- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് തെരുവുകൾ മുഴുവൻ കുടിച്ച് കൂത്താടി നടക്കുന്ന യുവതീയുവാക്കൾ; ക്രിസ്മസ് ആഘോഷിക്കാൻ കൊടും തണുപ്പിൽ പലരും തെരുവിൽ ഇറങ്ങിയിരിക്കുന്നത് നഗ്നരായി; വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിലാക്കിയും വീട്ടിലെത്തിച്ചും പൊലീസ്
ലണ്ടൻ: യുകെയുടെ ചരിത്രത്തിലെ ഏറ്റവും ദുസ്സഹമായ വിന്ററുകളിലൊന്നിലൂടെ കടന്ന് പോകുന്നതിന്റെ വിഷമതകളൊന്നും അടിച്ച് പൊളിച്ച് ലഹരിയുടെ ചിറകിലേറി ക്രിസ്മസ് ആഘോഷിക്കുന്നതിൽ നിന്നും ബ്രിട്ടീഷ് യുവത്വത്തെ തടയുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ബ്രിട്ടീഷ് തെരുവുകൾ മുഴുവൻ കുടിച്ച് കൂത്താടി നടക്കുന്ന യുവതീയുവാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാൻ കൊടും തണുപ്പിൽ പലരും തെരുവിൽ ഇറങ്ങിയിരിക്കുന്നത് നഗ്‌നരായിട്ടാണെന്നും റിപ്പോർട്ടുണ്ട്. ഇതോടെ പൊലീസിന്റെ പണി വർധിച്ചിരിക്കുകയാണ്. വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിലാക്കിയും വീട്ടിലെത്തിച്ചും പൊലീസ് വലയുന്നുണ്ട്. ഇന്നലെ രാത്രിയിലെ ബ്ലാക്ക് ഐ ഫ്രൈഡേ ആഘോഷം പല തെരുവുകളിലും ലഹരിയുടെ പശ്ചാത്തലത്തിൽ ആക്രമണങ്ങൾക്ക് വഴിമാറിയിരുന്നു. ലഹരിയുടെ ആധിക്യത്തെ തുടർന്ന് തെമ്മാടികളായിത്തീർന്ന ചില യുവതീ യുവാക്കൾ തെരുവുകളിൽ പരസ്യമായി നടത്തിയ പേക്കൂത്തുകൾക്ക് കൈയും കണക്കുമില്ല. ഇവർ പരപ്സരം അടിപിടികൂടുകയും പരസ്യമായ
ലണ്ടൻ: യുകെയുടെ ചരിത്രത്തിലെ ഏറ്റവും ദുസ്സഹമായ വിന്ററുകളിലൊന്നിലൂടെ കടന്ന് പോകുന്നതിന്റെ വിഷമതകളൊന്നും അടിച്ച് പൊളിച്ച് ലഹരിയുടെ ചിറകിലേറി ക്രിസ്മസ് ആഘോഷിക്കുന്നതിൽ നിന്നും ബ്രിട്ടീഷ് യുവത്വത്തെ തടയുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ബ്രിട്ടീഷ് തെരുവുകൾ മുഴുവൻ കുടിച്ച് കൂത്താടി നടക്കുന്ന യുവതീയുവാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാൻ കൊടും തണുപ്പിൽ പലരും തെരുവിൽ ഇറങ്ങിയിരിക്കുന്നത് നഗ്‌നരായിട്ടാണെന്നും റിപ്പോർട്ടുണ്ട്. ഇതോടെ പൊലീസിന്റെ പണി വർധിച്ചിരിക്കുകയാണ്. വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിലാക്കിയും വീട്ടിലെത്തിച്ചും പൊലീസ് വലയുന്നുണ്ട്.
ഇന്നലെ രാത്രിയിലെ ബ്ലാക്ക് ഐ ഫ്രൈഡേ ആഘോഷം പല തെരുവുകളിലും ലഹരിയുടെ പശ്ചാത്തലത്തിൽ ആക്രമണങ്ങൾക്ക് വഴിമാറിയിരുന്നു. ലഹരിയുടെ ആധിക്യത്തെ തുടർന്ന് തെമ്മാടികളായിത്തീർന്ന ചില യുവതീ യുവാക്കൾ തെരുവുകളിൽ പരസ്യമായി നടത്തിയ പേക്കൂത്തുകൾക്ക് കൈയും കണക്കുമില്ല. ഇവർ പരപ്സരം അടിപിടികൂടുകയും പരസ്യമായി മൂത്രമൊഴിക്കുകയും തെരുവുകളിൽ ലഹരിയുടെ ആധിക്യത്താൽ കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. ന്യൂകാസിൽ, കാർഡിഫ്,, ലിവർപൂൾ, സ്വാൻസീ, മാഞ്ചസ്റ്റർ, ലണ്ടൻ തുടങ്ങിയ മിക്ക നഗരങ്ങളിലെ തെരുവുകളിലും ഇത്തരം പ്രശ്നക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
സാധാരണ ബ്ലാക്ക് ഐ ഫ്രൈഡേയെ മാഡ് ഫ്രൈഡേ എന്നാണ് വിളിക്കാറുള്ളത്. ഈ ദിവസത്തിലാണ് തൊഴിലാളികൾ ക്രിസ്മസ് അവധിയുടെ എല്ലാ വിധ ആഘോഷങ്ങളിലേക്കും കാലെടുത്ത് വയ്ക്കുന്നത്. ലഹരി പരിധി വിട്ടാലും അതിൽ നിന്നും കരകയറാൻ തുടർന്നും അവധി ദിവസങ്ങളുണ്ടെന്ന ധൈര്യമാണ് ഇത്തരം വേളകളിൽ ഇവരെ ഉത്തേജിപ്പിക്കുന്നത്. എന്നാൽ ഇപ്രാവശ്യം യോർക്ക്ഷെയറിലെ ആഘോഷം ആക്രമാസക്തമായിരുന്നു. ഇവിടെ രണ്ട് ഒരു പൊലീസ് ഓഫീസർമാർക്ക് ആക്രമത്തിൽ പരുക്കേറ്റിരുന്നു. ഷെഫീൽഡിലുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് കുത്തേറ്റിരുന്നു. അഞ്ചാമത്തെ ഒരാൾക്ക് പരുക്കുമേറ്റിരുന്നു. വാൽസാളിൽ ഒരാളെ കത്തിക്കുത്തേറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ നടന്ന ആക്രമണങ്ങളിൽ മൊത്തം മൂന്ന് പൊലീസുകാർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതിൽ ഒരാൾക്ക് തലക്ക് പരുക്കേറ്റതിനെ തുടർന്ന് തുടർച്ചയായി രക്തം ഒഴുകി ആശുപത്രിയാവുകയായിരുന്നു. തന്റെ ഓഫീസറുടെ തലക്കേറ്റ പരുക്കിന്റെ ഫോട്ടോ വെസ്റ്റ് യോർക്ക്ഷെയർ പൊലീസിലെ ബ്രാഡ്ഫോർഡ് വെസ്റ്റ് സെർജന്റായ അലെക്സ് ആർടിസ് ട്വീറ്റ് ചെയ്തിരുന്നു. വാൽസാൾ ടൗൺസെന്ററിലെ ഒരു നൈറ്റ് ക്ലബിന് പുറത്തുണ്ടായ അടിപിടിയെ തുടർന്നായിരുന്നു ഒരാൾ നാല് പേരെ കത്തിയെടുത്ത് കുത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ഇവിടേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നു. കത്തിക്കുത്തിൽ 20കാരന് ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിലായിട്ടുണ്ട്.