- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ചുപറി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തെ ഡിവൈഎസ്‌പി നേരിട്ടെത്തി ലോക്കപ്പിൽ നിന്നും ഇറക്കി; നിർദ്ദേശം പാലിക്കാതിരുന്ന നാദാപുരം സ്റ്റേഷനിലെ പൊലീസുകാർക്ക് കണക്കിന് ശകാരവും: ഡിവൈഎസ്പിയെ പേടിച്ച് പരാതിക്കാകരനും പിന്മാറിയപ്പോൾ ചേരി തിരിഞ്ഞ് പൊലീസുകാർ തമ്മിലടിച്ചു; ഒടുവിൽ വീണ്ടും കേസ് എടുത്ത് മുഖം രക്ഷിക്കാൻ ഒരുങ്ങി പൊലീസ്
കോഴിക്കോട്: പിടിച്ചുപറി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഡിവൈഎസ്‌പി നേരിട്ടെത്തി ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവത്തിൽ പൊലീസ് സേനയിൽ അമർഷം പുകയുന്നു. സംഭവം തണുപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. എത്രയും പെട്ടന്ന് അന്വേഷണം പൂർത്തിയാക്കി വിവാദം കൈവിട്ടുപോവാതാരിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്. നാദാപുരത്താണ് പൊലീസിൽ ചേരിതിരിവിനിടയാക്കിയ സംഭവം നടക്കുന്നത്. കഴിഞ്ഞ 16നാണ് മിഡ്നാപൂർ സ്വദേശി ഇർഫാന്റെ കൈയിൽ നിന്നും 5000 രൂപ മൂന്നംഗ സംഘം തട്ടിപ്പറിച്ചത്. നാദാപുരത്തെ ഒരു എടിഎമ്മിൽ നിന്നും പണം പിൻവലിച്ച് പുറത്തിറങ്ങിയ ഉടനെയാണ് ഇർഫാന്റെ കൈയിൽ നിന്നും പണം തട്ടിപ്പറിച്ചത്. ബൈക്കിലെത്തിയ സംഘം ഉടൻത്തന്നെ സ്ഥലം വിടുകയും ചെയ്തു. പണം നഷ്ടപ്പെട്ട ഇർഫാൻ ഉടൻത്തന്നെ നാദാപുരം പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് എടിഎമ്മിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ സംഭവം കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. മൂന്നംഗ സംഘത്തെ മനസിലാക്കിയ പൊലീസ്
കോഴിക്കോട്: പിടിച്ചുപറി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഡിവൈഎസ്‌പി നേരിട്ടെത്തി ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവത്തിൽ പൊലീസ് സേനയിൽ അമർഷം പുകയുന്നു. സംഭവം തണുപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. എത്രയും പെട്ടന്ന് അന്വേഷണം പൂർത്തിയാക്കി വിവാദം കൈവിട്ടുപോവാതാരിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്.
നാദാപുരത്താണ് പൊലീസിൽ ചേരിതിരിവിനിടയാക്കിയ സംഭവം നടക്കുന്നത്. കഴിഞ്ഞ 16നാണ് മിഡ്നാപൂർ സ്വദേശി ഇർഫാന്റെ കൈയിൽ നിന്നും 5000 രൂപ മൂന്നംഗ സംഘം തട്ടിപ്പറിച്ചത്. നാദാപുരത്തെ ഒരു എടിഎമ്മിൽ നിന്നും പണം പിൻവലിച്ച് പുറത്തിറങ്ങിയ ഉടനെയാണ് ഇർഫാന്റെ കൈയിൽ നിന്നും പണം തട്ടിപ്പറിച്ചത്. ബൈക്കിലെത്തിയ സംഘം ഉടൻത്തന്നെ സ്ഥലം വിടുകയും ചെയ്തു. പണം നഷ്ടപ്പെട്ട ഇർഫാൻ ഉടൻത്തന്നെ നാദാപുരം പൊലീസിൽ പരാതി നൽകി.
പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് എടിഎമ്മിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ സംഭവം കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. മൂന്നംഗ സംഘത്തെ മനസിലാക്കിയ പൊലീസ് അവരെ കസ്റ്റഡിയിൽ എടുത്ത് ലോക്കപ്പിൽ ഇടുകയും ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ഡിവൈഎസ്‌പിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്‌പി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാൻ നാദാപുരം സ്റ്റേഷനിലെ പൊലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു.
നാദാപുരം സ്റ്റേഷന്റെ ചുമതലയുള്ള സബ്ഡിവിഷണൽ ഡിവൈഎസ്‌പി വികെ രാജു ട്രെയിനിങ്ങിനു പോയതിനാൽ കൺട്രോൾ റൂം ഡിവൈഎസ്‌പിക്കായിരുന്നു സ്റ്റേഷന്റെ ചുമതല. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാനുള്ള നിർദ്ദേശം പാലിക്കാൻ നാദാപുരം പൊലീസ് തയ്യാറായില്ല. ഇതോടെ ഡിവൈഎസ്‌പി നേരിട്ട് സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തവരെ ലോക്കപ്പിൽ നിന്നും ഇറക്കി വിടുകയായിരുന്നു എന്നാണ് പരാതി. നാദാപുരം സ്റ്റേഷനിലെ പൊലീസുകാരോട് ഡിവൈഎസ്‌പി കയർത്ത് സംസാരിക്കുകയും ചെയ്തു. പരാതിക്കാരനായ ഇർഫാനെയും ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി. ആദ്യമൊക്കെ തന്റെ പരാതിയിൽ ഉറച്ചു നിന്ന ഇർഫാൻ ഡിവൈഎസ്‌പിയുടെ കയർത്തുള്ള സംസാരത്തോടെ പേടിച്ച് പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ഈ വിഷയത്തിൽ കേസ് ഇല്ലാതായി.
തങ്ങൾ കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈഎസ്‌പി നേരിട്ടെത്തി മോചിപ്പിച്ചതിൽ പൊലീസിലെ ഒരു വിഭാഗത്തിന് വലിയ അസംതൃപ്തിയുണ്ട്. ഇതോടെയാണ് പൊലീസ് സേനയ്ക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിഷയം പുറംലോകം അറിയുന്നത്. ഇതിനിടെ ചില പൊലീസുകാർക്ക് കൺട്രോൾ റൂം ഡിവൈഎസ്‌പിയുടെ ശകാരം കേൾക്കേണ്ടി വന്നു. ഡ്യൂട്ടി സയത്ത് സ്റ്റേഷനിലില്ലാത്തതിനായിരുന്നു ശകാരം. ഇതും പ്രതികളെ മോചിപ്പിച്ച വിഷയം പ്രചരിപ്പിക്കുന്നതിന് ആക്കം കൂട്ടി. കസ്റ്റഡിയിലെടുത്തവരെ ഡിവൈഎസ്‌പി ലോക്കപ്പിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നിൽ വൻസാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന പ്രചരണവും നടക്കുന്നുണ്ട്.
വിഷയം വഷളായിക്കൊണ്ടിരിക്കെയാണ് കോഴിക്കോട് റൂറൽ എസ്‌പി എംകെ പുഷ്‌കരൻ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പ്ഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീനിവാസൻ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പരാതിക്കാരനായ ഇർഫാനിൽ നിന്നും ആരോപണ വിധേയനായ ഡിവൈഎസ്‌പിയിൽ നിന്നും അദ്ദേഹം മൊഴിയെടുത്തു. ഇർഫാനിൽ നിന്നും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ പണം അപഹരിച്ച സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം താൻ കസ്റ്റഡിയിലായവരെ ലോക്കപ്പിൽ നിന്നും മോചിപ്പിച്ചെന്ന ആരോപണം ഡിവൈഎസ്‌പി നിഷേധിച്ചു. താൻ സ്റ്റേഷനിലേക്ക് പോയിച്ചില്ലെന്നും ഫോണിലൂടെ നിർദ്ദേശം നൽകുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഇതര സംസ്ഥാന തൊഴിലാളിയായ ഇർഫാന് പരാതിയില്ലെന്ന് പറഞ്ഞതോടെ പ്രശ്നം പരിഹരിച്ച്ു വിടാനാണ് താൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.