സാൻ ജോസ്: കഴിഞ്ഞ ദിവസം കാണാതായ അർജന്റീനയുടെ അന്തർവാഹിനി വെള്ളത്തിനടിയിൽ വെച്ച് ഉയർന്ന ശബ്ദത്തോടെ സ്‌ഫോടനത്തിനിരയായതായി റിപ്പോർട്ട്. അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 44 ഉദ്യോഗസ്ഥരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഈ അന്തർവാഹിനി കാണാതായി പിറ്റേന്ന് തന്നെ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ എല്ലാവരും തന്നെ മരിച്ചതായാണ് നേവിയുടെ റിപ്പോർട്ട്.

വെള്ളത്തിന് 600മുതൽ 3000 അടി താഴ്ചയിൽ വെച്ച് അന്തർവാഹിനി സ്‌ഫോടനത്തിനിരയായാതായാണ് നേവിയിൽ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നേവി ഉദ്യോഗസ്ഥർ തന്നെ ഈ വിവരം എല്ലാവരുടെയും കുടുംബാംഗങ്ങളെ വിളിച്ച് അറിയിക്കുകയും ചെയ്തു. അതേസമയം അർജന്റീനിയൻ സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും കാണാതായ വെസ്സലിനു വേണ്ടിയുള്ള തിരച്ചിലിലാണ് രാജ്യം.

അതേസമയം അന്തർവാഹിനിയുമായുള്ള അവസാന ആശയ വിനിമയത്തിന് ശേഷം സഞ്ചരിച്ചിരുന്ന ഭാഗത്തിന് അടുത്തായി ഉഗ്ര സ്‌ഫോടനമുണ്ടായതായി നേവി സ്ഥിരീകരിച്ചു. അത് സ്‌ഫോടനത്തിന്റെ ശബ്ദമായിരുന്നെന്ന് രണ്ട് വ്യത്യസ്ത ഇന്റർനാഷണൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

നേവിയിൽ നിന്ന് തന്നെ വിളിച്ച് എല്ലാവരും മരിച്ചതായി കുടുംബാംഗങ്ങളെ അറിയിച്ചു. അന്തർവാഹിനിയിൽ 43 പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്.