- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി ദുരന്തബാധിതർക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പു വരുത്തണം; ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപെട്ട തീരദേശ വാസികൾക്ക് മെച്ചപ്പെട്ട പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് അവരുടെ ജീവിതം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കാത്തവർ കടലിൽ പോകാനാവാതെ വറുതിയിലാണ്. അവർക്കും സൗജന്യ റേഷനും ആശ്വാസ സഹായധനവും നൽകണം. കാണാതായവരുടെ കുടുംബങ്ങൾക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിക്കണം. സർക്കാർ സംവിധാനങ്ങളിലുള്ള വീഴ്ചയാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിക്കാൻ കാരണമായത്. ഇത്തരം സന്ദർഭങ്ങളെ മാനേജ് ചെയ്യാൻ വൈദഗ്ദ്ധ്യമുള്ളവർ ദുരന്ത നിവാരണ അഥോറിറ്റിയിലില്ല. ഭാവിയിലെങ്കിലും ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂന്തുറ തീരപ്രദേശത്ത് ഹമീദ് വാണിയമ്പലത്തോടൊപ്പം വെൽഫെയർ പാർട്ടി സംസ്ഥ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപെട്ട തീരദേശ വാസികൾക്ക് മെച്ചപ്പെട്ട പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് അവരുടെ ജീവിതം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കാത്തവർ കടലിൽ പോകാനാവാതെ വറുതിയിലാണ്. അവർക്കും സൗജന്യ റേഷനും ആശ്വാസ സഹായധനവും നൽകണം. കാണാതായവരുടെ കുടുംബങ്ങൾക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിക്കണം.
സർക്കാർ സംവിധാനങ്ങളിലുള്ള വീഴ്ചയാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിക്കാൻ കാരണമായത്. ഇത്തരം സന്ദർഭങ്ങളെ മാനേജ് ചെയ്യാൻ വൈദഗ്ദ്ധ്യമുള്ളവർ ദുരന്ത നിവാരണ അഥോറിറ്റിയിലില്ല. ഭാവിയിലെങ്കിലും ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂന്തുറ തീരപ്രദേശത്ത് ഹമീദ് വാണിയമ്പലത്തോടൊപ്പം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി ആയിഷ, സംസ്ഥാന സെക്രട്ടറിമാരായ കെ.എ ഷഫീഖ്, ശ്രീജ നെയ്യാറ്റിങ്കര, റസാഖ് പാലേരി എന്നിവരും ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.