ദുബായ്: ദുബൈ കെ.എം.സി.സിയുടെ ഈ വർഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അർഹരായ പി.പി ശശീന്ദ്രൻ (മാതൃഭൂമി ),അരുൺ കുമാർ( ഏഷ്യനെറ്റ് ടി.വി), ഫസലു(ഹിറ്റ് എഫ്.എം റേഡിയോ), റഫീഖ് കരുവംപോയിൽ (ജീവൻ ടി.വി) എന്നിവർക്കുള്ള അവാർഡ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൗഡ ഗംഭീര സദസിൽ വെച്ച് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച് ഇവിപുൽ നൽകി.

ദുബായ്ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബായ് ഡയറക്ടർ ജനറൽ എച്ച് ഇ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാന ചടങ്ങ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എംപി,എംപി അബ്ദുസമദ് സമദാനി,ഗൾഫാർ മുഹമ്മദാലി തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അവാർഡ്ദാന ചടങ്ങിൽ സംബന്ദിച്ചു.