- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആറു വയസ്സുകാരനായ മകനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തി; മാതാപിതാക്കൾ അറസ്റ്റിൽ
ഷിക്കാഗോ: ആറു വയസ്സുള്ള മകന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കൾ അറസ്റ്റിൽ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ മാതാപിതാക്കൾക്ക് കോടതി 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. 2015 മുതൽ പിതാവ് മൈക്കിൾ റോബർട്ടും, വളർത്തമ്മ ജോർജിനെയും ശിക്ഷയുടെ ഭാഗമായാണ് ശരിയായ ഭക്ഷണം ക്രമമായി നൽകാതിരുന്നതെന്നു ജേഴ്സി കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. സതേൺ ഇല്ലിനോയ്സ് കമ്മ്യൂണിറ്റി (ജേഴ്സിവില്ല) ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു കുട്ടിയെ പിതാവ് മൈക്കിൾ കൊണ്ടുവന്നത്. കൊണ്ടുവരുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുവന്ന ആറു വയസ്സുക്കാരന് വെറും 17 പൗണ്ട് തൂക്കം മാത്രമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആവശ്യമായ പോഷകാഹാരമോ, ഭക്ഷണമോ നൽകാതെ കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇവരുടെ പേരിൽ കേസ്സെടുത്തിരിക്കുന്നത്. മരിച്ച കുട്ടിക്ക് മൂന്നു സഹോദരങ്ങളെ കൂടാതെ രണ്ടു വളർത്തു സഹോദരങ്ങളും ഉണ്ടായിരുന്നു. ഇവരെ ഇല്ലിനോ
ഷിക്കാഗോ: ആറു വയസ്സുള്ള മകന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കൾ അറസ്റ്റിൽ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ മാതാപിതാക്കൾക്ക് കോടതി 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
2015 മുതൽ പിതാവ് മൈക്കിൾ റോബർട്ടും, വളർത്തമ്മ ജോർജിനെയും ശിക്ഷയുടെ ഭാഗമായാണ് ശരിയായ ഭക്ഷണം ക്രമമായി നൽകാതിരുന്നതെന്നു ജേഴ്സി കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
സതേൺ ഇല്ലിനോയ്സ് കമ്മ്യൂണിറ്റി (ജേഴ്സിവില്ല) ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു കുട്ടിയെ പിതാവ് മൈക്കിൾ കൊണ്ടുവന്നത്. കൊണ്ടുവരുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുവന്ന ആറു വയസ്സുക്കാരന് വെറും 17 പൗണ്ട് തൂക്കം മാത്രമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആവശ്യമായ പോഷകാഹാരമോ, ഭക്ഷണമോ നൽകാതെ കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇവരുടെ പേരിൽ കേസ്സെടുത്തിരിക്കുന്നത്. മരിച്ച കുട്ടിക്ക് മൂന്നു സഹോദരങ്ങളെ കൂടാതെ രണ്ടു വളർത്തു സഹോദരങ്ങളും ഉണ്ടായിരുന്നു. ഇവരെ ഇല്ലിനോയ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.