ചെല്ലാനം: ചെല്ലാനത്ത് തീരദേശവാസികൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചി രൂപത കെഎൽസിഎ, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. നശിക്കപ്പെട്ട കടൽഭിത്തികൾ പുനർനിർമ്മിക്കുക, അടിയന്തരമായി പുലിമുട്ടുകൾ നിർമ്മിക്കുക, ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച് ഓരോ വീടിനും അർഹമായ നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകുക, വീടുകളും പരിസരവും ശുചീകരിച്ച് വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് നിൽപ്പുസമരം സംഘടിപ്പിച്ചത്.

കെഎൽസിഎ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട് ഉദ്ഘാടനം ചെയ്തു. കെസിവൈഎം പ്രസിഡന്റ് ജോസഫ് ദിലീപ്, ടി എ ഡാൽഫിൻ, ഡയറക്ടർമാരായ ഫാ.ആന്റണി കുഴിവേലിൽ, ഫാ.മെൽട്ടസ് കൊല്ലശേരി, ഫാ.നിക്‌സൻ തോലാട്ട്, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ.സനീഷ് പുളിക്കപ്പറമ്പിൽ, ബാബു കാളിപ്പറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, ജോബി പനക്കൽ, ജോമോൻ ചിറക്കൽ, ജോസ് പള്ളിപ്പാടൻ, ലിനു തോമസ്, സാബു കാനക്കപ്പള്ളി, ആൽബി പുത്തൻവീട്ടിൽ, ചിന്നപ്പൻ ജോൺസൻ, ജോയി ചമ്പക്കാട്, ജയൻ കുന്നേൽ, ബെന്നി ജോസഫ്, ആന്റണി ആൻസിൽ, ബെന്നൊ പടിഞ്ഞാറെവീട്ടിൽ പ്രസംഗിച്ചു.