ലണ്ടൻ: ബ്രിട്ടനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തദ്ദേശീയരായ ലൈംഗിക തൊഴിലാളികൾക്ക് വില കുറഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പോളിഷ് സുന്ദരികൾ ലൈംഗിക തൊഴിലിന് തയ്യാറായി കൂട്ടത്തോടെ ബ്രിട്ടീഷ് തെരുവുകളിൽ ഇറങ്ങാൻ തുടങ്ങിയതാണ് ഇതിന് കാരണം.

തൽഫലമായി ഒരു ജോലിക്ക് നാല് പൗണ്ട് പോലും ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് ലിവർപൂളിലെ ലൈംഗിക തൊഴിലാളികളായ ഇംഗ്ലീഷ് സ്ത്രീകൾ പൊട്ടിക്കരയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ലൈംഗികതൊഴിലാളികൾ ഉള്ള ഇടങ്ങളിൽ രണ്ടാം സ്ഥാനമാണ് ലിവർപൂളിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിനുള്ളത്.

ഇവിടത്തേക്ക് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ ഒഴുകിയെത്തിയതിനെ തുടർന്ന് ഇവിടെ പരമ്പരാഗതമായി ലൈംഗിക തൊഴിലെടുത്ത് ജീവിച്ചിരുന്ന ഇംഗ്ലീഷ് സ്ത്രീകളുടെ നില പരുങ്ങലിലായിരിക്കുകയാണ്. ഇത്തരം കുടിയേറ്റക്കാർ തങ്ങളുടെ ശരീരം കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തയ്യാറാകുന്നതും ഇംഗ്ലീഷ് വേശ്യകളുടെ വില കുറയ്ക്കുന്നുണ്ട്. ബിബിസിക്ക് ത്രീ ഡോക്യുമെന്ററിക്ക് വേണ്ടിയാണിക്കാര്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ സ്ത്രീകൾ 4 പൗണ്ടിൽ കുറവ് പണത്തിന് പോലും ശരീരം വിൽക്കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് ഇതിനടുത്ത് താമസിക്കുന്ന ലിയാം വെളിപ്പെടുത്തുന്നത്.

മയക്കുമരുന്നിന് അടിമപ്പെട്ട നതാലിയെന്ന ഒരു ലൈംഗിക തൊഴിലാളിയെയും ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിക്കുന്നുണ്ട്. തന്റെ ദുശ്ശീലത്തിന് വേണ്ടി പണം കണ്ടെത്താനാണ് നതാലി വേശ്യാവൃത്തിയിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. ഷെയിൽ റോഡ് കേന്ദ്രീകരിച്ചാണ് ഈ ലൈംഗിക തൊഴിലാളി പ്രവർത്തിക്കുന്നത്. നഗരത്തിലെ ലൈംഗിക വ്യാപാരത്തിന്റെ പര്യാമായ സ്ഥലമാണിത്. 2005ൽ ഇതിനടുത്തുള്ള സ്ഥലത്ത് വച്ചായിരുന്നു ലൈംഗിക തൊഴിലാളി അന്ന മേരി ഫോയ് കൊല്ലപ്പെട്ടിരുന്നത്. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ ഒരു ആളില്ലാത്ത വീട്ടിൽ വച്ച് ലൈംഗിക വൃത്തിയിലേർപ്പെടേണ്ടി വന്ന സംഭവം നതാലി വേദനയോടെ വിവരിക്കുന്നു.

അന്ന് വളരെ കുറച്ച് പണത്തിന് തനിക്ക് ശരീരം വിൽക്കേണ്ടി വന്നുവെന്ന് നതാലി നിരാശയോടെ ഓർക്കുന്നു.കിഴക്കൻയൂറോപ്പിൽ നിന്നുമുള്ള ലൈംഗിക തൊഴിലാളികൾ ഇവിടെ കൂട്ടത്തോടെ എത്തി വില കുറച്ച് സേവനം ചെയ്യാൻ തുടങ്ങിയതാണ് ഭീഷണിയായിത്തീർന്നിരിക്കുന്നതെന്നാണ് നതാലിക്കൊപ്പമുള്ള ആളായ ജാക്ക് കുറ്റപ്പെടുത്തുന്നത്.

സെർബിയ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെയെത്തി വളരെ താഴ്ന്ന ചാർജിന് ലൈംഗിക വൃത്തി പ്രദാനം ചെയ്യുന്നതാണ് ബ്രിട്ടീഷുകാരികളായ ലൈംഗിക തൊഴിലാളികളെയും പ്രതിസന്ധിയാഴ്‌ത്തിയിരിക്കുന്നതെന്ന് അയാൾ ആരോപിക്കുന്നു.