- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം തലയ്ക്ക് പിടിച്ച് സിറിയയിൽ പോയി ഭീകരതയ്ക്ക് കളം വരച്ചു; പട്ടാളത്തിന്റെ പിടിയിലായപ്പോൾ ക്രൂരതയുടെ പേര് പറഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങാൻ മോഹം; കുർദിഷ് ജയിലിലായ ജിഹാദി ജാക്കിനെ മടക്കിക്കൊണ്ടു വരാൻ മാതാപിതാക്കൾ
ലണ്ടൻ: ഇസ്ലാംമതത്തിൽ ആകൃഷ്ടനായി അതിലേക്ക് പരിവർത്തനം ചെയ്യുകയും തുടർന്ന് മതം തലയ്ക്ക് പിടിച്ച് സിറിയയിൽ പൊലീ ഭീകരതയ്ക്ക് കളം വരയ്ക്കുകയും ചെയ്ത ഓക്സ്ഫോർഡ് കാരനായ ജാക്ക് ലെറ്റ്സിനെ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള ശ്രമം ശക്തമാക്കി മാതാപിതാക്കൾ രംഗത്തെത്തി. ജിഹാദി ജാക്ക് എന്നറിയപ്പെടുന്ന ഇയാൾ കുറച്ച് കാലം ഐസിസ് പാളയത്തിൽ കഴിച്ച് കൂട്ടിയിരുന്നുവെങ്കിലുതം ആ ക്യാമ്പിലെ പീഡനങ്ങൾ സഹിക്കാൻ സാധിക്കാതെ ഇയാൾ ഓടി രക്ഷപ്പെടുകയും തുടർന്ന് കുർദിഷ് സൈന്യത്തിന്റെ പിടിയിലായി അവരുടെ ജയിലിൽ അടയ്ക്കപ്പെടുകയുമായിരുന്നു. കുർദുകളുടെ തടവറയിലും താൻ കടുത്ത പീഡനമാണ് നേരിടുന്നതെന്നും അതിനാൽ എത്രയും വേഗം ബ്രിട്ടനിൽ തിരിച്ചെത്തിയാൽ മതിയെന്നുമുള്ള മെസേജുകൾ ജാക്ക് ബ്രിട്ടനിലെ മാതാപിതാക്കൾക്ക് അയച്ചിരുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ മകനെ തിരിച്ച് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ജോണും സാലിയും ഒരാഴ്ച നീണ്ട നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര ശ്രദ്ധ ഉണ്ടാകുമെ
ലണ്ടൻ: ഇസ്ലാംമതത്തിൽ ആകൃഷ്ടനായി അതിലേക്ക് പരിവർത്തനം ചെയ്യുകയും തുടർന്ന് മതം തലയ്ക്ക് പിടിച്ച് സിറിയയിൽ പൊലീ ഭീകരതയ്ക്ക് കളം വരയ്ക്കുകയും ചെയ്ത ഓക്സ്ഫോർഡ് കാരനായ ജാക്ക് ലെറ്റ്സിനെ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള ശ്രമം ശക്തമാക്കി മാതാപിതാക്കൾ രംഗത്തെത്തി. ജിഹാദി ജാക്ക് എന്നറിയപ്പെടുന്ന ഇയാൾ കുറച്ച് കാലം ഐസിസ് പാളയത്തിൽ കഴിച്ച് കൂട്ടിയിരുന്നുവെങ്കിലുതം ആ ക്യാമ്പിലെ പീഡനങ്ങൾ സഹിക്കാൻ സാധിക്കാതെ ഇയാൾ ഓടി രക്ഷപ്പെടുകയും തുടർന്ന് കുർദിഷ് സൈന്യത്തിന്റെ പിടിയിലായി അവരുടെ ജയിലിൽ അടയ്ക്കപ്പെടുകയുമായിരുന്നു.
