- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു. എ.ഇ ലോകത്തിനു നൽകുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാർറി
ദുബൈ: യു.എ.ഇ നാൽപ്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പിൽ സമർപ്പിക്കാനുള്ളതെന്ന് ദുബൈ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (എമിഗ്രേഷൻ) ഡയറക്റ്റർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാർറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വർഷങ്ങൾ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നുമെത്തുന്ന മനുഷ്യർ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേർന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാൻ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയിൽ അവരുടെ സേവനങ്ങൾ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയു
ദുബൈ: യു.എ.ഇ നാൽപ്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പിൽ സമർപ്പിക്കാനുള്ളതെന്ന് ദുബൈ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (എമിഗ്രേഷൻ) ഡയറക്റ്റർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാർറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വർഷങ്ങൾ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നുമെത്തുന്ന മനുഷ്യർ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേർന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാൻ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയിൽ അവരുടെ സേവനങ്ങൾ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇ യുടേത് എന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാർറി കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഇന്ത്യ-യു.എ.ഇ ബന്ധം സാമൂഹിക സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലൊക്കെയും ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യ അറബ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇരു രാജ്യങ്ങൾക്കിടയിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാൻ ദുബായ് കെഎംസിസി എല്ലാ വർഷവും നടത്തുന്ന ആഘോഷ പരിപാടികൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയെ കേട്ടിപടുക്കുനത്തിൽ ഇന്ത്യന് സമൂഹത്തിന് നിർണായക പങ്ക്:സാദിഖലി ശിഹാബ് തങ്ങൾ
യു.എ.ഇ യെ കെട്ടിപടുക്കുന്നതിൽ സ്വദേശികളെക്കാൾ പങ്ക് വഹിച്ചവരാണ് വിദേശികൾ, പ്രത്യേഗിച്ച് ഇന്ത്യക്കാരെന്ന് ഇവിടുത്തെ ഭരണാധികാരികൾ അംഗീകരിച്ച കാര്യമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു. 46-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസരിക്കുക്കയായിരുന്നു അദ്ദേഹം.
അറബികളുടെ മാനുഷിക സ്‌നേഹം മഹത്തരമാണ്,സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളർത്തുകയെന്നതാണ് അവർ സ്വീകരിചിട്ടുള്ള മാർഗം.നാട്ടിൽ മടിയന്മാരായി നടക്കുന്ന മലയാളികൾ അടക്കമുള്ളവർ ഇവിടെയെത്തുമ്പോൾ ഊർജ്വസ്വലമാകുന്നു.കൂടുതൽ ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയുന്നു.കൃത്യ നിർവഹണത്തിൽ കൃത്യതയുള്ളവരാണ് ഇന്ത്യക്കാരെന്ന ബോധ്യമാണ് പരസ്പര വിശ്വാസവും ബന്ധങ്ങളും ദൃഡമാക്കാനും ഊഷ്മളമാക്കാനും സഹായിച്ചത്.സമ്പത്തിൽ ഉയർച്ചയും താഴ്‌ച്ചയും ഉണ്ടാകും ഇതെല്ലം ക്ഷമയോടെയും വിവേകത്തോടെയും നേരിട്ട് ജീവിത വിജയം ഉറപ്പാകുന്നതോടൊപ്പം പോറ്റു നാടിനോട് നന്ദി കാണിക്കുകയും വേണമെന്ന് തങ്ങൾ സദസ്സിനെ ഓർമിപിച്ചു.
യു.എ.ഇയുടേത് തുല്യതയില്ലാത്ത വിശാല മനസ്‌കത :ഇ.ടി മുഹമ്മദ് ബഷീർ എംപി
ദുബൈ: തുല്യതയില്ലാത്ത വിശാല മന്‌സ്‌കതയാണ് യു.എ.ഇ യുടെ ആത്ഭുതാവാഹമായ വളർച്ചക്ക് കളമൊരുക്കിയതെന്നും, ഭരണാധികാരികളുടെ സഹിഷ്ണുതയും സ്‌നേഹപൂർവ്വകമായ സഹവർത്തിത്വവുമാണ് അതിന് വിഴികാട്ടിയെതെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി അഭിപ്രായപെട്ടു. 46-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറം നാട്ടുകാരുടെ തോളിൽ കയ്യിട്ട് നിർത്താനുള്ള ഇവരുടെ വൈധക്ത്യം ഒന്ന് വേറെ തന്നെയാണ്. വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി രാഷ്ട്രങ്ങൾ വിദേശികളെ പുറത്താക്കുമ്പോൾ ഇവിടെ അവരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നു.ദീർഘദൃഷ്ടിയുള്ള രാഷ്ട്ര ശിൽപ്പികളുടെ ഈ നയമാണ് പ്രാന്തവൽക്കരിക്കപ്പെട്ട ഒരു സമൂഹം അധിവസിച്ചിരുന്ന ഈ നാടിനെ വികസിത രാജ്യങ്ങൾക്ക് മുന്നിലെത്തിച്ചത്.
വികസനം അലക്കുന്നതിന്റെ മാനദണ്ഡം സാമ്പത്തികമല്ല,വലിയ സമ്പത്തുള്ളവർ ദാരിദ്രരായിട്ടുണ്ട്,ദരിദ്രർ സമ്പത്തുള്ളവരുമായിട്ടുണ്ട്.മീൻ പിടിച്ചും കൃഷി നടത്തിയും ജീവിച്ചിരുന്ന തീരെ വിദ്യാഭ്യാസമില്ലാത്ത ഒരു ജനതയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും സാമ്പത്തിക ഭദ്രതയുള്ള രാഷ്ട്രമാക്കി മാറ്റുകയും ചെയ്തതിന്റെ പിന്നിലെ വിജയ രഹസ്യം സൗഹൃദത്തിന്റെ നയമാണ്.സാമ്പത്തിക വർണ്ണപൊലിമ നൈമിഷികമാണെന്ന ദീർഘവീഷണം സാമൂഹ്യ സുരക്ഷ നടപടിയിലൂടെ ബാലൻസ് ചെയ്ത് പോവുന്ന ക്രെഡിറബിലിറ്റിയാണ് എന്ന കണ്ടെത്തൽ, മനുഷ്യാവകാശ ധ്വംസനത്തിന് പകരം സംരക്ഷണം ഉറപ്പാകുകയും വന്നു എന്നത് മാതൃകാപരമാണെന്ന് ഇ.ടി കൂടിചെർത്തു.
ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച വ്യവസായ രംഗത്തെ പ്രമുഖ അവാർഡുകൾ മുസ്തഫ പാറപ്പുറത്ത്(ഹ്യൂമൺ വെൽഫയർ അവാർഡ്),സഹീർ സ്റ്റോറീസ്(ബിസിനസ്സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് ),നിയാസ് കണ്ണേത്ത്(ബിസിനസ്സ് എക്‌സലൻസി അവാർഡ് ),റഫീഖ് ടി.എ (ഇന്നവേറ്റീവ് ബിസിനസ്സ് പേഴ്‌സണാലിറ്റി അവാർഡ്),ഷിയാസ് സുൽത്താൻ (യങ്ങ് എന്റെർപ്രിണർ അവാർഡ്) എന്നിവര്ക്ക് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നൽകി.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച ചടങ്ങ് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഒ.ഋ വിപുൽ ഉൾപ്പെടെ യു.,എ.ഇ യിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറർ എ.സി ഇസ്മായിൽ നന്ദിയും പറഞ്ഞു.ഹാഫിസ് ഹസം ഖിറാഅത്ത് നടത്തി.