- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപ്റ്റിൽ കോപ്റ്റിക് ചർച്ചിനെതിരെ മുസ്ലിം വിശ്വാസികളുടെ ആക്രമണവും കല്ലേറും; പള്ളിക്ക് തീവയ്ക്കുമെന്ന് ഭീഷണി; കെയ്റോയിലെ പള്ളി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി തടിച്ചുകൂടിയത് ആയിരങ്ങൾ
കെയ്‌റോ: ഈജ്പ്റ്റിലെ കോപ്റ്റിക് ചർച്ച് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് മുസ്ലിം പ്രക്ഷോഭകർ പള്ളി ആക്രമിച്ചു.ജനക്കൂട്ടം പള്ളിയിലെ വിശുദ്ധ വസ്തുക്കൾ തകർക്കുകയും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു.പള്ളി പൊളിക്കണമെന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളും അവർ മുഴക്കി. സുരക്ഷാ സേന ഇടപട്ടതിനെ തുടർന്നാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കെയ്‌റോയ്ക്കടുത്ത് ഗിസയിലുള്ള പള്ളിക്ക് ഇതുവരെ അംഗീകാരം ലഭിച്ചില്ലെങ്കിലും 15 വർഷമായി ഇവിടെ പ്രാർത്ഥന നടക്കുന്നുണ്ട്. പള്ളിയുടെ നിയമപദവിക്കായി തങ്ങൾ 2016 ലെ ചട്ടങ്ങൾ പ്രകാരം അപേക്ഷിച്ചിട്ടുണ്ടെന്ന് അതിരൂപത അറിയിച്ചു.മുസ്ലിം യാഥാസ്ഥിതികരുടെ പ്രതിഷേധം ഭയന്നാണ് പ്രാദേശിക അധികൃതർ പള്ളികൾക്ക് അംഗീകാരം നൽകാത്തത്. അധികാരികളുടെ നിഷേധാത്മക നിലപാടിനെ തുടർന്ന് ക്രൈസ്തവർ അനധികൃതമായി പള്ളികൾ പണിയുന്നത് തുടരുകയാണ്. അതേസമയം ഇസ്ലാം മത വിശ്വാസികൾക്ക് ദ
കെയ്‌റോ: ഈജ്പ്റ്റിലെ കോപ്റ്റിക് ചർച്ച് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് മുസ്ലിം പ്രക്ഷോഭകർ പള്ളി ആക്രമിച്ചു.ജനക്കൂട്ടം പള്ളിയിലെ വിശുദ്ധ വസ്തുക്കൾ തകർക്കുകയും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു.പള്ളി പൊളിക്കണമെന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളും അവർ മുഴക്കി.
സുരക്ഷാ സേന ഇടപട്ടതിനെ തുടർന്നാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കെയ്‌റോയ്ക്കടുത്ത് ഗിസയിലുള്ള പള്ളിക്ക് ഇതുവരെ അംഗീകാരം ലഭിച്ചില്ലെങ്കിലും 15 വർഷമായി ഇവിടെ പ്രാർത്ഥന നടക്കുന്നുണ്ട്.
പള്ളിയുടെ നിയമപദവിക്കായി തങ്ങൾ 2016 ലെ ചട്ടങ്ങൾ പ്രകാരം അപേക്ഷിച്ചിട്ടുണ്ടെന്ന് അതിരൂപത അറിയിച്ചു.മുസ്ലിം യാഥാസ്ഥിതികരുടെ പ്രതിഷേധം ഭയന്നാണ് പ്രാദേശിക അധികൃതർ പള്ളികൾക്ക് അംഗീകാരം നൽകാത്തത്. അധികാരികളുടെ നിഷേധാത്മക നിലപാടിനെ തുടർന്ന് ക്രൈസ്തവർ അനധികൃതമായി പള്ളികൾ പണിയുന്നത് തുടരുകയാണ്. അതേസമയം ഇസ്ലാം മത വിശ്വാസികൾക്ക് ദേവാലയങ്ങൾ പണിയുന്നതിന് കാര്യമായ നിയന്ത്രണങ്ങൾ ഒന്നുമില്ല.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്റ്റിൽ 10 ശതമാനത്തോളം ക്രിസ്ത്യാനികളാണ് ഉള്ളത്. തെക്കൻ മേഖലയിലെ ഗ്രാമീണ സമൂഹങ്ങളിൽ വർഗീയ ലഹളകൾ പതിവാണ്. 2016 ഡിസംബറിന് ശേഷം ക്രൈസ്തവർക്ക് നേരേ നടന്ന ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.ഏപ്രിലിൽ രണ്ടുകോപ്റ്റിക് ചർച്ചുകൾക്ക് നേരേ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.