കാൻബറ: നിങ്ങൾ സ്ഥിരമായി വിമാന യാത്ര ചെയ്യുന്നവരാണോ? എങ്കിൽ ഇനി മുതൽ നിങ്ങൾ യാത്രയ്ക്കായി ഈ വിമാനങ്ങളെ തിരഞ്ഞെടുത്തോളു. 2018ൽ യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ വിമാനങ്ങൾ ഏതൊക്കെ എന്ന ലിസ്റ്റ് പുറത്തു വന്നു.

ടോപ്പ് 20 ലിസ്റ്റിൽ ഇടം പിടിച്ചവരിൽ പ്രമുഖർ ബ്രിട്ടീഷ് എയർ വേസ് വിർജിൻ അറ്റ്‌ലാന്റിക്, ക്വന്റാസ് എന്നിവരാണ്. അതേസമയം നോർത്തുകൊറിയയുടെ സ്‌റ്റേറ്റ് എയർലൈൻ അടക്കമുള്ളവ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ വിമാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

എർലൈൻ റേറ്റിങ് ഡോട്ട് കോം 400 വിമാനങ്ങളെയാണ് റേറ്റ് ചെയ്തത്. ഇതിൽ നിന്നാണ് ഏറ്റവും സുരക്ഷിത യാത്ര ജനങ്ങൾക്ക് ഉറപ്പു വരുത്തുന്ന 20 വിമാന കമ്പനികളുടെ പേരുകൾ പുറത്ത് വിട്ടിരിക്കുന്നത്.

ആദ്യ ഇരുപതിൽ അമേരിക്കയുടെ അലാസ്‌കാ എയർലൈൻ, ഹവായിയൻ എർലൈൻ, കൂടാതെ എമിറേറ്റ്, എത്തിഹാദ് എന്നിവയും ഇടം പിടിച്ചു.

ഏറ്റവും കുറഞ്ഞ സുരക്ഷിതത്വമുള്ളവയുടെ പട്ടകയിൽ നേപ്പാളിൽ നിന്നും നാല് എയർലൈനുകളും സുരിനാമിൽ നിന്ന് ഒരു എയർലൈനും ഇടംപിടിച്ചു. സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്ന വിമാനങ്ങളുടെ പട്ടികയിൽ ആദ്യ 20ൽ ഇന്ത്യയിൽ നിന്നുള്ള ഒരു വിമാനക്കമ്പനി പോലും ഇടംപിടിച്ചിട്ടില്ല.

എന്നാൽ ആദ്യത്തെ ഇരുപതിൽബ്രിട്ടനിൽ നിന്ന് രണ്ട് എയർലൈനുകളും ഓസ്‌ട്രേലിയയിൽ നിന്നും രണ്ട് എർലൈനുകളും ഇടംപിടിച്ചു.

ബ്രിട്ടനിൽ നിന്നും ബ്രിട്ടീഷ് എർവേസും വിർജിൻ അറ്റ്‌ലാന്റിക്കും ആദ്യ 20ൽ ഇടം നേടിയപ്പോൾ വിർജിൻ ഓസ്‌ട്രേലിയയും ക്വന്റാസുമാണ് ഓസ്‌ട്രേലിയയിൽ നിന്നും ആദ്യ 20ൽ ഇടംപിടിച്ച വിമാനങ്ങൾ.

കാത്തേ പസഫിക്, മധ്യ ഏഷ്യൻ എയർലൈനുകളായ എമിറേറ്റും എത്തിഹാദും ആദ്യ ഇതുപതിൽ ഇടം നേടി. ഓസ്‌ട്രേലിയൻ ആസ്ഥാനമായ എയർലൈൻ റേറ്റിങ്‌സ് ഡോട്ട് കോം ആണ് 20 സുരക്ഷിത വിമാന സർവീസുകളുടെ പേരുകൾ പുറത്ത് വിട്ടത്.

ആൽഫബെറ്റിക് ഓർഡറിൽ പുറത്ത് വിട്ട പട്ടികയിൽ സിങ്കപ്പൂർ എയർലൈനും എയർ ന്യൂസിലന്റ്, കെഎൽഎം, ലുഫ്താൻസയും ആദ്യ 20ൽ എത്തി.