കുവൈത്ത്: പ്രപഞ്ചം മുഴുവൻ ദൈവിക അടയാളങ്ങളാണെന്നും ഈ അടയാളങ്ങൾ യുക്തിപരവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിലൂടെ മാത്രമേ വെളിവാക്കപ്പെടുകയുള്ളൂവെന്ന യാഥാർത്ഥ്യം ലോക സർഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ വിശദീകരിക്കുവെന്ന് പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ സൂചിപ്പിച്ചു. ''മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം'' എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് പ്രചരണോദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുയായിരുന്നു അദ്ദേഹം.

ശാസ്ത്രലോകം ഉന്നതികൾ താണ്ടിയെങ്കിലും നാം അറിഞ്ഞ് അനുഭവിച്ച് വിശ്വസിക്കുന്ന മനസ്സ്, ബുദ്ധി, ജീവൻ എന്നിവ എന്താണോവെന്ന് കണ്ടെത്താനോ വിശദീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഈ ദൈവിക ദൃഷ്ടാന്തങ്ങളെ അഥവാ പ്രകൃതിയെപ്പറ്റി വ്യവസ്ഥാപിതമായി പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് സൂക്തങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. ദൈവാസ്തിക്യത്തിന്റെ അടയാളങ്ങളായിട്ടാണ് പ്രകൃതിയെയും അതിന്റെ ജൈവ വൈവിധ്യത്തെയും ഖുർആൻ എടുത്ത് കാണിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു.

മനുഷ്യനെ മനുഷ്യനായി കാണുകയും മനുഷ്യാവകാശങ്ങൾക്ക് വിലകൽപിക്കുകയും ചെയ്തുകൊണ്ടാണ് ഇസ്ലാം രംഗപ്രവേശനം ചെയ്തത്. വിശ്വമാനവികതയും വിശ്വസാഹോദര്യവും ഇസ്ലാമിക സാമൂഹിക കാഴ്ചപ്പാടിന്റെ മുഖമുദ്രയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇസ്ലാം അനുവദിക്കുന്നു. അവിടെയും സമൂഹ ന? ഒരു പ്രധാന ഘടകമായി കാണണം. അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ പറഞ്ഞു.

പ്രചരണോദ്ഘാടനം ഔക്കാഫ് കോർഡിനേറ്റർ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി കടവല്ലൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, അലി മാത്ര, മുഹമ്മദ് റാഫി കതിരൂർ, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, എൻ.കെ റഹീം മാറഞ്ചേരി എന്നിവർ പങ്കെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിനുള്ള ഐ.ഐ.സിയുടെ ഉപഹാരം ഇബ്രാഹിം കുട്ടി സലഫി കൈമാറി.

ആക്റ്റിങ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും സാൽമിയ യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി.കെ അഹ്മദ് കുട്ടി നന്ദിയും പറഞ്ഞു. എൻജി. സൈദ് മുഹമ്മദ് റഫീഖ് ഖിറാഅത്ത് നടത്തി.