ന്ധുവിന്റെ സഹായത്തോടെ ജോലി തേടി ദുബായിൽ എത്തിയ പെൺകുട്ടി ചെന്ന് പെട്ടത് പെൺവാണിഭ സംഘത്തിന്റെ പിടിയിൽ. ബന്ധുവായ സ്ത്രീ കൂടി ഉൾപ്പെട്ട സംഘമാണ് പെൺകുട്ടിയെ ചതിച്ച് സെക്സ് റാക്കറ്റിൽ എത്തിച്ചത്. സംഭവത്തിൽ ബന്ധുവായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബംഗ്ലാദേശിയായ പെൺകുട്ടിയാണ് മൃഗീയ പീഡനത്തിന് ഇരയായത്.

പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ വയസ് തിരുത്തി 25 വയസുകാരിയെന്ന വ്യാജേനയാണ് ദുബായിൽ എത്തിച്ചത്. സംഘം ദുബായിലെ ഫ്ളാറ്റിൽ പൂട്ടിയിട്ടാണ് പെൺകുട്ടിയെ ലൈംഗിക വ്യാപാരത്തിന് ഇരയാക്കിയത്. സ്വകാര്യ കമ്പനിയിൽ ജോലിയാണെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കൊണ്ടു വന്നത്.

മാസത്തിലൊരിക്കൽ വീട്ടിലേക്ക് വിളിക്കുകയും പണം അയക്കുകയും ചെയ്തിരുന്നു. യുവതിലെ ബന്ദിയാക്കിയിരിക്കുന്ന ഫ്ളാറ്റിലേക്ക് ആവശ്യക്കാരെ എത്തിച്ചാണ് ഇടപാട് നടത്തിയിരുന്നത്. എന്നാൽ ഇവൾ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടിരുന്നതായി അടുത്തിടെ മാത്രമാണ് ഇവരുടെ വീട്ടുകാർ അറിഞ്ഞത്. ബംഗ്ലാദേശ് പൗരന്മാരായ രണ്ട് യുവാക്കളും ബംഗ്ലാദേശി യുവതിയും ചേർന്നാണ് പെൺവാണിഭ സംഘം നടത്തിയിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തും.

പെൺകുട്ടിയെ ആദ്യം ബംാദേശിൽ നിന്നു ഒമാനിലേക്കും പിന്നീട് ദുബായിലേക്കും എത്തിക്കുകയായിരുന്നു. വീട്ടുജോലിക്ക് എന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടു വന്നത്. എന്നാൽ ഫ്ളാറ്റിൽ പൂട്ടിയിട്ട് പെൺവാണിഭത്തിന് ഇരയാക്കുകയായിരുന്നു. ദിവസവും നിരവധി പുരുഷന്മാർക്ക് വഴങ്ങേണ്ടി വന്നതായി പെൺകുട്ടി പറഞ്ഞു. ഗർഭനിരോധന ഗുളികകൾ പതിവായി ഉപയോഗിച്ചിരുന്നു.

ഒമാനിൽ നിന്ന് കാർമാർഗമാണ് പെൺകുട്ടിയെ ദുബായിൽ എത്തിച്ചത്. പെൺകുട്ടിയെ ബന്ദിയാക്കിയിരുന്ന ഫ്ളാറ്റ് അടച്ചു പൂട്ടാനും കോടതി ഉത്തരവായിട്ടുണ്ട്. പെൺകുട്ടിക്ക് ലഭിച്ചിരുന്ന തുകയിൽ നിന്നും ഒരു വിഹിതമാണ് ഇവരുടെ വീട്ടിലേക്ക് അയച്ചിരുന്നത്.