- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് സെക്കൻഡിനുള്ളിൽ 62 മീറ്റർ വേഗതയിൽ എത്തും; ആരേയും മോഹിപ്പിക്കുന്ന ക്ലാസിക് ഡിസൈൻ: മോർഗന്റെ മൂന്ന് വീലുള്ള ഇലക്ട്രിക്ക് കാറുകൾ ഈ വർഷം വിപണി കീഴടക്കും
മോർഗൻ എന്നു വച്ചാൽ ക്ലാസിക് ഡിസൈനുകളുടെ തമ്പുരാക്കന്മാർ എന്നു വേണമെങ്കിലും പറയാം. ഇത്തവണ കെട്ടിലും മട്ടിലും ആരെയും മോഹിപ്പിക്കുന്ന ഡിസൈനിലുള്ള ഇലക്ട്രിക് റേസിങ് കാറുമായാണ് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മോർഗന്റെ വരവ്. മോർഗൻ EV3 മൂന്ന് വീലിലുള്ള ഇലക്ട്രിക് കാറാണ് പുതുവർഷത്തിൽ മോർഗൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. 20 കിലോ വാട്ട് അവർ ലിഥിയം ബാറ്ററിയാണ് ഇതിൽ ഉപയഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ ആണ് വേഗത. 1930കളിലെ പ്രസിദ്ധമായ ഏരിയോ എഞ്ചിൽ റേസിങ് കാറുകളുടെയും 1950 കളിലെ ഫാന്റസി ഓട്ടോമേഷന്റെയും ഡിസൈൻ അടിസ്ഥാനമാക്കിയുള്ള പുത്തൻ ഡിസൈനാണ് കാറിന് നൽകിയിരിക്കുന്നത്. ഈ വർഷം തന്നെ ഈ കാറുകൾ നിരത്തിലിറങ്ങും. വളരെ ഭാരം കുറഞ്ഞ കാറുകളാണ് ഇവ. പൂജ്യത്തിൽ നിന്ന് 62 മീറ്റർ പെർ അവറിൽ എത്താൻ ഒമ്പത് സെക്കൻഡ് മതി. 150 മൈൽ ആണ് റേഞ്ച്. മൂന്ന് വീലുകലുള്ള പെട്രോൾ വാഹനങ്ങൾക്ക സമാനമായ വിലയേ ഇതിനും ഉള്ളൂ. 44,200ഡോളറാണ് ഇതിന്റെ വില. ഈ വർഷത്തിന്റെ നാലാം പാദത്തിൽ നിർമ്മാണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
മോർഗൻ എന്നു വച്ചാൽ ക്ലാസിക് ഡിസൈനുകളുടെ തമ്പുരാക്കന്മാർ എന്നു വേണമെങ്കിലും പറയാം. ഇത്തവണ കെട്ടിലും മട്ടിലും ആരെയും മോഹിപ്പിക്കുന്ന ഡിസൈനിലുള്ള ഇലക്ട്രിക് റേസിങ് കാറുമായാണ് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മോർഗന്റെ വരവ്.
മോർഗൻ EV3 മൂന്ന് വീലിലുള്ള ഇലക്ട്രിക് കാറാണ് പുതുവർഷത്തിൽ മോർഗൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. 20 കിലോ വാട്ട് അവർ ലിഥിയം ബാറ്ററിയാണ് ഇതിൽ ഉപയഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ ആണ് വേഗത.
1930കളിലെ പ്രസിദ്ധമായ ഏരിയോ എഞ്ചിൽ റേസിങ് കാറുകളുടെയും 1950 കളിലെ ഫാന്റസി ഓട്ടോമേഷന്റെയും ഡിസൈൻ അടിസ്ഥാനമാക്കിയുള്ള പുത്തൻ ഡിസൈനാണ് കാറിന് നൽകിയിരിക്കുന്നത്. ഈ വർഷം തന്നെ ഈ കാറുകൾ നിരത്തിലിറങ്ങും.
വളരെ ഭാരം കുറഞ്ഞ കാറുകളാണ് ഇവ. പൂജ്യത്തിൽ നിന്ന് 62 മീറ്റർ പെർ അവറിൽ എത്താൻ ഒമ്പത് സെക്കൻഡ് മതി. 150 മൈൽ ആണ് റേഞ്ച്. മൂന്ന് വീലുകലുള്ള പെട്രോൾ വാഹനങ്ങൾക്ക സമാനമായ വിലയേ ഇതിനും ഉള്ളൂ. 44,200ഡോളറാണ് ഇതിന്റെ വില. ഈ വർഷത്തിന്റെ നാലാം പാദത്തിൽ നിർമ്മാണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.