ഗസ്സ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തിന് പിന്നാലെയുള്ള കണ്ണില്ലാ ക്രൂരതയ്ക്ക് ഇനിയും അറുതിയായില്ല. കണ്ണിൽ ചോരയില്ലാത്ത ഇസ്രയേലികൾ ഫലസ്തീൻകാരെ കൊന്ന് ചോര കുടിക്കുന്നത് തുടർക്കഥയാവുകയാണ്. ഇരുകാലുകളും ഇല്ലാതെ വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുന്ന ഇബ്രാഹിം അതു തുരേ എന്ന 29കാരനെ കൊന്നൊടുക്കിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. മറ്റ് മൂന്ന് പേരും കൂടി ഇവിടെ കൊലചെയ്യപ്പെട്ടു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൂട്ടക്കുരുതി തുടർക്കഥയാവുകയാണ്.

ജറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് രണ്ടാമത്തെ ആഴ്‌ച്ച പിന്നിടുമ്പോൾ 15 പേർ കൂടി മരണമടഞ്ഞു. കാലുകളില്ലാത്ത ഇബ്രാഹിമിനെ സൈന്യം വെടിവെച്ചതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നാലെ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് തന്നെ മറ്റൊരാളുടെയും തോക്കിനിരയായ ശരീരം പൊലീസ് കണ്ടെത്തി. 2014ൽ നടന്ന സൈനിക ആക്രമണത്തിൽ തന്നെയാണ് ഇബ്രാഹിമിന് കാലുകൾ നഷ്ടമായത്. തലയ്ക്ക് വെടിയേറ്റാണ് മറ്റു രണ്ടു പേരും മരിച്ചത്.

ഗസ്സ അതിർത്തിയിലാണ് ഇന്നലെ കൂട്ടക്കുരുതിയും അക്രമങ്ങളും നടന്നത്. നിരവധി പേർക്കാണ് ഇന്നലെ ആക്രമണത്തിൽ പരിക്കേറ്റത്. വെസ്റ്റ്ബാങ്കിലെ അവസ്ഥയും മറിച്ചല്ല. ഇവിടെയും നിരവധി പേരെ ഇസ്രയേൽ സൈന്യം തോക്കിൻ മുനയിൽ നിർത്തി. നിരവധി പേർക്ക് പരിക്കു പറ്റി. ഫലസ്തീൻകാർ കയ്യിൽ ഒരു കത്തിയും ശരീരത്തിൽ ഒരു ബോംബ് ബെൽറ്റും ഘടിപ്പിച്ചാണ് നട്കകുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ബോംബ് ബെൽറ്റ് വ്യാജമാണെന്ന് ഫലസ്തീൻ ഡോക്ടർമാർ പറയുന്നു.

ജെറുസലേമിലും ഫലസ്തീനുകൾ മരിച്ചു വീഴുകയാണ്. ഇന്നത്തെ മരണത്തോട് കൂടി ട്രംപിന്റെ തലസ്ഥാന പ്രഖ്യാപനത്തോടെ ജറുസലേമിൽ മാത്രം മരിച്ചവരുടെ എണ്ണം എട്ട് ആയി ഉയർന്നു. ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്ന ഹമാസ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഫലസ്തീനുകാരോട് പുതിയ ഉണർവ്വ് നടത്താൻ പറഞ്ഞിരുന്നു. എന്നാൽ വെസ്റ്റ് ബാങ്കിലോ ജറുസലേമിലോ ഇതുവരെ ഫലസ്തീനികളുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു നീക്കം ഉണ്ടായിട്ടില്ല.

3500ൽ അധികം ഫലസ്തീനികൾ ഗസ്സാ അതിർത്തിയിലേക്ക് പ്രതിഷേധവുമായി മാർച്ച് നടത്തി. ഇസ്രയേൽ സൈന്യം വെടിയുതിർ്തതു. വെസ്റ്റ്ബാങ്കിൽ നടന്ന പ്രക്ഷോഭത്തിൽ 2,500ൽ അധികം ഫലസ്തീനികൾ പങ്കെടുത്തു. ഇവർ സൈന്യത്തിന് നേരെ സ്‌ഫോടക വസ്തുക്കളും കത്തുന്ന ടയറുകളും എറിയുകയും കല്ലുകൾസൈനികർക്ക് നേരെ എറിയുകയും ചെയ്തു. മനുഷ്യ ബോംബെന്ന് സംശയത്താൽ ഫലസ്തീൻകാരനെ സൈന്യം വെടിവെച്ചു കൊന്നു.