- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ വികസനത്തെ കുറ്റം പറയുന്നവർ ആഫ്രിക്കയിൽ പോകണം; നൂറ്റാണ്ടുകൾ പിന്നിലുള്ള മഡഗസ്സ്‌കറിൽ ഇപ്പോൾ പടർന്ന് പിടിക്കുന്നത് പ്ലേഗ്; നൂറുപേർ കൊല്ലപ്പെട്ട സാംക്രമികരോഗം തടയാൻ ലോകാരോഗ്യസംഘടന തന്നെ രംഗത്ത്
ഇന്ത്യയിൽ വികസനം കുറവാണെന്നും രോഗങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമായ സംവിധാനങ്ങളില്ലെന്നും ചില പാശ്ചാത്യരാജ്യങ്ങൾ നിരന്തരം കുറ്റം പറയുന്ന കാര്യമാണ്. എന്നാൽ ഇവർ ആഫ്രിക്കയിലേക്ക് പോയി അവിടുത്തെ ചില രാജ്യങ്ങളിലെ സ്ഥിതി നേരിട്ട് അനുഭവിച്ചാൽ പിന്നെ ഇന്ത്യയെ കുറ്റം പറയാൻ നിൽക്കില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി മഡഗസ്സ്‌കറിൽ ഇപ്പോൾ പ്ലേഗ് പടർന്ന് പിടിക്കുന്നുവെന്നാണ് റിപ്പോർട്ട്. നൂറ് പേർ ഇതിനെ തുടർന്ന് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം വഷളായ സാഹചര്യത്തിൽ സാംക്രമിക രോഗത്തെ തടയാൻ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്ലേഗ് മൂലം മഡഗസ്സ്‌കറിൽ കൂട്ടമരണങ്ങളുണ്ടായ സാഹചര്യത്തിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഇവിടേക്കുള്ള യാത്ര റദ്ദാക്കണമെന്ന് അധികൃതർ കടുത്ത മുന്നറിയിപ്പേകുന്നു. ഇവിടെ പ്ലേഗ് ബാധിച്ചവരുടെ എണ്ണം ഏതാണ്ട് 1153 ൽ എത്തിയെന്നാണ് ആഫ്രിക്ക എമർജൻസീസ് ചീഫ് ഫോർ യുഎൻ ഹെൽത്ത് ഏജൻസിയായ ഡോ. ഇബ്രാഹിം സോസ് ഫാൾ വെളിപ്പെടുത്തുന്നത
ഇന്ത്യയിൽ വികസനം കുറവാണെന്നും രോഗങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമായ സംവിധാനങ്ങളില്ലെന്നും ചില പാശ്ചാത്യരാജ്യങ്ങൾ നിരന്തരം കുറ്റം പറയുന്ന കാര്യമാണ്. എന്നാൽ ഇവർ ആഫ്രിക്കയിലേക്ക് പോയി അവിടുത്തെ ചില രാജ്യങ്ങളിലെ സ്ഥിതി നേരിട്ട് അനുഭവിച്ചാൽ പിന്നെ ഇന്ത്യയെ കുറ്റം പറയാൻ നിൽക്കില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി മഡഗസ്സ്‌കറിൽ ഇപ്പോൾ പ്ലേഗ് പടർന്ന് പിടിക്കുന്നുവെന്നാണ് റിപ്പോർട്ട്. നൂറ് പേർ ഇതിനെ തുടർന്ന് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം വഷളായ സാഹചര്യത്തിൽ സാംക്രമിക രോഗത്തെ തടയാൻ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പ്ലേഗ് മൂലം മഡഗസ്സ്‌കറിൽ കൂട്ടമരണങ്ങളുണ്ടായ സാഹചര്യത്തിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഇവിടേക്കുള്ള യാത്ര റദ്ദാക്കണമെന്ന് അധികൃതർ കടുത്ത മുന്നറിയിപ്പേകുന്നു. ഇവിടെ പ്ലേഗ് ബാധിച്ചവരുടെ എണ്ണം ഏതാണ്ട് 1153 ൽ എത്തിയെന്നാണ് ആഫ്രിക്ക എമർജൻസീസ് ചീഫ് ഫോർ യുഎൻ ഹെൽത്ത് ഏജൻസിയായ ഡോ. ഇബ്രാഹിം സോസ് ഫാൾ വെളിപ്പെടുത്തുന്നത്. ഇതിലും കൂടുതൽ പേർക്ക് രോഗം ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളം ചികിത്സയും ത്വരിത ഗതിയിൽ നടത്തുന്നത് ആശ്വാസത്തിന് വക നൽകുന്നുവെന്നും അദ്ദേഹം പറയുന്നു.
മഡഗസ്സ്‌കറിൽ പ്ലേഗ് പടർന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ഏജൻസികൾ ഒരു മില്യൺ ആന്റിബയോട്ടിക്സ് ഡോസുൾ ഇവിടെ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ അടിയന്തിര സേവനത്തിനായി മെഡിക്കൽ ടീമുകളെ വിന്യസിച്ചിട്ടുമുണ്ട്. ഇവിടെ പ്ലേഗ് പടർന്ന സാഹചര്യത്തിൽ ബ്രിട്ടീഷുകാർ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഒരു ഫോറിൻ ഓഫീസ് വക്താവ് മുന്നറിയിപ്പേകുന്നത്. പ്രധാനമായും മഴക്കാലത്തോടനുബന്ധിച്ചാണ് ഇവിടെ വർഷം തോറും ഇത് പടർന്ന് പിടിക്കുന്നതെന്നും വർഷം തോറും 500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
സാധാരണ ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലാണ് പ്ലേഗ് പടരാറുള്ളതെങ്കിലും ഇപ്പോൾ അന്റാനനറിവോ അടക്കമുള്ള നഗരപ്രദേശങ്ങളിലേക്കും ഇത് പടർന്ന് പിടിച്ചിരിക്കുന്നുവെന്നും ഫോറിൻ ഓഫീസ് വക്താവ് വെളിപ്പെടുത്തുന്നു. മഡഗസ്സ്‌കറും പരിസരപ്രദേശങ്ങളും ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്കും യൂറോപ്യൻകാർക്കും ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളാണ്. മഡഗസ്സ്‌കറിൽ പ്ലേഗ് സാധാരണമാണെങ്കിലും ഇപ്രാവശ്യം അത് അസാധാരണമായ തോതിൽ ഭീഷണി മുഴക്കി പടരുന്നതാണ് ആശങ്ക വർധിപ്പിച്ചിരിക്കുന്നത്. ഈ വർഷം അത് രണ്ട് വലിയ നഗരങ്ങളായ അന്റാനനറിവോ, ടോമസിന എന്നിവയിലേക്കും പടർന്ന് പിടിച്ചിരിക്കുന്നതാണ് കൂടുതൽ ഉത്കണ്ഠയുണ്ടാക്കിയിരിക്കുന്നത്. ഇവയിൽ 70 ശതമാനവും ന്യൂമോണിക്ക് പ്ലേഗാണ്.. കടുത്ത ചുമയും മറ്റ് അസ്വസ്ഥകളും ഇതിനെ തുടർന്നുണ്ടാകും. ചില കേസുകളിൽ ഇത് ബാധിച്ചാൽ 24 മണിക്കൂറുകൾക്കുള്ളിൽ മരണവും സംഭവിക്കും.