- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് വിസയിൽ തായ്‌ലാൻഡിൽ എത്തി; സ്‌പെയിനിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായി; ജന്മനാടായ തായ്ലൻഡിലേക്ക് പോകാൻ താത്പര്യവുമില്ല; നാലു കുട്ടികൾ അടങ്ങുന്ന കുടുംബം രണ്ടു മാസമായി താമസിക്കുന്നത് ബാങ്കോക്ക് എയർപോർട്ടിൽ
ബാങ്കോക്ക്: ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിൽ എത്തിയ സിംബാവിയൻ കുടുംബം രണ്ടു മാസമായി താമസിക്കുന്നത് ബാങ്കോക്ക് എയർപോർട്ടിൽ. ഇപ്പോൾ ഇവരുടെ വീടും താമസവുമെല്ലാം ബാങ്കോക്കിലെ എയർപോർട്ടാണ്. നാലു മുതിർന്നവരും നാലു കുട്ടികളും അടങ്ങുന്ന കുടുംബമാണ് സ്വന്തം നാട്ടിലേക്ക് പോവാതെ എയർപോർട്ടിൽ ജീവിക്കുന്നത്. ഇവരുടെ കുട്ടികൾക്ക് എയർപോർട്ടിൽ എത്തിയവർ സമ്മാനം നൽകുന്ന ഫോട്ടോയും മറ്റും പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അതേസമയം ഇത്രയും കാലമായി എങ്ങനെ ഇവർ എയർപോർട്ടിൽ ജീവിച്ചു എന്ന ചോദ്യവും പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ടൂറിസ്റ്റ് വിസയിൽ മെയിലാണ് ഈ കുടുംബം തായ്‌ലാൻഡിൽ എത്തുന്നത്. ഒക്ടോബറിൽ ഈ കുടുംബം ഉക്രൈൻ വഴി സ്‌പെയിനിലേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ സ്പാനിഷ് വിസ ഇല്ലാത്തതിനാൽ എയർപോർട്ടിൽ ഇവരെ തടഞ്ഞു. വിസാ കാലാവധി തീർന്നിട്ടും തായ്‌ലൻഡിൽ കഴിഞ്ഞതിനാൽ തിരിച്ച് രാജ്യത്തേക്ക് പ്രവേശിതക്കാനും അനുമതി ലഭിച്ചില്ല. സിംബാവേയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി മാതൃരാജ്യത്തേക്ക് പോകുന്നതും ഇവർ നിരസിച്ച
ബാങ്കോക്ക്: ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിൽ എത്തിയ സിംബാവിയൻ കുടുംബം രണ്ടു മാസമായി താമസിക്കുന്നത് ബാങ്കോക്ക് എയർപോർട്ടിൽ. ഇപ്പോൾ ഇവരുടെ വീടും താമസവുമെല്ലാം ബാങ്കോക്കിലെ എയർപോർട്ടാണ്. നാലു മുതിർന്നവരും നാലു കുട്ടികളും അടങ്ങുന്ന കുടുംബമാണ് സ്വന്തം നാട്ടിലേക്ക് പോവാതെ എയർപോർട്ടിൽ ജീവിക്കുന്നത്.
ഇവരുടെ കുട്ടികൾക്ക് എയർപോർട്ടിൽ എത്തിയവർ സമ്മാനം നൽകുന്ന ഫോട്ടോയും മറ്റും പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അതേസമയം ഇത്രയും കാലമായി എങ്ങനെ ഇവർ എയർപോർട്ടിൽ ജീവിച്ചു എന്ന ചോദ്യവും പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്.
ടൂറിസ്റ്റ് വിസയിൽ മെയിലാണ് ഈ കുടുംബം തായ്‌ലാൻഡിൽ എത്തുന്നത്. ഒക്ടോബറിൽ ഈ കുടുംബം ഉക്രൈൻ വഴി സ്‌പെയിനിലേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ സ്പാനിഷ് വിസ ഇല്ലാത്തതിനാൽ എയർപോർട്ടിൽ ഇവരെ തടഞ്ഞു. വിസാ കാലാവധി തീർന്നിട്ടും തായ്‌ലൻഡിൽ കഴിഞ്ഞതിനാൽ തിരിച്ച് രാജ്യത്തേക്ക് പ്രവേശിതക്കാനും അനുമതി ലഭിച്ചില്ല. സിംബാവേയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി മാതൃരാജ്യത്തേക്ക് പോകുന്നതും ഇവർ നിരസിച്ചു. ഇതോടെയാണ് ഇവർ രണ്ടു മാസമായി എയർപോർട്ടിൽ കഴിയുന്നത്.