റിയാദ്: സ്ത്രീകൾക്ക് വളരെ ഏറെ നിയന്ത്രണമുള്ള ഒരു രാജ്യമാണ് സൗദി അറേബ്യ. വസ്ത്രം ധരിക്കുന്നതിനും കായിക വിനോദത്തിനും പൊതു നിരത്തിലൂടെ നടക്കുന്നതിനും എല്ലാം നിബന്ധന ഉള്ള രാജ്യത്ത് ബുർഖധാരിയായ ഒരു സ്ത്രീ നടത്തിയ വേക്ക് ബോർഡ് ഗ്ലൈഡിങ് വൈറലാകുന്നു.

മള പെയ്ത് വെള്ളം പൊങ്ങി കിടക്കുന്ന റോഡിലൂടെയാണ് ബുർഖധാരിയായ യുവതിയുടെ വേക്ക്‌ബോർഡ് ഗ്ലൈഡിങ്. വേക്ക് ബോർഡിൽ കയറിയ യുവതിക്ക് മുന്നിൽ ഒരു വണ്ടി വളരെ വേഗം കുറച്ച് പോകുന്നുണ്ട്. ഈ വണ്ടിയിൽ കെട്ടിയ കയറിൽ പിടിച്ചാണ് യുവതിയുടെ വേക്ക് ബോർഡ് ഗ്ലൈഡിങ്. ആർക്കും ചിരിയുളവാക്കുന്നതാണ് യുവതിയുടെ വീഡിയോ.

20 മീറ്റർ വേഗതയിൽ റോക്ക് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് യുവതിയുടെ വേക്ക് ബോർഡിലുള്ള സാഹസിക യാത്ര. ഈ ആഴ്ച ആദ്യമാണ് ഈ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് 12000ത്തിൽ അധികം റീ ട്വീറ്റ്‌സും 16,000്ത്തിൽ അധികം ലൈക്കും ഇതുവരെ കിട്ടിയിട്ടുണ്ട്.

ഇത് ഒരു സ്ത്രീ തന്നയൊ എന്ന് ചിലർ അതിശയപ്പെടുമ്പോൾ ഇത് പുരുഷനാണെന്ന് വാദിക്കുന്നവരും ധാകാളമായി ഉണ്ട്. പൊക്കവും ശരീരവും കണ്ടിട്ട് ഇത് ഒരു പുരുഷനാണെന്ന് ട്വിറ്ററിൽ കുറിച്ചവരും നിരവധിയാണ്. എന്നിരുന്നാലും കാണുന്നവർക്ക് ചിരിയുളവാക്കുന്നത് തന്നെയാണ് ഈ വീഡിയോ.