- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2040ഓടെ യഹൂദന്മാർ പിന്നിലാകും; ക്രിസ്ത്യാനികൾക്ക് പിന്നിൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ മത വിഭാഗമാകാൻ മുസ്ലിംകൾ: അമേരിക്കയിലെ മുസ്ലിം മതവിഭാഗം കൈവരിക്കുന്നത് വളരെ വേഗത്തിലുള്ള വളർച്ച
ന്യൂയോർക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ മതവിഭാഗം ആകാൻ മുസ്ലീങ്ങൾ. യഹൂദന്മാരെ പിന്തള്ളി 2040ഓടെ അമേരിക്കയുടെ രണ്ടാമത്തെ മതവിഭാഗമായി മുസ്ലിംകൾ മാറുമെന്ന് പ്യൂ റിസേർച്ച് സെന്റർ പുറത്ത് വിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2040ഓടെ മുസ്ലിം മത വിഭാഗം 3.45 മില്ല്യണിൽ നിന്നും 8.1 മില്ല്യണായി ഉയരുമെന്നാണ് പ്യൂ നടത്തിയ ഗവേഷണത്തിൽ പറയുന്നത്. ക്രിസ്ത്യാനികൾക്ക് പിന്നിലായി യഹൂദന്മാരാണ് ഇപ്പോൾ അമേരിക്കയിലെ രണ്ടാമത്തെ വലിയ മത വിഭാഗം. 2017ലെ കണക്കനുസരിച്ച് അമേരിക്കൻ ജനസംഖ്യയുടെ 1.1 ശതമാനം വരുന്നവർ മുസ്ലിംകളാണ്. എന്നാൽ വളരെ വേഗമുള്ള വളർച്ചയാണ് ജനസംഖ്യയുടെ കാര്യത്തിൽ മുസ്ലിം മതവിഭാഗം അമേരിക്കയിൽ കൈവരിക്കുന്നത്. അതേസമയം വളരെ വേഗത്തിലുള്ള വളർച്ച ജനസംഖ്യയുടെ കാര്യത്തിൽ കൈവരിക്കുന്നുണ്ടെങ്കിലും മുസ്ലിംകൾ ഇന്നും അമേരിക്കയിലെ ന്യൂന പക്ഷ വിഭാഗമായാണ് കണക്കാക്കുന്നത്. പ്യൂവിന്റെ തന്നെ 2014ലെ കണക്ക് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ പ്രായപൂർത്തിയായവരിൽ 70.6 ശതമാനവും ക്രിസ്ത്യനികളാണ്. അതേസമയം മുസ്ലിംകൾക്ക് നേരെ മ
ന്യൂയോർക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ മതവിഭാഗം ആകാൻ മുസ്ലീങ്ങൾ. യഹൂദന്മാരെ പിന്തള്ളി 2040ഓടെ അമേരിക്കയുടെ രണ്ടാമത്തെ മതവിഭാഗമായി മുസ്ലിംകൾ മാറുമെന്ന് പ്യൂ റിസേർച്ച് സെന്റർ പുറത്ത് വിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
2040ഓടെ മുസ്ലിം മത വിഭാഗം 3.45 മില്ല്യണിൽ നിന്നും 8.1 മില്ല്യണായി ഉയരുമെന്നാണ് പ്യൂ നടത്തിയ ഗവേഷണത്തിൽ പറയുന്നത്. ക്രിസ്ത്യാനികൾക്ക് പിന്നിലായി യഹൂദന്മാരാണ് ഇപ്പോൾ അമേരിക്കയിലെ രണ്ടാമത്തെ വലിയ മത വിഭാഗം.
2017ലെ കണക്കനുസരിച്ച് അമേരിക്കൻ ജനസംഖ്യയുടെ 1.1 ശതമാനം വരുന്നവർ മുസ്ലിംകളാണ്. എന്നാൽ വളരെ വേഗമുള്ള വളർച്ചയാണ് ജനസംഖ്യയുടെ കാര്യത്തിൽ മുസ്ലിം മതവിഭാഗം അമേരിക്കയിൽ കൈവരിക്കുന്നത്.
അതേസമയം വളരെ വേഗത്തിലുള്ള വളർച്ച ജനസംഖ്യയുടെ കാര്യത്തിൽ കൈവരിക്കുന്നുണ്ടെങ്കിലും മുസ്ലിംകൾ ഇന്നും അമേരിക്കയിലെ ന്യൂന പക്ഷ വിഭാഗമായാണ് കണക്കാക്കുന്നത്.
പ്യൂവിന്റെ തന്നെ 2014ലെ കണക്ക് പ്രകാരം അമേരിക്കയുടെ ജനസംഖ്യയുടെ പ്രായപൂർത്തിയായവരിൽ 70.6 ശതമാനവും ക്രിസ്ത്യനികളാണ്.
അതേസമയം മുസ്ലിംകൾക്ക് നേരെ മത വിദ്വേഷം ജ്വലിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ വർഷം തോറും കൂടി വരുന്നുണ്ട്. 2016ൽ മാത്രം മുസ്ലീങ്ങൾക്കെതിരെ വംശീയ വിദ്വേഷം വിതയ്ക്കുന്ന തരത്തിലുള്ള 307 സംഭവങ്ങളാണ് ഉണ്ടായതക്.
2015ൽ നിന്നും 2016 എത്തിയപ്പോൾ 19 ശതമനാനം വർദ്ധനവാണ് ഇത്തരം സംഭവങ്ങളിൽ ഉണ്ടായത്.