പൊട്ടിത്തെറിക്കുന്നതിനെ തുടർന്ന് എച്ച്പി നിരവധി നോട്ട് ബുക്കുകളും ലാപ് ടോപ്പുകളും തിരികെ വിളിക്കുന്നു. മോശം ബാറ്ററിയെ തുടർന്ന് ലാപ് ടോപ്പുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന അവസ്ഥ ഉണ്ടായതിനെ തുടന്നാണ് ലോക മെമ്പാടുമുള്ള നിരവധി ലാപ്‌ടോപ്പുകളെ എച്ച് പി തിരികെ വിളിക്കാൻ ഒരുങ്ങുന്നത്.

ഡിസംബർ 2015 മുതൽ ഡിസംബർ 2017 വരെ നിർമ്മിച്ച ലാപ്‌ടോപ്പുകളാണ് എച്ച് പി തിരികെ വിളിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് എച്ച് പി ലാപ്‌ടോപുകൾ തിരികെ വിളിക്കുന്നത്.

അതേസമയം നിങ്ങളുടെ ലാപ്‌ടോപ്പിലുള്ളതും മോശം ബാറ്ററിയാണോ എത്ത് തിരിച്ചറിയാൻ മാർഗം ഉണ്ട്. കമ്പനി പ്രത്യേകം നിർമ്മിച്ച ടൂൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറും ഇതിന് ഇരയായിട്ടുണ്ടോ എന്ന് തിരിച്ചറിയാം. പ്രത്യേക സുരക്ഷാ ക്രമീകരണം നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബാറ്ററിയെ സുരക്ഷാ മോദിലാക്കുകയും പ്രവർത്തന ശേഷിയില്ലാതാക്കുകയും ചെയ്യും

എട്ടോളം പരാതികൾ കമ്പനിക്ക് ലഭിച്ചതിനെ തുടർന്നാണ് ലാപ്‌ടോപ്പുകൾ തിരികെ വിളിക്കുന്നത്. ഇതിൽ ഗുരുതരമായ പരിക്കുകൾ പറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.