ലാഹോർ: ഭർത്താവിന്റെ ശല്യം ഒഴിവാക്കാൻ നടത്തിയ നീക്കത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ. പാക്കിസ്ഥാനിലാണ് സംഭവം. ഭർത്താവിന്റെ ശല്യം സഹിക്കാതെ നവവധു പാലിൽ വിഷം കലർത്തുകയായിരുന്നു. ഭർത്താവ് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ 13 ബന്ധുക്കൾ കൊല്ലപ്പെട്ടു. 14 പേർ ആശുപത്രിയിലാണ്.

ലാഹോറിനു സമീപം ദൗലത് പൗർ സ്വദേശി ആസിയയാണു ഭർത്താവിനായി കെണിയൊരുക്കിയത്. ഇവരുടെ സമ്മതമില്ലാതെയാണു അംജതുമായുള്ള വിവാഹം നിശ്ചയിച്ചത്. തുടർന്നു പാലിൽ വിഷം കലർത്തി അദ്ദേഹത്തെ കൊല്ലാനായിരുന്നു നീക്കം. എന്നാൽ, അംജത് പാലുകുടിച്ചില്ല.

ഈ പാൽകൂടി ചേർത്തു തയാറാക്കിയ ലെസി കുടിച്ചാണു ബന്ധുക്കൾ മരിച്ചത്. ഇവരുടെ കാമുകനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.