വാഷിങ്ടൺ: 24 വർഷം മുമ്പ് എടുത്ത് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും 25കാരിക്ക് കുഞ്ഞു പിറന്നു. അമേരിക്കൻ ദമ്പതികൾക്കാണ് കാൽ നൂറ്റാണ്ട് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും കുഞ്ഞു പിറന്നത്. അമേരിക്കയിലെ കിഴക്കൻ ടെന്നസിലെ 25കാരിയായ ടിന ഗിബ്‌സും ബഞ്ചമിനുമാണ് ഇരുപത്തിനാല് വർഷം സൂക്ഷിച്ച് വച്ച ഭ്രൂണം സ്വീകരിച്ച് പ്രസവിച്ചത്. ഇരുപത് വർഷം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും കുട്ടി പിറന്നതാണ് മുമ്പുള്ള റെക്കോർഡ്.

ഏഴു വർഷം മുമ്പാണ് ടിന വിവാഹിതയായത്. ഭർത്താവ് ഗിബ്‌സണ് പ്രത്യേക രോഗാവസ്ഥയെ തുടർന്ന് കുട്ടികൾ ഉണ്ടാകാത്ത സാഹചര്യം ഉണ്ടായി. ഈ രഗം ബാധിക്കുന്നവരുടെ ജീവിത കാലം 30 വയസ് വരെ മാത്രമേ ഉള്ളൂ എന്നും അറിഞ്ഞതോടെ കുട്ടിയെ ദത്തെടുക്കാൻ ആലോചിച്ചു കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ദേശിയ ഭ്രൂണദാന കേന്ദ്രത്തിന്റെ പദ്ധതിയെ കുറിച്ച് അറിഞ്ഞത്. 1992 ഒക്ടോബർ 14നാണഅ ഭ്രൂണം ശീതീകരിണിയിൽ വച്ചതെന്നാണ് രേഖ. അന്നേദിവസം ടിനയ്ക്ക് 17 മാസം മാത്രമായിരുന്നു പ്രായം. 2017 നവംബർ 25ന് ടിന പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് എമ്മ റെൻ ഗിബ്‌സൺ എന്ന് പേരിട്ടു.

ഈ വാർഷം മാർച്ചിലാണ് ശീതീകരിച്ച് സൂക്ഷീകരിച്ചിരുന്ന ഭ്രൂണം ടിനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. ഇക്കഴിഞ്ഞ നവംബർ 25നാണ് നാൽപ്പതാഴ്‌ച്ചത്തെ സ്വാഭാവിക ഗർഭാവസ്ഥയ്‌ക്കൊടുവിൽ ടിനയുടെ സുഖ പ്രസവം നടന്നത്. ഏറ്റവു കൂടുതൽ കാലം സൂക്ഷിച്ചു വച്ച ഭ്രൂണത്തിൽ നിന്നാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഇത്രയും കാലം സൂക്ഷിച്ചു വച്ചിരുന്ന ഭ്രൂണമായതിനാൽ ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ കുഞ്ഞ് വേണമെന്നുള്ള തന്റെ അതിയായ ആഗ്രഹം സാധിച്ചു എന്നും ടിന പറയുന്നു. ദീർഘകാലത്തെ പ്രണയത്തിന് ശേഷം ഏഴു വർഷങ്ങൾക്ക് മുമ്പാണ് ടിനയും ബഞ്ചമിനും വിവാഹിതരായത്.