ദുബായ്: എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ദുബായ് ഭരണാധികാരി ശരിവച്ചതോടെയാണ് നടപടി.

ജോർദാൻ സ്വദേശിയായ എട്ട് വയസുകാരൻ ഒബൈദയെ വധിച്ച കേസിൽ സ്വന്തം രാജ്യക്കാരനായ നിദാൽ ഈസ അബ്ദുള്ളയെ വധശിക്ഷയ്ക്ക് വിധിക്കാൻ രണ്ട് വിചാരണക്കോടതികളും ദുബായിലെ പരമോന്നത കോടതിയും വിധിച്ചിരുന്നു. തുടർന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ മുന്നിൽ ഇയാൾ ദയാഹർജി നൽകിയെങ്കിലും തള്ളുകയായിരുന്നു. തുടർന്ന് പ്രതിയെ ദുബായ് പൊലീസിന്റെ ഫയറിങ് സ്‌ക്വാഡിലെ അംഗങ്ങൾ വെടിവച്ച് കൊന്നു.