കുർദുകളുടെ തടവറയിലും താൻ കടുത്ത പീഡനമാണ് നേരിടുന്നതെന്നും അതിനാൽ എത്രയും വേഗം ബ്രിട്ടനിൽ തിരിച്ചെത്തിയാൽ മതിയെന്നുമുള്ള മെസേജുകൾ ജാക്ക് ബ്രിട്ടനിലെ മാതാപിതാക്കൾക്ക് അയച്ചിരുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ മകനെ തിരിച്ച് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ജോണും സാലിയും ഒരാഴ്ച നീണ്ട നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര ശ്രദ്ധ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അവർ നിരാഹാരം അവസാനിപ്പിച്ചിരിക്കുകയാണ്. ഐസിസ് പാളയത്തിൽ നിന്നും രക്ഷപ്പെട്ട് കുർദുകളുടെ പിടിയിലായപ്പോൾ ആദ്യം കുർദുകൾ തന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നതെന്ന് ഈ 21 കാരൻ വെളിപ്പെടുത്തുന്നു.
ദിവസങ്ങൾക്കകം തന്നെ ബ്രിട്ടന് കൈമാറുമെന്നും അവർ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജാക്ക് മാതാപിതാക്കൾക്ക് അയച്ച മെസേജുകളിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ കുർദുകളും തന്നെ കടുത്ത പീഡനത്തിന് വിധേയനാക്കുന്നുവെന്നും അതിനാൽ എത്രയും വേഗം രക്ഷിക്കണമെന്നുമാണ് ജാക്ക് മെസേജുകളിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്. ദിവസങ്ങളോളം തനിക്ക് ഭക്ഷണവും വ്യായാമവും നിഷേധിച്ചുവെന്നും ഭീഷണിപ്പെടുത്തുകയും തുടർന്ന് പീഡനങ്ങൾക്ക് വിധേയനാക്കുകയും ചെയ്തുവെന്നും ജാക്ക് വിലപിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ കുർദുകൾ ബ്രിട്ടന്റെ സഖ്യകക്ഷികളായിട്ട് പോലും ബ്രിട്ടീഷ്അധികൃതർ ആരും തന്നെ സന്ദർശിച്ചില്ലെന്നും തന്റെ അഭ്യർത്ഥനകൾ അവഗണിക്കുകയായിരുന്നുവെന്നും ജാക്ക് ആരോപിക്കുന്നു. ഇതിനെതിരെ താൻ കടുത്ത ചില പ്രതിഷേധങ്ങൾ നടത്താൻ ആലോചിക്കുന്നുവെന്ന് ജൂലൈ എട്ടിന് അയച്ച ഓഡിയോ സന്ദേശത്തിൽ ജാക്ക് മുന്നറിയിപ്പേകിയിരുന്നു. ഐസിസ് അംഗമായെന്ന കുറ്റമാണ് ജാക്കിന് മേൽ ചുമത്തിയിരിക്കുന്നതെന്നും എന്നാൽ നിലവിലും അയാളുടെ കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അയാൾക്ക് ജയിലിൽ നല്ല പരിചരണമാണ് നൽകി വരുന്നതെന്നും കുടുംബവുമായി ആഴ്ച തോറും ബന്ധപ്പെടുന്നതിനുള്ള സൗകര്യം നൽകിയിരുന്നുവെന്നുമാണ് കുർദിഷ് അധികാരികൾ ഡെയിലിമെയിലിന്റെ ചോദ്യങ്ങൾക്ക് പ്രതികരിച്ചിരിക്കുന്നത്.
എന്നാൽ തന്റെ മകനോട് വളരെ ക്രൂരമായിട്ടാണ് കുർദുകൾ പെരുമാറുന്നതെന്നും ജൂലൈ എട്ടിന് ശേഷം ജാക്കിന്റെ യാതൊരു വിവരവുമില്ലെന്നും അവനുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നുമാണ് അമ്മയായ സാലി വേദനയോടെ വെളിപ്പെടുത്തുന്നത്. ഓക്സ്ഫോർഡിലെ ചെർവെൽ കോംപ്രഹെൻസീവ് സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു ജാക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരുന്നത്. തുടർന്ന് എ ലെവലിന് പഠിക്കുമ്പോൾ ജോർദാനിലേക്കും പിന്നീട് സിറിയയിലേക്കും കടക്കുകയായിരുന്നു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും റിപ്പോർട്ടുണ്ട്. 2014ലായിരുന്നു ജാക്ക് സിറിയയിലേക്ക് കടന്നത്. തുടർന്ന് ഇറാ എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും അവർക്ക് ഒരു കുഞ്ഞ്ജനിക്കുകയും ചെയ്തിരുന്നു.