- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒടുവിൽ മൊസൂളിൽ സാധാരണ ജീവിതം മടങ്ങിവന്നു'; മതമൈത്രിയുടെ സന്ദേശം നൽകി ഇറാഖി ദേശീയ ഗാനമാലപിച്ച് കൂട്ടപ്രാർത്ഥനകൾ; ക്രിസ്മസ് ആഘോഷിക്കാൻ ക്രിസ്ത്യാനികൾക്കൊപ്പമെത്തി മുസ്ലീങ്ങളും; ഐഎസിന്റെ പതനം ഇറാഖി നഗരം ആഘോഷമാക്കിയത് ഇങ്ങനെ
മൊസൂൾ: 'ഒടുവിൽ മൊസൂളിൽ സാധാരണ ജീവിതം മടങ്ങിവന്നു'.... ഇറാഖ് സൈന്യം ഐഎസ് ഭീകരരിൽനിന്നു തിരിച്ചുപിടിച്ച മൊസൂളിൽ നാലു വർഷത്തിനുശേഷം ആദ്യ ക്രിസ്മസ് ആഘോഷം. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിൽ ഇന്നലെ പള്ളികളിലും വീടുകളിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ നടന്നു. കൂട്ടപ്രാർത്ഥനകളും നടന്നു. ഇതിൽ ക്രിസ്ത്യാനികൾക്കൊപ്പം മുസ്ലീങ്ങളുമെത്തി. ഇറാഖി ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രാർത്ഥനകൾക്ക് തുടക്കമിട്ടത്. 'ഒടുവിൽ മൊസൂളിൽ സാധാരണ ജീവിതം മടങ്ങിവന്നു'ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കവേ ഹൊസം ആബുദ് (48) പറഞ്ഞു. 2014ൽ മൊസൂൾ വിട്ടുപോയ ഇദ്ദേഹം ഈമാസാദ്യമാണു മൊസൂളിൽ മടങ്ങിയെത്തിയത്. അങ്ങനെ മതമൈത്രിക്ക് പുതിയ ചരിതം എഴുതുകയാണ് മൊസൂൾ. ഇറാഖിലെ വടക്കൻ നഗരമായ മൊസൂൾ 2014ൽ ഐഎസ് കീഴടക്കിയതോടെ ന്യൂനപക്ഷങ്ങളിൽ വലിയ പങ്കും അവിടെ നിന്നു പലായനം ചെയ്തു. രണ്ടായിരം ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് അവശേഷിച്ചത്. ഐഎസ് നിയന്ത്രണത്തിലായിരുന്ന വർഷങ്ങളിൽ നഗരത്തിൽ ക്രിസ്മസ് ആഘോഷം വിലക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇറാഖ് സൈന്
മൊസൂൾ: 'ഒടുവിൽ മൊസൂളിൽ സാധാരണ ജീവിതം മടങ്ങിവന്നു'.... ഇറാഖ് സൈന്യം ഐഎസ് ഭീകരരിൽനിന്നു തിരിച്ചുപിടിച്ച മൊസൂളിൽ നാലു വർഷത്തിനുശേഷം ആദ്യ ക്രിസ്മസ് ആഘോഷം. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിൽ ഇന്നലെ പള്ളികളിലും വീടുകളിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ നടന്നു.
കൂട്ടപ്രാർത്ഥനകളും നടന്നു. ഇതിൽ ക്രിസ്ത്യാനികൾക്കൊപ്പം മുസ്ലീങ്ങളുമെത്തി. ഇറാഖി ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രാർത്ഥനകൾക്ക് തുടക്കമിട്ടത്. 'ഒടുവിൽ മൊസൂളിൽ സാധാരണ ജീവിതം മടങ്ങിവന്നു'ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കവേ ഹൊസം ആബുദ് (48) പറഞ്ഞു. 2014ൽ മൊസൂൾ വിട്ടുപോയ ഇദ്ദേഹം ഈമാസാദ്യമാണു മൊസൂളിൽ മടങ്ങിയെത്തിയത്. അങ്ങനെ മതമൈത്രിക്ക് പുതിയ ചരിതം എഴുതുകയാണ് മൊസൂൾ.
ഇറാഖിലെ വടക്കൻ നഗരമായ മൊസൂൾ 2014ൽ ഐഎസ് കീഴടക്കിയതോടെ ന്യൂനപക്ഷങ്ങളിൽ വലിയ പങ്കും അവിടെ നിന്നു പലായനം ചെയ്തു. രണ്ടായിരം ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് അവശേഷിച്ചത്. ഐഎസ് നിയന്ത്രണത്തിലായിരുന്ന വർഷങ്ങളിൽ നഗരത്തിൽ ക്രിസ്മസ് ആഘോഷം വിലക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇറാഖ് സൈന്യം മൊസൂൾ തിരിച്ചു പിടിച്ചത്.
ഐഎസിനെ തുരത്തി ഇറാക്കിലെ മൊസൂൾ പിടിക്കാൻ നടത്തിയ യുദ്ധത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 9000ത്തിനും 11000 ഇടയ്ക്കായിരുന്നു. 2016 ഒക്ടോബർ മുതൽ 2017 ജൂലൈയിൽ ഐഎസിന്റെ പതനം വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ട 3200 സിവിലിയന്മാരുടെ മരണത്തിന് ഇറാക്കി സൈന്യവും സഖ്യസൈന്യവുമാണ് ഉത്തരവാദികൾ.
മൊസൂളിന്റെ പതനത്തോടെ ഇറാക്കിൽ ഐഎസിന്റെ നട്ടെല്ലൊടിഞ്ഞു. ഇത് കൂടിയാണ് ക്രിസ്മസ് ദിനത്തിലെ ആഘോഷമായി മാറുന്നത്.