- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റു പുരുഷന്മാർക്ക് വികാരം ഉണ്ടാകാതിരിക്കാൻ പുരുഷന്മാർ താടി വളർത്തുക! തുർക്കിയിൽ മതപ്രഭാഷകൻ സദാചാരം പറയുമ്പോൾ
മറ്റു പുരുഷന്മാർക്ക് വികാരം ഉണ്ടാകാതിരിക്കാൻ പുരുഷന്മാർ താടിവളർത്തണമെന്ന് തുർക്കിയിലെ മത പ്രഭാഷകന്റെ ഉപദേശം. ഇന്നത്തെ കാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരേ പോലെയാണ് വേഷം ധരിക്കുന്നത്. അതിനാൽ ഇരുവരെയും തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പുരുഷന്മാർ സ്വയം പീഡിപ്പിക്കപ്പെടാതിരിക്കാൻ താടിവളർത്തണമെന്നാണ് ഉപദേശം. മുറാത്ത് ബെയ്‌റാൽ എന്ന ഇസ്ലാമിക മതപ്രഭാഷകനാണ് ഫെയ്ത്ത് മെഡ്രസ്ലേറി എന്ന ടിവി ഷോയിൽ നടന്ന ചർച്ചയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പുരുഷനെ കണ്ട് പെണ്ണാണെന്ന് തെറ്റിദ്ധരിച്ച് ആരും പീഡിപ്പിക്കാൻ ഇടയാകരുത് അതുകൊണ്ട് പുരുഷന്മാർ താടി വളർത്തണം. പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ വേർതിരിക്കുന്ന രണ്ട് ശരീര ഭാഗങ്ങളിൽ ഒന്ന് താടിയാണെന്നും അദ്ദേഹം ടിവി ഷോയിൽ പറഞ്ഞു. താടി ഇല്ലാത്ത മുടി നീട്ടി വളർത്തിയ ഒരു പുരുഷൻ ദൂരെ നിന്ന് വന്നാൽ ആദ്യം തോന്നുക ഒരു പെണ്ണാണെന്നുള്ളതാണ് തന്റെ വാദത്തിന് അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം. എന്തുകൊണ്ടെന്നാൽ ഇന്നത്തെ കാലത്ത് പുരുഷനും സ്ത്രീയും ഒരു പോലെയാണ് വസ്ത്രം ധ
മറ്റു പുരുഷന്മാർക്ക് വികാരം ഉണ്ടാകാതിരിക്കാൻ പുരുഷന്മാർ താടിവളർത്തണമെന്ന് തുർക്കിയിലെ മത പ്രഭാഷകന്റെ ഉപദേശം. ഇന്നത്തെ കാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരേ പോലെയാണ് വേഷം ധരിക്കുന്നത്. അതിനാൽ ഇരുവരെയും തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പുരുഷന്മാർ സ്വയം പീഡിപ്പിക്കപ്പെടാതിരിക്കാൻ താടിവളർത്തണമെന്നാണ് ഉപദേശം.
മുറാത്ത് ബെയ്‌റാൽ എന്ന ഇസ്ലാമിക മതപ്രഭാഷകനാണ് ഫെയ്ത്ത് മെഡ്രസ്ലേറി എന്ന ടിവി ഷോയിൽ നടന്ന ചർച്ചയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പുരുഷനെ കണ്ട് പെണ്ണാണെന്ന് തെറ്റിദ്ധരിച്ച് ആരും പീഡിപ്പിക്കാൻ ഇടയാകരുത് അതുകൊണ്ട് പുരുഷന്മാർ താടി വളർത്തണം. പുരുഷന്മാരെയും സ്ത്രീകളെയും തമ്മിൽ വേർതിരിക്കുന്ന രണ്ട് ശരീര ഭാഗങ്ങളിൽ ഒന്ന് താടിയാണെന്നും അദ്ദേഹം ടിവി ഷോയിൽ പറഞ്ഞു.
താടി ഇല്ലാത്ത മുടി നീട്ടി വളർത്തിയ ഒരു പുരുഷൻ ദൂരെ നിന്ന് വന്നാൽ ആദ്യം തോന്നുക ഒരു പെണ്ണാണെന്നുള്ളതാണ് തന്റെ വാദത്തിന് അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം. എന്തുകൊണ്ടെന്നാൽ ഇന്നത്തെ കാലത്ത് പുരുഷനും സ്ത്രീയും ഒരു പോലെയാണ് വസ്ത്രം ധരിക്കുന്നത്. അതുകൊണ്ട് മറ്റു പുരുഷന്മാർക്ക് വികാരം ഉണ്ടാകാതിരിക്കാൻ പുരുഷന്മാരെ നിങ്ങൾ താടി വളർത്തുകയാണ് നല്ലതെന്നും പറഞ്ഞു.