- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐൻസ്റ്റീനെയും എഡിസനെയും പോലെ ബുദ്ധിയുള്ള മക്കളെ വേണോ? ഗർഭിണികൾ ദിവസവും എട്ട് മുട്ട കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന് ഐക്യു കൂടുതലായിരിക്കുമെന്ന് പഠനം
തല നിറയെ ബുദ്ധിയുമായി ജനിച്ചവരാണ് ആൽബർട്ട് ഐൻസ്റ്റിനെയും എഡിസനേയും ആർക്കമഡീസിനെയും പോലുള്ള ശാസ്ത്രജ്ഞർ. നിങ്ങൾക്കും അതുപോലെ ബുദ്ധിയുള്ള മക്കളെ പ്രസവിക്കണോ? ഗർഭിണികൾ ദിവസവും എട്ടു മുട്ട വീതം കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന്റെ ഐക്യു വളരെ കൂടുതലായിരിക്കുമെന്ന് പഠനം. ഗർഭകാലത്ത് ദിവസവും എട്ട് മുട്ട വീതം കഴിച്ചാൽ ജനിക്കുന്ന കുഞ്ഞ് വളരെ ബുദ്ധി കൂടുതലുള്ളവരായിരിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. റെഡ് മീറ്റ്, മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ കാണപ്പെടുന്ന കൊളൈനാൽ സമ്പുഷ്ടമാണ് മുട്ടകൾ. കൊളൈൻ കുട്ടികളുടെ ഓർമ്മ ശക്തിയും കഴിവുകളും വർദ്ധിപ്പിക്കുകയും വിവരങ്ങളെ വേണ്ടവിധം ഗ്രഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു മുട്ടയിൽ ശരാശരി 115 മില്ലിഗ്രാം കൊളൈൻ ആണ് ഉള്ളത്. 930 മില്ലിഗ്രാം ആണ് ബുദ്ധി കൂടുതലുണ്ടാവാൻ ഗർഭസ്ഥ ശിശുവിന് വേണ്ടത്. ഇതിനായാണ് ഗർഭിണികൾ ഒമ്പത് മുട്ട ഒരു ദിവസം കഴിച്ചാൽ ഉയർന്ന ഐക്യു കുട്ടികൾക്ക് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്. എന്നാൽ ഒമ്പത് മുട്ടകൾ ഒരു ദിവസം കഴിക്കുക എന്നത് അസാധ്യ
തല നിറയെ ബുദ്ധിയുമായി ജനിച്ചവരാണ് ആൽബർട്ട് ഐൻസ്റ്റിനെയും എഡിസനേയും ആർക്കമഡീസിനെയും പോലുള്ള ശാസ്ത്രജ്ഞർ. നിങ്ങൾക്കും അതുപോലെ ബുദ്ധിയുള്ള മക്കളെ പ്രസവിക്കണോ?
ഗർഭിണികൾ ദിവസവും എട്ടു മുട്ട വീതം കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന്റെ ഐക്യു വളരെ കൂടുതലായിരിക്കുമെന്ന് പഠനം. ഗർഭകാലത്ത് ദിവസവും എട്ട് മുട്ട വീതം കഴിച്ചാൽ ജനിക്കുന്ന കുഞ്ഞ് വളരെ ബുദ്ധി കൂടുതലുള്ളവരായിരിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
റെഡ് മീറ്റ്, മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ കാണപ്പെടുന്ന കൊളൈനാൽ സമ്പുഷ്ടമാണ് മുട്ടകൾ. കൊളൈൻ കുട്ടികളുടെ ഓർമ്മ ശക്തിയും കഴിവുകളും വർദ്ധിപ്പിക്കുകയും വിവരങ്ങളെ വേണ്ടവിധം ഗ്രഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഒരു മുട്ടയിൽ ശരാശരി 115 മില്ലിഗ്രാം കൊളൈൻ ആണ് ഉള്ളത്. 930 മില്ലിഗ്രാം ആണ് ബുദ്ധി കൂടുതലുണ്ടാവാൻ ഗർഭസ്ഥ ശിശുവിന് വേണ്ടത്. ഇതിനായാണ് ഗർഭിണികൾ ഒമ്പത് മുട്ട ഒരു ദിവസം കഴിച്ചാൽ ഉയർന്ന ഐക്യു കുട്ടികൾക്ക് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്.
എന്നാൽ ഒമ്പത് മുട്ടകൾ ഒരു ദിവസം കഴിക്കുക എന്നത് അസാധ്യമാണ്. ഇത് മരണത്തിന് വരെ കാരണമാകാവുന്ന രീതിയിൽ കൊളസ്‌ട്രോൾ കൂടാൻ കാരണമായേക്കും. 480 മില്ലിഗ്രാം പോഷകാഹാരമാണ് ഒരു ദിവസം ഗർഭിണിയായ ഒരു സ്ത്രീ കഴിക്കാൻ പറയുന്നത്.
എന്നാൽ പുതിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്ന 930 ഗ്രാം ഇരട്ടിയിൽ കൂടുതലാണെന്നതിനാൽ അമ്മയുടെ ജീവന് റിസ്‌കാണ്.
ഒരു മുട്ടയുടെ മഞ്ഞയിൽ 115 മില്ലി ഗ്രാം കൊളൈൻ അടങ്ങിയിട്ടുണ്ട്. കൊളൈൻ അടങ്ങിയ മറ്റ് ഭക്ഷണ പദാർത്ഥങ്ങളാണ് അണ്ടി പരിപ്പ്, മത്സ്യം, റെഡ്മീറ്റ്, അച്ചിങ്ങ പയറ് വർഗം, വളർത്ത് കോഴികൾ തുടങ്ങിയവ.
അതുകൊണ്ട് ജനിക്കുന്ന കുഞ്ഞിന്റെ ബുദ്ധി വളർച്ചയ്ക്ക് ഗുണകരമായതിനാൽ ഗർഭിണികൾ നിർബന്ധമായും മുട്ട കഴിക്കേണ്ടത് അനിവാര്യമാണ്.



