ഉക്രൈൻ: ഉക്രൈനിൽ 21 മാസപ്രായമായ കുഞ്ഞിനു ദാരുണാന്ത്യം. ആത്മഹത്യ ചെയ്യാനായി എട്ടാം നിലയിൽ നിന്നും താഴേക്കു ചാടിയ മനുഷ്യൻ കുട്ടിയുടെ മുകളിലേക്കു വീഴുകയായിരുന്നു. ഉടൻ വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

ന്യു ഇയർ ആഘോഷത്തിനായി കുഞ്ഞിന്റെ അമ്മയായ അന്ന പൊളിഷ്ചുക്കിയുടെ മാതാപിതാക്കളും വീട്ടിലെത്തിയിരുന്നു. കുഞ്ഞിന് ബൈ പറഞ്ഞ് അവർ മടങ്ങി പോയതിന് പിന്നാലെയാണ് കുഞ്ഞ് അതിദാരുണമായി കൊല്ലപ്പെടുന്നത്.

പിതാവിനോടൊപ്പം പുറത്തു നിൽക്കുകയായിരുന്നു കുട്ടി. മാതാപിതാക്കളെ യാത്രയാക്കിയ ശേഷം വലിയൊരു ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടി വന്ന തന്റെ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ പാരാമെഡിക്‌സ് ആബുലൻസ് എത്തുകയും കുട്ടിയെു പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. ആത്മഹത്യ ചെയ്യാനായി താഴേക്കു ചാടിയ വ്യക്തി നേരെ കുഞ്ഞിന്റെ മുകളിലേക്ക് വീണതാണ് മരണ കാരണമായത്.

വീഴ്‌ച്ചയുടെ ആഘാതത്തിൽ കുഞ്ഞ് ചതഞ്ഞു പോയിരുന്നു.രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി ആബുലൻസിനുള്ളിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിച്ച യവ്ഗനി എന്നയാൾ കൺസ്ട്രക്ഷൻ ജോലിക്കാരനും കുഞ്ഞിന്റെ അയൽവാസിയുമാണ്.