയർ ആയ ഫിലിപ്പ് കൗല്ല്യാർഡ് പറഞ്ഞു. ഇത് നാടിന്റെ സുരക്ഷയുടെ ഭാഗമാണ്. മുഖത്തോട് മുഖം നോക്കി സംസാരിക്കണം ഇതിനെ മതത്തിന്റെ ഭാഗമായി കാണരുത് അത് മാനുഷികം മാത്രമാണ്. ഇതിനെതിരെ പലയിടത്തും പ്രതിഷേധം ഉയരുന്നുണ്ട്.