- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുൻപ് കണ്ട് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ ദുരഭിമാനത്തിന്റെ പേരിൽ യുവതിയുടെ അമ്മാവൻ വെടിവെച്ചു കൊന്നു
കറാച്ചി: വിവാഹത്തിന് മുമ്പ് കണ്ട് സംസാരിച്ചതിന് പ്രതിശ്രുത വധൂവരന്മാരെ യുവതിയുടെ മാതൃസഹോദരൻ വെടിവെച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. പ്രതിശ്രുത വധൂവരന്മാർ ഘോട്ട്കി ജില്ലയിലെ നയി വാഹ ഗ്രാമത്തിൽ സംസാരിച്ചു നിൽക്കുന്നത് യുവതിയുടെ അമ്മാവൻ കണ്ടിരുന്നു. തുടർന്ന് അദ്ദേഹവും മറ്റു രണ്ടു ബന്ധുക്കളും ഇരുവരെയും പിന്തുടരുകയും വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദുരഭിമാനക്കൊലയുടെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദൗദ് ഭൂട്ടോ പറഞ്ഞു. സാധാരണ ഒളിച്ചോടുകയും കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയും ചെയ്യുന്നവരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാവുന്നത്. എന്നാൽ കുടുംബത്തിന്റെ അുവാദത്തോടെ വിവാഹം ഉറപ്പിച്ചവരാണ് ഇത്തവണ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മാവന്മാരെ അറസ്റ്റു ചെയ്തു. കഴിഞ്ഞവർഷം കറാച്ചിയിൽ മാത്രം മൂന്ന് ദുരഭിമാനക്കൊല നടന്നിരുന്നു.
കറാച്ചി: വിവാഹത്തിന് മുമ്പ് കണ്ട് സംസാരിച്ചതിന് പ്രതിശ്രുത വധൂവരന്മാരെ യുവതിയുടെ മാതൃസഹോദരൻ വെടിവെച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം.
പ്രതിശ്രുത വധൂവരന്മാർ ഘോട്ട്കി ജില്ലയിലെ നയി വാഹ ഗ്രാമത്തിൽ സംസാരിച്ചു നിൽക്കുന്നത് യുവതിയുടെ അമ്മാവൻ കണ്ടിരുന്നു. തുടർന്ന് അദ്ദേഹവും മറ്റു രണ്ടു ബന്ധുക്കളും ഇരുവരെയും പിന്തുടരുകയും വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദുരഭിമാനക്കൊലയുടെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദൗദ് ഭൂട്ടോ പറഞ്ഞു. സാധാരണ ഒളിച്ചോടുകയും കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയും ചെയ്യുന്നവരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാവുന്നത്. എന്നാൽ കുടുംബത്തിന്റെ അുവാദത്തോടെ വിവാഹം ഉറപ്പിച്ചവരാണ് ഇത്തവണ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മാവന്മാരെ അറസ്റ്റു ചെയ്തു. കഴിഞ്ഞവർഷം കറാച്ചിയിൽ മാത്രം മൂന്ന് ദുരഭിമാനക്കൊല നടന്നിരുന്നു.